ഇതാ ഇവിടെ വരെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

PTI9_13_2012_000046A

ഡൽഹി മെട്രോയുടെ കുതിപ്പ് മലയാളിയുടെ മനസ്സിലുണ്ടാക്കിയ സ്വപ്നമാണു കൊച്ചി മെട്രോ. അന്നു മുതൽ തുടങ്ങിയ ആഗ്രഹം ആശയമായി, ആശയങ്ങൾ പ്രയത്നങ്ങളായി, ഇന്നിതാ മെട്രോ കൊച്ചിയിൽ യാഥാർഥ്യത്തിലെത്തി നിൽക്കുന്നു.കൊച്ചി മെട്രോയുടെ തുടക്കത്തിലും പൂർത്തീകരണത്തിലും ഡിഎംആർസി എന്ന പേരുണ്ട്.

കൊച്ചി മെട്രോയ്ക്കു വേണ്ടി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയതു ഡിഎംആർസിയാണ്. തുടക്കത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചി മെട്രോ നടപ്പാക്കാൻ അഞ്ചു വൻകിട കമ്പനികളുടെ ചുരുക്കപ്പട്ടിക വരെ തയാറാക്കിയതാണ്.അതെല്ലാം പഴയ കഥകൾ, പുതിയ മെട്രോയ്ക്കു തുടക്കം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ ) രൂപീകരണത്തോടെയാണ്. കൊച്ചി മെട്രോയുടെ നാൾവഴികൾ :

 2012 മാർച്ച് 22 –  പബ്ലിക് ഫണ്ട് ഇൻവസ്റ്റ്മെന്റ് ബോർഡ് മെട്രോ പദ്ധതി അംഗീകരിച്ചു
 

2012 ജൂലൈ 12 – കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, എസ്റ്റിമേറ്റ് –5181.79 കോടി രൂപ

 

2012 സെപ്റ്റംബർ 13 പ്രധാനമന്ത്രി മൻമോഹൻ സിങ് കൊച്ചി മെട്രോയ്ക്കു തറക്കല്ലിട്ടു

 

2013 മാർച്ച് 18 – മെട്രോയ്ക്കു വായ്പ നൽകുന്ന എഎഫ്ഡിയുടെ ആദ്യ സന്ദർശനം

 

2013 ഏപ്രിൽ നാല്– മെട്രോ നിർമാണത്തിനു കെഎംആർഎൽ– ഡിഎംആർസി കരാർ

KOCHI METRO

 2013 ജൂൺ ഏഴ് മെട്രോ നിർമാണ ഉദ്ഘാടനം

 

2014 ജനുവരി 27 – മെട്രോ ഒന്നാംഘട്ടത്തിൽ തന്നെ തൃപ്പൂണിത്തുറയ്ക്കു നീട്ടാൻ തീരുമാനം

 2014 ഫെബ്രുവരി എട്ട് – വായ്പയ്ക്കു കെഎംആർഎൽ– എഎഫ്ഡി കരാർ

2014 ജൂലൈ 20 – 1170  കോടി രൂപയ്ക്കു കാനറാ ബാങ്കുമായി കെഎംആർഎൽ കരാർ



 2014 ഡിസംബർ 22 – വിശാല കൊച്ചി മേഖലയിലെ പൊതു യാത്രാ കാർഡിനായി നാഷനൽ പേയ്മെന്റ് കോർപറേഷനുമായി കരാർ

 

2015 മാർച്ച് 21 –  ആന്ധ്രാപ്രദേശിലെ  ശ്രീ സിറ്റിയിൽ കൊച്ചി മെട്രോയുടെ കോച്ച് നിർമാണം തുടങ്ങി

 2015 ജൂൺ 11 – ടിക്കറ്റ് , ഡെബിറ്റ് കാർഡ് ആയ ‘കൊച്ചി വൺ’ കാർഡിന് ആക്സിസ് ബാങ്കുമായി കരാർ.

 

2015 ഓഗസ്റ്റ് എട്ട്് – വാട്ടർ മെട്രോ വായ്പയ്ക്കു ജർമൻ വികസന ബാങ്കുമായി ധാരണാപത്രം

 

2015 സെപ്റ്റംബർ മൂന്ന് കെഎംആർഎല്ലിനു പുതിയ ലോഗോ

2015 ഒക്ടോബർ രണ്ട്– വൈറ്റില– പേട്ട റോഡ് വികസനത്തിനു തുടക്കം

cochin-trial

2016 ജനുവരി 23 - ആദ്യ ട്രയൽ റണിനു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പച്ചക്കൊടി വീശുന്നു.

