OBITUARY

നിര്യാതരായി - കണ്ണൂർ - 24/02/2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മരക്കാർകണ്ടി:പാറപ്പുറം വയലിൽ ആരംഭൻ രഘൂത്തമന്റെ മകൻ കെ.രമിത്ത് (26) നിര്യാതനായി. സഹോദരി: കെ.ആതിര.

പാപ്പിനിശ്ശേരി:മെരളി റോഡ് നാൻസി കോട്ടേജിൽ പരേതനായ തെക്കൻ ദേവപ്രിയന്റെ ഭാര്യ ലീല (72) നിര്യാതയായി. മക്കൾ: സുനിൽ, സുജിത്ത്, സുരേഷ്, രാജീവ്. മരുമക്കൾ: മിനി, ജിഷ, സബീന, നിമ്മി.

കരുവൻചാൽ:വെള്ളാട് പരേതനായ കുമ്പളംതാനത്ത് ആഗസ്തിയുടെ ഭാര്യ പാലക്കണ്ടത്തിൽ കുടുംബാംഗം ത്രേസ്യാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്നു 11നു വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ജോയി, സണ്ണി, എത്സമ്മ, തോമാച്ചൻ, അവിരാച്ചൻ, തങ്കച്ചൻ. മരുമക്കൾ: മേരി, എത്സമ്മ, കുഞ്ഞച്ചൻ, തങ്കമ്മ, ലിസി, കുമാരി.

മക്രേരി:റിട്ട. സുബേദാർ മേജർ പിലാഞ്ഞി അനുഗ്രഹയിൽ വി.കെ.പത്മനാഭൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: പള്ള്യത്ത് നളിനി അമ്മ. മക്കൾ: ലീന, പ്രദീപ് (എസ്ബിഐ കൽപറ്റ). മരുമക്കൾ: പത്മനാഭൻ (ബെംഗളൂരു), ബിന്ദു. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ശാന്തകുമാരി, ചന്ദ്രവല്ലി, സതി, വസന്തകുമാരി, പരേതനായ രാമചന്ദ്രൻ നമ്പ്യാർ.

മാലൂർ:കരോത്ത് വയൽ ആദിയേരി മടപ്പുരയ്ക്ക് സമീപം കൂഞ്ഞങ്ങോടൻ മോഹനന്റെ ഭാര്യ കുന്നുമ്പ്രോൻ പത്മിനി (50) നിര്യാതയായി. പരേതനായ കുഞ്ഞിരാമന്റെ മകളാണ്. മക്കൾ: ലിജേഷ്, ലിബിൻ. സഹോദരങ്ങൾ: പുഷ്പവല്ലി, ദാക്ഷായണി, മനോജ്, രമേശൻ, വിനോദ്, സുരേഷ്, സുദീഷ്, പ്രിയ, പരേതനായ രാജൻ. സഞ്ചയനം ഞായറാഴ്ച

കൂത്തുപറമ്പ്:ഹൈസ്കൂൾ റിട്ട. അധ്യാപകൻ നിർമലഗിരി പ്രേമാലയത്തിൽ ഇ.കെ.നാരായണൻ നമ്പ്യാരുടെ മകൻ എം.കെ.പ്രേംകുമാർ (54) കോയമ്പത്തൂരിൽ നിര്യാതനായി. സംസ്കാരം ഇന്നു 10ന് നിർമലഗിരിയിലെ വീട്ടുവളപ്പിൽ . കോയമ്പത്തൂരിൽ സ്വകാര്യസ്ഥാപനം നടത്തിവന്നു. ഭാര്യ: സജിത. മക്കൾ: അതുൽ പ്രേം, നീതു. സഹോദരങ്ങൾ: പ്രേമവല്ലി (അധ്യാപിക, ജയ്പുർ), കാഞ്ചനവല്ലി.

കരിവെള്ളൂർ:പെരളത്തെ കാർത്ത്യായനി പിള്ളയാതിരിയമ്മ (73) നിര്യാതയായി. മകൻ: പരേതനായ സുധാകരൻ. മരുമകൾ: സി.ഉഷ (അധ്യാപിക, ചട്ടഞ്ചാൽ സ്കൂൾ). സഹോദരങ്ങൾ: മീനാക്ഷി പിള്ളയാതിരിയമ്മ, ജാനകി പിള്ളയാതിരിയമ്മ, ബാലകൃഷ്ണൻ അടിയോടി, അച്യുതൻ അടിയോടി.

