OBITUARY

നിര്യാതരായി - എറണാകുളം - 23/08/2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോട്ടയം:വെയർഹൗസിങ് കോർപറേഷൻ റിട്ട. സീനിയർ മാനേജർ തിരുവഞ്ചൂർ ചോറാറ്റിലായ കനകത്തിൽ സി. ടി. മാണി (സണ്ണി–80) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിനു തിരുവഞ്ചൂർ സെന്റ് തോമസ് യാക്കോബായ (തോട്ടംപള്ളി) പള്ളിയിൽ. ഭാര്യ: മാവേലിക്കര പാവടശേരിൽ മറിയം പി. ജേക്കബ് (റിട്ട. അധ്യാപിക, എസ്കെഎം എച്ച്എസ്, കുമരകം). മക്കൾ: മായ, മനോജ്, മനേഷ്. മരുമക്കൾ: രവി കുച്ചിയിൽ (തുമ്പമൺ), ലീനു, അഞ്ജു.

കൊറ്റമം:കളമ്പാട്ടുപുരം പുതുശേരി ജോസ് (57) നിര്യാതനായി. സംസ്കാരം ഇന്ന് 3.30നു കളമ്പാട്ടുപൂരം തിരുഹൃദയ പള്ളിയിൽ. ഭാര്യ: നീലീശ്വരം പൂണേലി ലൗലി. മക്കൾ: ജസ്റ്റിൻ (കാനഡ), ജെറിൻ.

മൂവാറ്റുപുഴ:പൈങ്ങോട്ടൂർ കുളപ്പുറം കാപ്പുകുഴിയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് വെങ്ങല്ലൂരുള്ള വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം രണ്ടിന് കുളപ്പുറം കാൽവരിഗിരി പള്ളിയിൽ. മകൾ: ലിസി.

പടമുകൾ:പാലച്ചുവട് കിഴക്കേക്കുറ്റ് പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. സംസ്കാരം നടത്തി. എറണാകുളം സൗത്ത് ചക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: റോസി, ജോർജ്, മൈക്കിൾ, അൽഫോൻസ, ആന്റണി, തോമസ്, ഷീല, ഷീബ. മരുമക്കൾ: ആന്റണി, കുഞ്ഞുമോൾ, ഷാലി, ബാബു, ലിജി, റാണി, ജോയി, സജി.

പോത്താനിക്കാട്:കല്ലുങ്കൽ പരേതനായ തൊമ്മൻ ഐപ്പിന്റെ ഭാര്യ ഏലമ്മ (98) നിര്യാതയായി. സംസ്കാരം ഇന്നു 11ന് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. കറുകടം കീച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, മറിയക്കുട്ടി, മത്തായി, സാറാക്കുട്ടി, ചിന്നമ്മ, ബോബൻ, പരേതരായ പൗലോസ്, ജോയി. മരുമക്കൾ: അമ്മിണി, തങ്ക, ലീല, ഒറ്റപ്പാലം ചെങ്ങനാട് ഗീവർഗീസ്, മേഴ്സി, ഷാന്റി, അടിമാലി പാറേക്കുടി പരേതനായ ജോൺ, പിണ്ടിമന ഒറവമാലിൽ പരേതനായ കുര്യാക്കോസ്.

കാഞ്ഞിരമറ്റം:കീച്ചേരി മോനപ്പള്ളി റോസമ്മ പൈലി (103) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ത്രേസ്യക്കുട്ടി, ഫ്രാൻസിസ്, ലില്ലി, സേവ്യർ, ലീലാമ്മ , ജോണി, സിസ്റ്റർ അൽഫോൺസ. മരുമക്കൾ: വർഗീസ്‌, ഗ്രേസി, ഔസേപ്പച്ചൻ, ലോനപ്പൻ, കുഞ്ഞമ്മ, ബേബി, ലത.