 

2016 ഫെബ്രുവരി 25 – വാട്ടർ മെട്രോ പദ്ധതിക്കു ജർമൻ സർക്കാരിന്റെ അംഗീകാരം

 

2016 ജൂലൈ 22 – വാട്ടർ മെട്രോയ്ക്കു ജർമൻ വികസന ബാങ്കുമായി വായ്പാ കരാർ

 2016 ജനുവരി 10 – ആദ്യ മെട്രോ കോച്ച് ആലുവ മുട്ടം യാഡിലെത്തി

 2016 ജൂലൈ 23 – പനമ്പിള്ളി നഗർ വോക്‌വേ ( സ്ട്രീറ്റ് സ്കേപ് ) ഉദ്ഘാടനം

 

2016 സെപ്റ്റംബർ 11 – ഇടപ്പള്ളി ഫ്‌ളൈ ഓവർ ഉദ്ഘാടനം

  2016 സെപ്റ്റംബർ 24– മുട്ടം മുതൽ പാലാരിവട്ടംവരെ നടത്തിയ ട്രയൽ റൺ വിജയം

 

2016 ഒക്ടോബർ ഒന്ന്– മെട്രോയുടെ ആദ്യ സുരക്ഷാ പരിശോധന

 

2016 ഡിസംബർ ഒൻപത്– സ്പീഡ് സർട്ടിഫിക്കറ്റ് ലഭിച്ചു

 2017 ഏപ്രിൽ 18– ഓപ്പറേഷൻ കൺട്രോൾ സെന്റർ ഉദ്ഘാടനം

 2017 മേയ് എട്ട് – മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണറുടെ അനുമതി

 2017 മേയ് 10 – സർവീസ് ട്രയൽ ആരംഭം

 2017 മേയ് 22– ഹരിത നിർമിതിക്കുള്ള ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ പ്ലാറ്റിനം റേറ്റിങ്

 

2017 ജൂൺ മൂന്ന് – സോളർ പവർ പ്ലാന്റ് കമ്മിഷനിങ്


ലോകത്ത് ആകെ 165 മെട്രോ റെയിൽവേ

വൈദ്യുതീകരിക്കപ്പെട്ട അതിവേഗ നഗര റെയിൽ ശൃംഖലയെയാണു മെട്രോ റെയിൽ എന്നു വിളിക്കുന്നത്. 55 രാജ്യങ്ങളിലായി ലോകത്ത് ആകെയുള്ള മെട്രോ റെയിൽവേകളുടെ എണ്ണം 165 മാത്രം. സഞ്ചാരപാതയുടെ സ്വഭാവമനുസരിച്ചു മെട്രോ റെയിൽ, സബ്‍വേ, ട്യൂബ്, അണ്ടർഗ്രൗണ്ട് റെയിൽ എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നു.

ആദ്യം ലണ്ടൻ ട്യൂബ് റെയിൽവേ

Britain Tube Strike

ലോകത്തിലെ ആദ്യ മെട്രോ ഗതാഗത സംവിധാനം എന്ന വിശേഷണം ലണ്ടൻ ട്യൂബ് റെയിൽവേയ്ക്ക് അവകാശപ്പെട്ടതാണ്. 1963 ജനുവരി ഒൻപതിനാണു ലണ്ടൻ അണ്ടർഗ്രൗണ്ട് എന്ന വമ്പൻ ഭൂഗർഭ റെയിൽ ശൃംഖലയ്ക്കു തുടക്കമാകുന്നത്.  ആവി എൻജിൻ  ഉപയോഗിച്ച് ഏഴു സ്റ്റേഷനുകളും 5.6 കിലോ മീറ്റർ ദൂരവുമായി തുടങ്ങിയ റയിൽ ശൃംഖലയ്ക്ക് ഇന്നു 402 കിലോമീറ്റർ ദൂരവും 270 സ്റ്റേഷനുകളുമുണ്ട്. പകുതി ഭാഗവും ഭൂമിക്കടിയിലൂടെയാണു കടന്നുപോകുന്നത്. 1890ൽ ആദ്യമായി ഇലക്ട്രിക് എൻജിൻ ഉപയോഗിച്ചുള്ള യാത്രയ്ക്കു ലണ്ടൻ ട്യൂബ് തുടക്കമിട്ടു.

വമ്പൻ ഷാങ്ഹായ് മെട്രോ

cochin-Shanghai-Metro

ലോകത്തിൽ ഏറ്റവും കൂടുതൽ ദൂരമുള്ള മെട്രോ സംവിധാനം ഷാങ്‍ഹായ് മെട്രോയ്ക്കാണ്. ആകെ 588 കിലോ മീറ്റർ ദൂരമാണു ഷാങ്ഹായ് മെട്രോ പാതയ്ക്കുള്ളത്. 1993ലാണ് ഷാങ്ഹായ് മെട്രോ ആരംഭിച്ചത്. ദൂരത്തിൽ രണ്ടാം സ്ഥാനം ബെയ്ജിങ്ങും (574 കിലോ മീറ്റർ) ലണ്ടൻ ട്യൂബിനും (402 കിലോ മീറ്റർ) അവകാശപ്പെട്ടതാണ്.

അധികം സ്റ്റേഷനുമായി ന്യൂയോർക്ക് സിറ്റി സബ്‌വേ

Newyork-City-Subway

ലോകത്തിൽ ഏറ്റവും അധികം സ്റ്റേഷനുകളുള്ള മെട്രോ ന്യൂയോർക്ക് സിറ്റി സബ്‍വേയാണ്– 472 സ്റ്റേഷനുകൾ. തൊട്ടുപിന്നിൽ ഷാങ്ഹായും (364 സ്റ്റേഷനുകൾ) ബെയ്ജിങ്ങും (334).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.