ചെറുവത്തൂർ:കാവുഞ്ചിറയിലെ പരേതനായ വലിയ വീട്ടിൽ കണ്ണന്റെ ഭാര്യ തലക്കാട്ട് കുഞ്ഞമ്മാറു (82) നിര്യാതയായി. മക്കൾ: അമ്പു, നാരായണൻ, കണ്ണൻ, പാർവതി, കൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻ, ശാരദ, ശാന്തകുമാരി, സാവിത്രി, ആശ. സഹോദരങ്ങൾ: കല്യാണി, പരേതയായ ചിരുത.

കീച്ചേരി:കീച്ചേരി കുന്നിനു സമീപം തുരുത്തിയത്ത് ഹൗസിൽ കുണ്ടൻ കണ്ണൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിനു കീച്ചേരി സമുദായ ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രമതി. മക്കൾ: രാജേഷ്, ഉമേഷ്, ഷൈനി (മൂവരും ബഹ്റൈൻ). മരുമക്കൾ: സൂര്യ, ദിവ്യ.

ശ്രീകണ്ഠപുരം:മടമ്പത്തെ അപ്പോഴിയിൽ കുര്യാക്കോസ് (കുഞ്ഞുമോൻ–52) നിര്യാതനായി. സംസ്കാരം ഇന്നു 10നു മടമ്പം ലൂർദ് ഫൊറോന പള്ളിയിൽ. ഭാര്യ: കോളങ്ങായിൽ കുടുംബാംഗം മേഴ്സി. മക്കൾ: ആബിദ, അഞ്ജു (നഴ്സ്, മുംബൈ), ആൽബിൻ. സഹോദരങ്ങൾ: മേരി, സ്റ്റെല്ല (അധ്യാപിക, പാലക്കാട്), റോസമ്മ (അധ്യാപിക, ഇരിക്കൂർ), ഉഷ (അധ്യാപിക, പയ്യാവൂർ), റോയി (സർവേയർ, ശ്രീകണ്ഠപുരം), മനോജ്.

കൂത്തുപറമ്പ്:കോട്ടയം ഓലായിക്കരയിലെ ദാരോത്ത് വീട്ടിൽ ആലക്കണ്ടി ആണ്ടി (82) നിര്യാതനായി. ഭാര്യ: പൊലപ്പാടി ശന്ത. മക്കൾ: അജിത, ഗീത, വനിത, സജിത, ഷൈജ. മരുമക്കൾ: ദാമോദരൻ, രമേശൻ, ശിവദാസൻ, പ്രഭാകരൻ. സഹോദരങ്ങൾ: പാഞ്ചു, ദേവി, പരേതരായ മാതു, പാറു.

പടന്ന:ഓരിമുക്കിൽ അബ്ദുൽഖാദറുടെ ഭാര്യ കാസിംഗാഡെ റുഖിയ (62) നിര്യാതയായി. മക്കൾ: ഫിർദൗസ്, റഹ്മത്ത്, ബദറുദ്ദീൻ, പരേതനായ നാസർ. മരുമക്കൾ: നിസാർ, റുഖിയ, ഫർസാന. സഹോദരങ്ങൾ: സുലൈമാൻ, സാറു.

പാനൂർ:പുത്തൂർ കണ്ണംപൊയിൽ എൽപി സ്കൂളിന് സമീപം കല്ലിൽ യു.കെ.മൂസ ഹാജി (70) നിര്യാതനായി. കബറടക്കം ഇന്ന് 8.30ന് പുത്തൂർ ജുമഅത്ത് പള്ളിയിൽ. ഭാര്യ: പാത്തൂട്ടി.മക്കൾ: ഹാഷിം, ഷുഹൈബ് (ഇരുവരും ഖത്തർ), മുഹമ്മദ് (ദുബായ്). മരുമക്കൾ: മുനീറ, റാഷിദ. സഹോദരങ്ങൾ: മമ്മത് ഹാജി, പരേതരായ ഇബ്രാഹിം ഹാജി, അയിശു, പാത്തു.