തൃപ്പൂണിത്തുറ:റിട്ട. കസ്റ്റംസ് ഉദ്യോഗസ്ഥൻ മണ്ടാനത്ത് (ഹരിശ്രീ) ഹരിഹര മേനോൻ (86) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സോമസുന്ദരൻ (കസ്റ്റംസ്), സതീശൻ (അമൃത ഹോസ്പിറ്റൽ). മരുമക്കൾ: രമാദേവി (ഓറിയന്റൽ ഇൻഷുറൻസ്), രശ്മി (പോസ്റ്റ്‌ ഓഫിസ്).

ചെങ്ങമനാട്:നെടുവന്നൂർ കരുമത്തി പൗലോ കുര്യൻ (കെ.പി. കുര്യൻ-82) നിര്യാതനായി. സംസ്കാരം ഇന്നു 2.30ന് നെടുവന്നൂർ സെന്റ് മേരീസ് പള്ളിയിൽ. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, ബ്ലോക്ക് സെക്രട്ടറി, കർഷക കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പൊതിയക്കര കുന്നേക്കാടൻ റോസി. മകൾ: റീന. മരുമകൻ: ടോമി തച്ചിൽ കടനാട്.

കുമ്പളങ്ങി സൗത്ത്:ഇളംപ്ലാവിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ സതീശൻ (സതി–50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പള്ളുരുത്തി നെടുങ്ങേറ്റി സിന്ധു. മകൾ: ശ്രീലക്ഷ്മി.

മട്ടാഞ്ചേരി:പനയപ്പിള്ളി അഹമ്മദ് മൂസ്സാ ലെയ്നിൽ മാടിയാടത്ത് എം.ഐ. മുഹമ്മദാലി (80) നിര്യാതനായി. കബറടക്കം ഇന്ന് ഒൻപതിന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയിൽ. ഭാര്യ: പരേതയായ റുക്കിയ. മക്കൾ: മുംതാസ്, സറീന. മരുമക്കൾ: കൊച്ചുമുഹമ്മദ്, സഫർ.

പിറവം:മാമലശേരി ക‌ുടിയിരിക്കൽ കെ.പി. മത്തായി (66) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കിഴ‌ുമ‌ുറി വള്ളിക്കോലിൽ തങ്കമ്മ. മകൾ: മഞ്‌ജ‌ു. മര‌ുമകൻ: സണ്ണി കക്കാട് ( സൗദി).

പൊന്നുരുന്നി:പ്ലാവുങ്കൽപറമ്പിൽ വിജയന്റെ ഭാര്യ വിമല (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ദിലി, അജിത്ത്, ഷീബ. മരുമക്കൾ: പ്രശോഭ, ദീപ, സുജീന്ദ്രൻ.

മൂവാറ്റുപുഴ:കായനാട് പടിഞ്ഞാറെ കോളുതറ പരേതനായ മാധവന്റെ ഭാര്യ തിലോത്തമ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 നു മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മകൻ: പ്രദീപൻ. മരുമകൾ: അജിത.

തൃപ്പൂണിത്തുറ:നടമ വൈമീതി ആറ്റാശേരിയിൽ മുരുകൻ ആചാരി (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വത്സല. മക്കൾ: ഐശ്വര്യ, അശ്വതി. മരുമക്കൾ: കൃഷ്ണകുമാർ, മുരുകൻ.

പിറവം:കളമ്പൂർ മത്സ്യകോളനിയിൽ പുത്തൻപുരയിൽ പരേതനായ കണ്ടയുടെ ഭാര്യ കാർത്ത്യായനി (93) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഓമന, സരള, ശാന്ത, വത്സല, രത്മമ്മ, സജീവൻ. മരുമക്കൾ: ചെല്ലപ്പൻ, സുഗുണൻ, ശശി, അശോകൻ, കാർത്തികേയൻ, രമ.

തിരുവാങ്കുളം:മോളത്ത് പരേതനായ പൗലോസിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ . മക്കൾ: മത്തായി, ബേബി, ലിസി, പരേതനായ രാജു. മരുമക്കൾ: ബിന്ദു, സൗമ്യ, സണ്ണി.

