OBITUARY

നിര്യാതരായി - കൊല്ലം - 20/10/2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെരുമ്പുഴ:കാമ്പീക്കട വലിയവിള പുത്തൻവീട്ടിൽ അബൂബക്കർ കുട്ടിയുടെ ഭാര്യ സുബൈദാബീവി (53) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഫാത്തിമ, നിസാർ. മരുമക്കൾ: നാസർ, സിബി.

പടപ്പനാൽ:തേവലക്കര കുളങ്ങരവീട്ടിൽ കാസിംപിള്ള (75) നിര്യാതനായി. ഭാര്യ: ഉമൈദ. മക്കൾ: റഷീദ്കുട്ടി, നാസറുദീൻ, ജമീലബീവി, നിസാർ, സീനത്ത്. മരുമക്കൾ: ഉമൈദ, ഫൗസി, ഷമീറ, പരേതനായ അബ്ദുൽ സലാം.

പാരിപ്പള്ളി:ചാവർകോട് നീരോന്തിയിൽ വീട്ടിൽ പരേതനായ ശ്രീമുഖൻ വൈദ്യന്റെ ഭാര്യ സുമംഗല (85) നിര്യാതയായി. മക്കൾ: എസ്.ശ്രീജിത്ത്, എസ്.ശ്രീലജ. മരുമക്കൾ: നീല, പരേതനായ എസ്.മുരളീധരൻ. സഞ്ചയനം തിങ്കൾ എട്ടിന്.

പുനലൂർ:വാളക്കോട്ട് തെപ്പറമ്പ് വീട്ടിൽ ലത്തീഫിന്റെ ഭാര്യ ആബിദാ ബീവി (68) നിര്യാതയായി. മക്കൾ: സീനത്ത് ബീവി, ബീനാ ബീവി, എ.എ.സാബു.

കടയ്ക്കൽ:ഗോവിന്ദമംഗലം രശ്മി ഭവനിൽ വാസവൻ (മണി–71) നിര്യാതനായി. സംസ്കാരം ഇന്നു 10ന്. ഭാര്യ: വൽസല. മക്കൾ: സന്ധ്യ, ഇന്ദു. മരുമക്കൾ: ഡി.മുകേഷ് (പൊലീസ് സ്റ്റേഷൻ, പാങ്ങോട്), അനിരുദ്ധൻ (സൗദി).

ഓടനാവട്ടം:ശ്രീവിലാസത്തിൽ ലോഹിതാക്ഷന്റെ ഭാര്യ സുലോചന (70) നിര്യാതയായി. മക്കൾ: ഷാജി, രമണി, ചാന്ദിനി, മിനി. മരുമക്കൾ: സുധർമ, രമണൻ, സുനിൽ. സഞ്ചയനം തിങ്കൾ എട്ടിന്.

നെടുമ്പായിക്കുളം:ചീരങ്കാവിൽ കടയിൽ കൃപാവിലാസത്തിൽ (ഇലഞ്ഞികോട്) കെ.സി.രാജൻ (68) നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ: റെനി, റീന. മരുമക്കൾ: ജീന, ജോമോൻ.

ഇടമൺ:തെന്മലവാലി മലയാളം പ്ലാന്റേഷൻസ് റിട്ട. ജീവനക്കാരൻ ഉദയഗിരി മംഗലത്ത് മത്തായി മാത്യു (കുഞ്ഞുകുഞ്ഞ്–90) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് ഇടമൺ മോറിയ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ. മക്കൾ: സൂസൻ തോമസ് (മനോരമ മുൻ ഏജന്റ് തെന്മല), മേഴ്സി, ബേബിക്കുട്ടി, സാബു, ജെസി. മരുമക്കൾ: തോമസ്, രാജൻ, എൽസിക്കുട്ടി, പൊന്നച്ചൻ, അക്കാമ്മ.

ചടയമംഗലം:അക്കോണം ശ്രീരാമവിലാസത്തിൽ പരേതനായ ജി.രാഘവൻ പിള്ളയുടെ ഭാര്യ പി.ലക്ഷ്മിക്കുട്ടിയമ്മ (68) നിര്യാതയായി. മക്കൾ: ആർ.ജിനുകുമാർ, ആർ.ഹരി (മലയാള മനോരമ ഏജന്റ്). മരുമക്കൾ: ആർ.രജനി, സി.കെ.സ്നേഹ. സഞ്ചയനം തിങ്കൾ ഏഴിന്.