ന്യൂമാഹി:പെരിങ്ങാടി അൽ ഫലാഹിന് സമീപം സീനത്ത്‌ മൻസിലിൽ കെ.സി.കുഞ്ഞിമറിയം (72) നിര്യാതയായി. കബറടക്കം ഇന്ന് എട്ടിനു കല്ലാപള്ളിയിൽ. ഭർത്താവ്‌: പരേതനായ പുത്തൻപുരയിൽ മൊയ്തു. മക്കൾ: നജ്‌മ, അബ്ദുൽ ഖാദർ (ദുബായ്), സമീറ, സമീന, നൗഷാദ്‌ (കുവൈത്ത്‌), പരേതരായ സീനത്ത്‌, നസീമ, റംല. മരുമക്കൾ: ഫാറൂഖ്‌ (കുവൈത്ത്‌), അബ്ദുൽ ലത്തീഫ്‌, ബുഷ്‌റ, ഫർസി, എ.കെ.സാജിദ്‌. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, കുഞ്ഞി മുഹമ്മദ്‌, കുഞ്ഞാസിയ, പരേതരായ അബ്ദുൽ ഖാദർ, അബൂബക്കർ, ഖദീജ, ആയിഷ, ഇസ്മായിൽ.

വിളമന:അമ്പലത്തട്ടിലെ കൊല്ലമ്മാട്ടേൽ ശാർങ്ധരൻ (തങ്കച്ചൻ–73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: കെ.എസ്.ഷാജി (സർക്കിൾ ഇൻസ്പെക്ടർ പാനൂർ), ബിന്ദു. മരുമക്കൾ: പവിത്രൻ (വില്ലേജ് ഓഫിസർ വിളമന), യമുന മങ്കുന്നേൽ. സഹോദരങ്ങൾ: സഹദേവൻ, സദാനന്ദൻ, സരസ്വതി, വിലാസിനി, പരേതനായ ശ്രീനിവാസൻ.

വിളക്കോട്:പാറക്കണ്ടത്തെ വയലിൽ അബു (80) നിര്യാതനായി. ഭാര്യ: സൈനബ.

എടപ്പുഴ:വട്ടത്തോട്ടത്തിൽ ജോസഫിന്റെ മകൻ സതീഷ് (32) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് എടപ്പുഴ സെന്റ് ജോസഫ്സ് പള്ളിയിൽ. സഹോദരങ്ങൾ: ഷൈനി, ജയിംസ്, ഷാജി, സന്തോഷ്

കണ്ണൂർ സിറ്റി:വൈദ്യരകത്ത് അശ്റഫ് (48) നിര്യാതനായി. ഭാര്യ: ഫിറോസി. മക്കൾ: അർഷാദ്, ആയിശ. മരുമകൻ: ഖാലിദ്. സഹോദരങ്ങൾ: അതിനാൻ, ഖാലിദ്, ഷർമിന.

പാപ്പിനിശ്ശേരി:റിട്ട. സുബേദാർ മേജർ പാറക്കലിലെ ആനിച്ചേരി കുഞ്ഞിരാമൻ (71) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സതീശൻ (വ്യാപാരി), ഗിരീശൻ (മിലിട്ടറി), പ്രീതി. മരുമക്കൾ: ശ്രീജ, സജിന, മനോജ്. സഹോദരങ്ങൾ: നാരായണൻ, പരേതനായ ഗോപാലൻ. സഞ്ചയനം നാളെ.

മണത്തണ:പരേതനായ പി.വി.ശങ്കരൻ നായരുടെ ഭാര്യ ആറ്റടപ്പ ശ്രീദേവി അമ്മ (77) നിര്യാതയായി. മക്കൾ: കൈരളി, ജയരാജൻ, സുരേഷ്, രമേശൻ, ബിന്ദു, സിന്ധു. മരുമക്കൾ: ബാലൻ നായർ, ഹേമന്ദ് കുമാർ, ഉല്ലാസ്, പ്രീത. സഹോദരങ്ങൾ: മാധവി, പത്മിനി, പത്മനാഭൻ, പവിത്രൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ). സഞ്ചയനം നാളെ.

