OBITUARY

നിര്യാതരായി - ആലപ്പുഴ - 17/01/2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുട്ടനാട്:മുട്ടാർ നമ്പിടിപ്പറമ്പിൽ രാമചന്ദ്രൻ (77) നിര്യാതനായി. സംസ്കാരം ഇന്നു 10ന്. ഭാര്യ: വെളിയനാട് കണ്ണാടിച്ചിറ നളിനാക്ഷി. മക്കൾ: പൊന്നമ്മ, ഗീതമ്മ, രാജമ്മ, വിനോദ്, ചന്ദ്രപ്രകാശ്. മരുമക്കൾ: അനിൽ, വിജയൻ, സുനിത, സജിനി, പരേതനായ ബാബു.

മാവേലിക്കര:സുപ്രഭയിൽ പരേതനായ പി. ബാലകൃഷ്ണൻ നായരുടെ ഭാര്യ ദേവകി നായർ (82) നിര്യാതയായി. സംസ്കാരം നടത്തി .മക്കൾ: രാജു ബി.നായർ, പ്രമാ രാധാകൃഷ്ണൻ, പ്രഭാ പ്രതാപ്. മരുമക്കൾ: ഉഷാനായർ, പ്രതാപ് ജി. മങ്ങാട്ട്, പരേതനായ രാധാകൃഷ്ണ പിള്ള.

കായംകുളം:പത്തിയൂർക്കാല വടക്കടത്ത് ബംഗ്ലാവിൽ കെ. ശിവരാമപിള്ള (100) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിന്. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: പത്മിനിയമ്മ, മഹേശ്വരൻപിള്ള, രവികുമാർ. മരുമക്കൾ: ചന്ദ്രൻപിള്ള, രാജമ്മ പിള്ള, ജയശ്രീ. സഞ്ചയനം തിങ്കൾ ഒൻപതിന്.

പിരളശേരി:തെക്കേടത്ത് കല്ലൻകാട്ടിൽ ടി.ഐ. ഉമ്മൻ (78) നിര്യാതനായി. സംസ്കാരം നാളെ 12നു പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: കാവുംഭാഗം പീടികേയ്ക്കൽ പരേതയായ ലില്ലിക്കുട്ടി. മക്കൾ: ഗ്രീന, ഗ്രിബു, ഗ്രിൻസി. മരുമക്കൾ: ജയൻ, ബിന്ദു, ജോജി.

പുലിയൂർ:ഇലഞ്ഞിക്ക തെക്കേതിൽ ഉണ്ണിക്കൃഷ്ണക്കുറുപ്പ് (70) നിര്യാതനായി. സംസ്കാരം നാളെ 11ന്. ഭാര്യ: ചെറിയനാട് കളീക്കൽ വടക്കേതിൽ ശാന്തമ്മ. മക്കൾ: മിനി, ഹരി. മരുമകൻ: ഹരികുമാർ. സഞ്ചയനം ഞായർ ഒൻപതിന്.

ഇടനാട്:തയ്യിൽ പരേതനായ ഇടിക്കുള കുര്യന്റെ ഭാര്യ കുഞ്ഞമ്മ (89) നിര്യാതയായി. സംസ്കാരം നാളെ 10.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. മാവേലിക്കര വഴുവാടി കാട്ടിൽ വടക്കിടത്ത് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, തങ്കച്ചൻ (ഇരുവരും യുഎസ്), അനിയൻ, ജോയിക്കുട്ടി, അമ്മിണിക്കുട്ടി, കുഞ്ഞുമോൾ, ലിസി.

കുട്ടനാട്:മങ്കൊമ്പ് പ്ലാമൂട്ടിൽ പരേതനായ പ്രഭാകരപ്പണിക്കരുടെ ഭാര്യ വിജയമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മിനി, സുനിത, സജിത, സതി. മരുമക്കൾ: അശോക് കുമാർ, പ്രവീൺ കുമാർ, ക‌ൃഷ്ണകുമാർ ,ബാബു.