മൂവാറ്റുപുഴ:മുടവൂർ ശാസ്താംപറമ്പിൽ എസ്.വി. ഗോപി (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒന്നിന്. ഭാര്യ: മുടവൂർ നാമ്പുഴയിൽ തങ്കമണി. മക്കൾ: റിന്നിഷ്, റിന്റേഷ്. മരുമക്കൾ: ബിനി, ഗീതു.

കാരണക്കോടം:ടി ഡി സന്നിധി റോഡ് കല്യാണ മന്ദിരത്തിൽ പരേതനായ നാരായണ പൈയുടെ ഭാര്യ ജയന്തി (71) നിര്യാതയായി. സംസ്കാരം ഇന്നു 4.30ന് കാരണക്കോടം ജിഎസ്ബി ശ്മശാനത്തിൽ. മകൾ: പൂർണലക്ഷ്മി (യുകെ). മരുമകൻ: അരുൺ.

തേവരഫെറി:തേവര കോളനിയിൽ കാട്ടുംപുറത്ത് പരേതനായ കെ.കെ. അരവിന്ദാക്ഷന്റെ ഭാര്യ കൊച്ചങ്ങാടി എഎംഎഎസ് എൽപി സ്കൂൾ റിട്ട. അധ്യാപിക സുശീല (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലത, ഉണ്ണിക്കൃഷ്ണൻ (കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥൻ), ഷീല, രാജു, മോഹൻ, സുധീർ (ഇരുവരും അബുദാബി), ഗംഗ, സുനിൽ, സീമ. മരുമക്കൾ‌: ലോഹിതാക്ഷൻ (പോർട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥൻ), ഗംഗ, രമേശൻ (ഓട്ടോ കൺസൽറ്റന്റ്), സുജ, സുനു, മണിമോൾ, അജിത്, ഹിമ, വിശ്വനാഥൻ.

പടമുകൾ:ചാലക്കര പരേതനായ കരുണാകരന്റെ ഭാര്യ അമ്മുക്കുട്ടി (85) നിര്യാതയായി. മക്കൾ: രാജു, മോഹനൻ, പത്മിനി. മരുമക്കൾ: ഉഷ, അജിത, ശശിധരൻ.

അങ്കമാലി:ജവഹർ നഗർ കിഴക്കേടത്ത് കുഞ്ഞുവറീത് ഗീവർഗീസ് (79) നിര്യാതനായി. സംസ്കാരം ഇന്നു 10നു ജോസ്പുരം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ബാബു, മാർട്ടിൻ, ജോൺസൻ, ലിസി, ആന്റു, ആനി. മരുമക്കൾ: മോളി, മേരി, ജെസി, തോമസ്, ഫെമി, പോൾസൺ.

കളമശേരി:കൂനംതൈ വലിയപറമ്പിൽ അബ്ദുൽ സമദിന്റെ ഭാര്യ ഷൈലജ (45) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷിമീന, സിറാജ്, ഫാത്തിമ ഷഹന, സിനാജ്. മരുമകൻ: ഫംഷി.

താമരച്ചാൽ:കൂട്ടുങ്ങൽ പൈലി ജോസഫ് (84) നിര്യാതനായി. സംസ്കാരം ഇന്നു 10ന് തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: എൽസി, പൗലോസ്, സേവ്യർ, ആന്റണി. മരുമക്കൾ: എം.ജെ. ചാക്കോ, സിൻസി, സീജ, റ്റെജി.

പെരുമ്പളം:ശ്രീനിലയത്തിൽ പരേതനായ പി.എൻ.പെരുമ്പളത്തിന്റെ ഭാര്യ രാധാമണിയമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രസേ (സിപിഎം ലോക്കൽ കമ്മിറ്റിയംഗം), പെരുമ്പളം പ്രതാപൻ (എൻഎസ്എസ് കരയോഗം പ്രസിഡന്റ്), സുലോചനാദേവി, വാസന്തിദേവി, ശ്രീരേഖ, ശശിലേഖ, മായാദേവി, സിന്ധു. മരുമക്കൾ: ഗോപാലകൃഷ്ണ പണിക്കർ (എംഡി, ക്ലാസിക്, കാക്കനാട്), അരവിന്ദാക്ഷൻ, വേണുനാഥ്, വേണുഗോപാൽ, മോഹനചന്ദ്രൻ, സജീവൻ (സബ് കോടതി, മുവ്വാറ്റുപുഴ), സോമസുന്ദരി, ജയന്തിവർമ.

