OBITUARY

നിര്യാതരായി - ഇടുക്കി - 23/08/2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അറക്കുളം:പുളിമൂട്ടിൽ പരേതനായ ജോസഫ് തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്നു 10ന് സെന്റ് മേരീസ് പുത്തൻപള്ളിയിൽ. പൈകയിൽ പാംബ്ലാനിയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, കുഞ്ഞുമോൻ (നെടുംകുന്നം), ഫാ. തങ്കച്ചൻ ജോസ് (പ്രസിഡന്റ്, ഓൾ ഇന്ത്യാ കാത്തലിക് സ്കൂൾ അസോസിയേഷൻ, ജബൽപുർ), ജോഷി (ഡൽഹി), ബിജു (വിജയവാഡ), മറിയാമ്മ, മോളി, ജാൻസി. മരുമക്കൾ: ജെസി, റോസമ്മ, ലിസി, ലിസി, കാഞ്ഞിരമറ്റം വടയാറ്റുകുന്നേൽ ചാക്കോച്ചൻ, പൂതിരി ഈന്തുംകാട്ടിൽ തോമസ് രാജൻ, ആയവന നെല്ലിക്കുന്നേൽ ഷൈജി.

കരിങ്കുന്നം:ചന്ദ്രപ്പിള്ളിൽ ജോയിയുടെ ഭാര്യ സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് അധ്യാപിക അനിത (50) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. കൈപ്പുഴ പള്ളിക്കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: നേഹ (ബെംഗളൂരു), ഡോൺ, നിക്കോൾ.

നാകപ്പുഴ:പരേതനായ പന്തേനാൽ ജോർജിന്റെ ഭാര്യ മേരി (മണി–60) നിര്യാതയായി. സംസ്കാരം ഇന്നു 11ന് സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: നിഷാദ്, നിഷ. മരുമക്കൾ: സിന്ധു, ഷൈജൻ.

തടിയംപാട്:പാലിയത്ത് (കപ്യാരുമലയിൽ) പി. ജെ. മാത്യു (85) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: വെങ്ങല്ലൂർ വാഴയിൽ പരേതയായ ബ്രിജീത്ത. മക്കൾ: ഗ്രേസി, ലൂസി, ബെന്നി (മാനേജർ, ഹാരിസൺ മലയാളം എസ്റ്റേറ്റ,് വണ്ടിപ്പെരിയാർ), ജെസി (ഹെഡ്‌മിസ്‌ട്രസ്, കാൽവരി ഹൈസ്കൂൾ, കാൽവരി മൗണ്ട്), സിൽവസ്റ്റർ (ലിറ്റിൽ ഫ്‌ളവർ സ്റ്റുഡിയോ, തടിയംപാട്), പരേതനായ സിബി. മരുമക്കൾ: കുറിച്ചിയിൽ ജോർജ്‌, മേരിലാൻഡ് കൊച്ചുകരോട്ട് അപ്പച്ചൻ, സൂസൻ, പാറത്തോട് പൂങ്കുടിയിൽ സോജൻ, ടെസ്സി.

അണക്കര:അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനായിരുന്ന കുങ്കിരിപ്പെട്ടി മാട്ടേൽ (പാമ്പാടി പടിഞ്ഞാറേക്കാലായിൽ) പാസ്റ്റർ പി. എം. തോമസ് (അച്ചൻകുഞ്ഞ് മ‌ാട്ടേൽ – 79) നിര്യാതനായി. മൃതദേഹം ഇന്നു നാലിനു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ഒന്നിന് അസംബ്ലീസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ. ഭാര്യ: അട്ടപ്പള്ളം വലിയപറമ്പിൽ ശോശാമ്മ. മക്കൾ: പാസ്റ്റർ പി. ടി. ഏബ്രഹാം (ലക്നൗ), സാലി (മധ്യപ്രദേശ്), വൽസമ്മ, ജേക്കബ് (ബെംഗളൂരു), കുര്യാക്കോസ് (സൗദി), സാം, നിസി, പരേതനായ മാത്യു. മരുമക്കൾ: ഡെയ്സി (ലക്നൗ), സജി (മധ്യപ്രദേശ്), തോമസ് (പിഎച്ച്സി, അണക്കര), ബെറ്റി (തിരുവല്ല), ഷാന്റി (ബെംഗളൂരു), ജോജി (മന്തിപ്പാറ), സുനിൽ (അടിമാലി).

വെള്ളിയാമറ്റം:കിഴക്കേക്കര (കരോട്ടേവീട്ടിൽ) കെ. വി. ജോൺ (കുഞ്ചിലോച്ചൻ–77) നിര്യാതനായി. സംസ്കാരം ഇന്നു 10നു സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ചിലവ് പെരുമ്പള്ളിത്താനത്ത് റോസമ്മ. മക്കൾ: സിസ്റ്റർ എൽസി (ഇടക്കുന്നം), സിബി (ക്വസ് കോർപ്, അറക്കുളം), സിസ്റ്റർ ബിൻസി (സേവ്യർപുരം). മരുമകൾ: ലിറ്റി കൂട്ടുങ്കൽ (അധ്യാപിക, സേക്രഡ് ഹാർട്ട് ഇംഗ്ലിഷ് മീഡിയം എച്ച്എസ്എസ്, മൂലമറ്റം).

ചെമ്പകപ്പാറ:മുകളേപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് സെന്റ് പീറ്റേഴ്സ് പള്ളിയിൽ. മകൻ: പരേതനായ എം. ജെ. ജോസഫ്. മരുമകൾ: സുമ.

ചെറുതോണി:പുളിവേലിൽ ദിവാകരൻ (67) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന്. ഭാര്യ: ലീല. മക്കൾ: ബിനീഷ്, ബിന്ദു. മരുമക്കൾ: സലിംകുമാർ, ജിറ്റ.