പുന്നപ്ര:പൊന്നം പത്തിൽ രാഘവൻ (88) നിര്യാതനായി. ഭാര്യ: പദ്മാക്ഷി. മക്കൾ: രതിയമ്മ, പ്രദീപ്. മരുമക്കൾ: മിനി, പരേതനായ സോമരാജ്. സഞ്ചയനം ഞായർ‌ 8.30ന്.

ചേർത്തല:ചേന്നംപള്ളിപ്പുറം അശ്വതിയിൽ പരേതനായ സോമശേഖരന്റെ ഭാര്യ കൃഷ്ണകുമാരി (68) നിര്യാതനായി. മക്കൾ: മുകേഷ്, ഗണേഷ്. മരുമക്കൾ: സന്ധ്യ, രാധിക.

മാമ്പുഴക്കരി:ഇന്ദീവരത്തിൽ പത്മനാഭന്റെ ഭാര്യ പ്രസന്ന (61) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന്. മക്കൾ: രതീഷ്കുമാർ, രഞ്ജിനി, രമ്യാ. മരുമക്കൾ: സന്ധ്യാ, മധു (കെഎസ്ആർടിസി).

മണ്ണഞ്ചേരി:പഞ്ചായത്ത് 17–ാം വാർഡ് നരിയിൽ ഔസേഫ് ഔസേഫ് (63) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: എൽസമ്മ. മക്കൾ: സനൽ, സജി, സനീഷ്. മരുമകൾ: സിമി.

മാവേലിക്കര:കൊറ്റാർകാവ് വെട്ടിയെടത്തു പറമ്പിൽ ഷേർളി വില്ലയിൽ പരേതനായ പി.ജെ. ചാക്കോയുടെ ഭാര്യ പിഡബ്യുഡി റിട്ട ഉദ്യോഗസ്ഥ സാറാമ്മ ചാക്കോ (84) നിര്യാതയായി. സംസ്കാരം നാളെ 11നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പുതിയ കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. മക്കൾ: സിസിലി, സൂസി, ബിജി. മരുമക്കൾ: തോമസ്, ചെറിയാൻ, ഷെറിൻ.

ഭരണിക്കാവ്:തെക്കേമങ്കുഴി കാവടിത്തറയിൽ ശങ്കരപ്പണിക്കർ (75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീദേവി, ശ്രീകുമാർ, ശ്രീനിവാസൻ. മരുമക്കൾ: രാധാകൃഷ്ണൻ, സന്ദീപ്, രമ്യാ ശ്രീനിവാസൻ. സഞ്ചയനം വെള്ളി ഒൻപതിന്.

മാവേലിക്കര:ഈരേഴവടക്ക് പൗർണ്ണമി (തെക്കേവിളയിൽ) തമ്പിദാസ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന്. ഭാര്യ:രത്‌നമ്മ. മക്കൾ: വിശാഖ്, വൈശാഖ്. സഞ്ചയനം ശനി 8.30ന്.

ഇടപ്പോൺ:ചാങ്ങേത്ത് റിട്ട.ഒ‌ാണററി ലഫ്.എം.എൻ. കൃഷ്ണൻനായരുടെ ഭാര്യ ഇടപ്പോൺ എച്ച്എസ് റിട്ട.അധ്യാപിക ജി. കമലാദേവിയമ്മ (65) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിന്. മക്കൾ: കെ.ശ്രീജിത്ത്, കെ.ശ്രീജേഷ്(ഇരുവരും യുകെ). മരുമക്കൾ: രശ്മി, കൃഷ്ണപ്രിയ(ഇരുവരും അധ്യാപകർ, യുകെ). സഞ്ചയനം ഞായർ ഒൻപതിന്.