കോതമംഗലം:കുട്ടമ്പുഴ ഞായപ്പിള്ളി അറമ്പൻകുടിയിൽ പരേതനായ ജോസ്‌ പോളിന്റെ ഭാര്യ വത്സ (69) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയിലെ ശുശ്രൂഷക്കു ശേഷം ഞായപ്പിള്ളി സെന്റ്‌ ആന്റണീസ്‌ പള്ളിയിൽ. ആലപ്പുഴ തത്തമ്പിള്ളി തൈപ്പറമ്പിൽ കുടുംബാംഗമാണ്‌. മക്കൾ : ജോൺ, ജോസഫ്‌, പോൾ. മരുമകൾ : അൽഫോൻസ.

കോതമംഗലം:കുറ്റിലഞ്ഞി തോട്ടത്തിക്കുളം ടി.കെ. മക്കാറിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. കബറടക്കം നടത്തി. മാതിരപ്പിള്ളി നെടുങ്ങാട്ട്‌ കുടുംബാംഗമാണ്‌. മക്കൾ: ഷൗക്കത്ത്‌, റഷീദ്‌ (കൃഷി ഓഫിസ്‌, കൂവപ്പടി), റംല, ഷാജിത, റാവിയ. മരുമക്കൾ: ലുബീന, ജാസ്‌മിൻ, കോയാൻ പഴമ്പിള്ളിൽ, ഷാനവാസ്‌ കോന്നംകുടി, ഷുക്കൂർ മുകളേൽ (കൃഷി ഓഫിസ്‌, കാലടി), മക്കാർ ചിറപ്പള്ളിൽ.

മട്ടാഞ്ചേരി:ജെ.എ. ഭട്ട് സ്ട്രീറ്റിൽ രഞ്ജിത്കുമാർ ഭട്ടിന്റെ ഭാര്യ ശോഭ ആർ. ഭട്ട് (57) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രജനി, രശ്മി, കാർത്തിക്. മരുമക്കൾ: ജിബി, പ്രസന്നകുമാർ.

മുളന്തുരുത്തി:ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മറ്റപ്പിള്ളിൽ എം.കെ. ശ്രീധരൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കോട്ടയം വേളൂർ കരിയിൽ സാവിത്രി. മക്കൾ: ശക്തിധരൻ(മർച്ചന്റ് നേവി), ശിവാനന്ദൻ(കോൺട്രാക്ടർ). മരുമക്കൾ: ശ്രീനിഷ, നിമിത.

അങ്കമാലി:ഫെഡറൽ ബാങ്ക് റിട്ട. ജീവനക്കാരൻ കിടങ്ങൂർ കോട്ടയ്ക്ക വീട്ടിൽ ഔസേഫ് പൗലോസ് (79) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തവളപ്പാറ ചിറ്റിനപ്പിള്ളി മേരി. മക്കൾ: ജിന്നി(ലൈവ് ഹോംസ് അങ്കമാലി), ജിൻസി. മരുമക്കൾ: ഷാലു, പോത്താനിക്കാട് തെക്കിനേടത്ത് ജോബി.

പെരുമ്പാവൂർ:തടിയിട്ട പറമ്പ് മുസ്ലിം ജമാഅത് മുൻ പ്രസിഡന്റും വാഴക്കുളം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റുമായ മണിയംപാറ വീട്ടിൽ അബ്ദുറഹിമാൻ (അർമാൻ- 68) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ ആമിന. മക്കൾ: സജീർ, സജീന, ഷമീർ. മരുമക്കൾ: സൗദ, അലിക്കുഞ്ഞ്, റഹ്മത്ത്.