കുണ്ടംകുഴി:മലാങ്കാട് പരേതനായ വി.നാരായണന്റെ ഭാര്യ വി.നന്ദിനി (85) നിര്യാതയായി. മക്കൾ: ഗോപാലൻ, മോഹനൻ, കുമാരൻ, ക്യഷ്ണൻ, രോഹിണി, പുഷ്പ, വിജയൻ. മരുമക്കൾ: ലക്ഷ്മി, ശോഭ, കാർത്ത്യായനി, കൃപാ ജ്യോതി (ബേഡഡുക്ക പഞ്ചായത്ത് അംഗം), മാധവൻ, ബാലൻ, പത്‌മിനി.

പാനൂർ:മേനപ്രം പാലോത്ത് പരേതനായ ദാമോദരന്റെ ഭാര്യ ജയശ്രീ (57) നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന്. മക്കൾ: ജ്യോതിമ, ധന്യ. മരുമക്കൾ: ബാബു, അനീഷ്. സഹോദരങ്ങൾ: രാജശ്രീ, സുനിത, പ്രീത (ലണ്ടൻ), രാധിക, സുസ്മിത.

മാഹി:പന്തക്കൽ പുത്തൻപുരയിൽ ആയിശ (58) നിര്യാതയായി. കബറടക്കം ഇന്നു 10.30ന് മൂലക്കടവ് ജുമു അത്ത് പള്ളിയിൽ. ഭർത്താവ്: മഹമൂദ്. മക്കൾ: മഹ്ഫൂസ്, നിശാന്ത്, ഹിശാം, നിദാൽ. മരുമകൻ: താഹിർ.

മട്ടന്നൂർ:തില്ലങ്കേരി കണ്ണിരിട്ടി ഗീതാലയത്തിൽ പരേതനായ രയരോത്ത് കോടേരി കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ വി.എം.കല്യാണി അമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിനു വീട്ടുവളപ്പിൽ. മക്കൾ: വി.എം.മോഹനൻ നമ്പ്യാർ (റിട്ട. ഐഐഎ), വി.എം.വിജയരാജൻ, വി.എം.ഹരീന്ദ്രനാഥ്‌ (ബറോഡ), നളിനാക്ഷൻ (ഇരുവരും ബറോഡ), വി.എം.പവിത്രൻ (ഏകതാ പരിഷത് കണ്ണൂർ ജില്ലാ പ്രസിഡന്റ്), സത്യനാരായണൻ, ഗീത, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ശ്യാമള നമ്പ്യാർ (റിട്ട. ഐഎസ്ആർഒ), ഭാനുമതി, സതി, ബിന്ദു (തിരുവനന്തപുരം), അനിത, രേഷ്മ (പാല), രവീന്ദ്രൻ വായന്നൂർ.

പേരാവൂർ:ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം കുറ്റ്യൻ മൂപ്പൻ സ്ഥാനികൻ മേക്കിലേരി ഗോവിന്ദൻ മൂപ്പൻ (82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മാധവി. മക്കൾ: ലളിത, കാഞ്ചന. മരുമക്കൾ: ജനാർദനൻ, ചന്ദ്രൻ.

കണ്ണോത്തുംചാൽ:പരേതനായ കാരായി പത്‌മനാഭന്റെ മകൻ കാരായി പ്രകാശൻ (63) നിര്യാതനായി. സംസ്കാരം ഇന്നു 12നു പയ്യാമ്പലത്ത്. ഭാര്യ: ശൈലജ. മക്കൾ: അനുഭവ്, വൈഷ്ണവ്. സഹോദരങ്ങൾ: സുരേന്ദ്രൻ, ശോഭ, ശൈലജ, ഗീത.

ചൊക്ലി:ഗ്രാമത്തി ഫൗസിയ മൻസിലിൽ വി.പി.അസ്മ (55) നിര്യാതയായി. പരേതനായ പറമ്പത്ത് അബൂബക്കറിന്റെ മകളാണ്. ഭർത്താവ്: കുനിയിൽ അസീസ്. മക്കൾ: അഫ്നിത, അർശിദ. മരുമക്കൾ: നാസർ, സമീർ (ദുബായ്). സഹോദരങ്ങൾ: അഷ്റഫ് (ബെംഗളൂരു), സുബൈദ, സീനത്ത്, ഫൗസിയ.