ഇടപ്പോൺ:റിട്ട. സിആർപിഎഫ് ഉദ്യോഗസ്ഥൻ ചെറുമുഖ ബിജു ഭവനത്തിൽ ചന്ദ്രൻ പിള്ള (68) നിര്യാതനായി. സംസ്കാരം ഇന്നു 10.30ന്. ഭാര്യ: രമണിയമ്മ. മക്കൾ: ബിജു, ബീന, പരേതയായ ബിന്ദു. മരുമക്കൾ: രാജു, രഞ്ജിനി, സുനിൽകുമാർ.

അരൂക്കുറ്റി:ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് നസീർ മൻസിലിൽ പരേതനായ പരീത് ഹാജിയുടെ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: മുഹമ്മദ് നസീർ (കോട്ടൂർ കാട്ടുപുറം പള്ളി സെക്രട്ടറി), നവാസ് ഷാ, നൗഷാദ്, നജീബ് (ദുബായ്), ലൈല. മരുമക്കൾ: മെഹറിന്നൂസ, കവിത (അ ധ്യാപിക,വടുതല ജമാ അത്ത് എച്ച്എസ്എസ്), ഫാത്തിമാ സുഹ്‌റ, ഷാഹിന (അധ്യാപിക, വടുതല ജമാ അത്ത് എച്ച്എസ്എസ്) മജീദ്.

മഹാദേവികാട്:മുട്ടുങ്കൽ പരേതനായ എം.ജി. ശ്രീനിവാസന്റെ ഭാര്യ കെ. ആത്മവതി (65) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന്. കരുനാഗപ്പള്ളി കല്ലേലിഭാഗം പുത്തൻവിളയിൽ കുടുംബാംഗമാണ്. മക്കൾ: ബിനു ശ്രീനിവാസ്, ബിന്ദു ശ്രീനിവാസ്. മരുമകൻ: ജി. സുരേഷ്ബാബു. സഞ്ചയനം തിങ്കൾ ഏഴിന്.

കല്ലിശേരി:ഉമയാറ്റുകര തുപ്പിലിത്തറയിൽ മാമൻ ജോൺ (പാപ്പച്ചൻ–89) നിര്യാതനായി. സംസ്കാരം നാളെ 2.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 3.30ന് ഉമയാറ്റുകര മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പ്രയാർ കിഴുവള്ളിൽ ഏലിയാമ്മ. മക്കൾ: ജോൺ മാമൻ, സാറാമ്മ രാജു, ടി. ജെ. മത്തായി (വിമുക്ത ഭടൻ), സാമുവൽ ടി.ജോൺ, തോമസ് ടി.ജോൺ (മുംബൈ), എബ്രഹാം ടി.ജോൺ. മരുമക്കൾ: സാറാമ്മ മാമൻ (റിട്ട. ഹെഡ്മിസ്ട്രസ്), എം.എസ്. രാജു മുഴംകോടിമലയിൽ (കൊല്ലകടവ്), ജോളി, മിനി, ജൂലി (മുംബൈ), ഷേർളി എബ്രഹാം (അധ്യാപിക, എസ്ഇഎസ് എച്ച്എസ്, തിരുവല്ല).

ആലപ്പുഴ:കാഞ്ഞിരംചിറ കുരിശിങ്കൽ വീട്ടിൽ അലോഷ്യസ് (68) നിര്യാതനായി. മകൻ: സാജൻ. മരുമകൾ: ആശ.

ഹരിപ്പാട്:കരുവാറ്റ വേലമ്പറമ്പിൽ അബ്ദുൽ റഹ്മാന്റെ മകൻ മുഹമ്മദ് നവാസ് (28) നിര്യാതനായി. കബറടക്കം ഇന്ന് 10ന് കരുവാറ്റ ജുമാ മസ്ജിദിൽ.

തുമ്പോളി:കാട്ടുങ്കൽ വെളിയിൽ പരേതനായ എസ്താക്കിന്റെ ഭാര്യ ആനിയമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് തുമ്പോളി പള്ളിയിൽ. മക്കൾ: വർഗീസ്, കുഞ്ഞുമോൾ, ജെസി. മരുമക്കൾ: റീത്താമ്മ, പരേതരായ ജേക്കബ്, ബേബി.