മൂവാറ്റുപുഴ:കായനാട് തുടുമ്മേൽ പടിഞ്ഞാക്കര ടി.പി. ജോസഫ് (70) നിര്യാതനായി. സംസ്‌കാരം ഇന്നു രണ്ടിനു കായനാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: സോജൻ, സ്വപ്ന.

അങ്കമാലി:കരയാംപറമ്പ് പാലയിൽ പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ (91) നിര്യാതയായി. സംസ്കാരം നാളെ രണ്ടിനു കരയാംപറമ്പ് സെന്റ് ജോർജ് പള്ളിയിൽ. കരയാംപറമ്പ് ആഴകം പുളിയൻ കുടുംബാംഗമാണ്. മക്കൾ: ഏലമ്മ, ഫാ. വർഗീസ് പാലയിൽ, അനു, പൗലോസ്, പരേതനായ ഏലിയാസ്. മരുമക്കൾ: ഏലിയാമ്മ, പൗലോസ് കൂരൻ, ഷോയ്, ബിഷ, പരേതനായ ബേബി അരീക്കൽ.

വടുതല:തൃച്ചാറ്റുകുളം കണ്ണൂർക്കാരൻ വീട്ടിൽ (റിയാസ് മൻസിൽ) ഷാജഹാന്റെ ഭാര്യ സൽമ (46) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഹന്നത്ത്, സുമയ്യ, റിയാസ്, ഷബിന. മരുമക്കൾ: ദിൽഷാദ്, ഫിറോസ്.

സൗത്ത് വാഴക്കുളം:വലിയവളപ്പിൽ വി.ആർ. സുരേന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്നു 11ന് കീഴ്മാട് ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: ഷാജ്, ഷനിൽ, ഷൽജു, ഷൈനി. മരുമക്കൾ: ജഗദീശ്വരി (ഹോമിയോ ഹോസ്പിറ്റൽ എറണാകുളം), സന്ധ്യ (ലൈബ്രേറിയൻ പള്ളുരുത്തി), ജയശ്രീ, ബാബു (ബിസിനസ്).

കപ്രശേരി:കടമ്പനാട്ട് കെ.എൻ. നാരായണൻ (85) നിര്യാതനായി. സംസ്കാരം ഇന്നു 11ന് എസ്എൻ‍‍ഡിപി ശ്മശാനത്തിൽ. ഭാര്യ: ആലുവ േദശം വാര്യത്ത്പറമ്പിൽ ലക്ഷ്മി. മക്കൾ: ചന്ദ്രശേഖരൻ (ആർമി ഉദ്യോഗസ്ഥൻ), ഗോപകുമാർ, അജിതകുമാരി. മരുമക്കൾ: രഞ്ജിനി, ഗീത, രാഘവൻ.

ഉദയംപേരൂർ:ചെമ്മഴിക്കാട്ടു വെളി തട്ടാരിത്തറ വീട്ടിൽ അജിത് (50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അനിത, മക്കൾ. അക്ഷര, അക്ഷയ്. മരുമകൻ. സുമേഷ്.

കടവന്ത്ര:ഗിരിനഗർ പറമ്പത്ത് കണ്ടി പരേതനായ അഡ്വ. പി.സി. മൊഹ്സീന്റെ ഭാര്യ സഫിയ (85) നിര്യാതയായി. കബറടക്കം ഇന്നു രണ്ടിന് ചെമ്പിട്ട പള്ളിയിൽ. പൊന്നമ്പത്ത് കുടുംബാംഗമാണ്. മക്കൾ‌: ഫിറോസ് (ഓസ്ട്രേലിയ), ഷെമി, ജാസ്മിൻ, രഹ്ന, അഡ്വ.റഫീഖ്. മരുമക്കൾ: അഡ്വ.അസീം മഞ്ചേരി, മൊയ്തീൻ(കസ്റ്റംസ് റിട്ട.‍ഡപ്യൂട്ടി കമ്മിഷണർ), രാജൻ(ബീന നഴ്സറി), ഷിയാനി, സജു.