കൊട്ടാരക്കര:ഇഞ്ചയ്ക്കൽ പനംതുണ്ടിൽ വീട്ടിൽ ശിവരാജൻ (53) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സംഗീത, സരിത. മരുമക്കൾ: സജികുമാർ, മഹേഷ്. സഞ്ചയനം തിങ്കൾ ഏഴിന്.

കുണ്ടറ:പെരുമ്പുഴ പുനുക്കന്നൂർ മറ്റത്ത് വീട്ടിൽ കൊച്ചുനാരായണപിള്ള (70) നിര്യാതനായി. ഭാര്യ: സരസമ്മയമ്മ. മക്കൾ: ഷീലാകുമാരി, ഷീജകുമാരി, രാജിമോൻ. മരുമക്കൾ: ബാലചന്ദ്രൻ പിള്ള, അനിൽ കുമാർ, ആശാമോൾ. സഞ്ചയനം വ്യാഴം എട്ടിന്.

കുണ്ടറ:കാഞ്ഞിരകോട് ഇടക്കര തെങ്ങുവിള തെക്കതിൽ ആന്റണിയുടെ മകൻ ജാക്സൺ (25) നിര്യാതനായി. സംസ്കാരം ഇന്നു 10നു സെന്റ് ആന്റണീസ് ഫെറോനാ പള്ളിയിൽ.

കരുനാഗപ്പള്ളി:കോഴിക്കോട് ചാങ്ങയിൽ (പത്മശ്രീയിൽ) കെ.പി.മോഹൻദാസ് (മോഹനൻപിള്ള–68) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന്. ചവറ തെക്കുംഭാഗം കാരാണ പുതുവേലിൽ കുടുംബാംഗമാണ്. ഭാര്യ: പ്രസന്നകുമാരി. മകൾ: സ്വപ്ന (മരുതൂർകുളങ്ങര അങ്കണവാടി). മരുമകൻ: അനി‍ൽകുമാർ (ഇലക്ട്രിക് കോൺട്രാക്ടർ). സഞ്ചയനം വ്യാഴം എട്ടിന്.

പുനലൂർ:തൊളിക്കോട് ഈട്ടിവിള വീട്ടിൽ എ.കുമാരസ്വാമി (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: അനീഷ്കുമാർ, അഞ്ജു. മരുമക്കൾ: ശ്രുതി, സൂരജ്.

പുനലൂർ:തൊളിക്കോട് പരവട്ടത്ത് ബ്രൈറ്റ് കോട്ടേജിൽ രാജന്റെ ഭാര്യ മോളമ്മ (58) നിര്യാതയായി. സംസ്കാരം നാളെ 10നു വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ. മക്കൾ: ബ്ലെസിമോൾ, ബ്രൈറ്റ്. മരുമകൻ: വിൽസൺ ചെറിയാൻ.

കൊല്ലം:പള്ളിത്തോട്ടം സംഗമം നഗർ–84 റോസ് ഡെയിൽ അൽഫോൺസ് (68) നിര്യാതനായി. സംസ്കാരം ഇന്നു 10നു പോർട്ട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേബിൾ. മക്കൾ: റോസ്‌ലിൻ, റോബിൻ. മരുമക്കൾ: അജിത്ത്, ഗീതു മറിയം.

പുനലൂർ:റിട്ട. പേപ്പർ മിൽ ഉദ്യോഗസ്ഥൻ നെല്ലിപ്പള്ളി കുളഞ്ഞികൊമ്പിൽ വീട്ടിൽ കെ.ഗോപാലകൃഷ്ണപിള്ള (92) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന്.

കുന്നിക്കോട്:കിടങ്ങയിൽ കൊച്ചുപാറ്റൂർ വീട്ടിൽ (മംഗ്ലാവിൽ) എൻ.സുരേന്ദ്രൻ പിള്ള (75) നിര്യാതനായി. സംസ്കാരം ഇന്നു 10ന്.

കുണ്ടറ:അമ്പീപൊയ്ക പള്ളിയാംവിളയിൽ റിട്ട. അധ്യാപകൻ പരേതനായ വൈ.കോശിയുടെ ഭാര്യ അച്ചാമ്മ (101) നിര്യാതയായി. സംസ്കാരം നാളെ രണ്ടിനു ശാലേം മാർത്തോമ്മാ പള്ളിയിൽ. കല്ലട കോയിക്കലേത്ത് കുടുംബാംഗമാണ്. മക്കൾ: പി.കെ.ജോൺ (ജനതാ മെഡിക്കൽ സ്റ്റോഴ്സ്, ആശുപത്രിമുക്ക്), സാറാമ്മ, മറിയാമ്മ, ഏലിയാമ്മ, ലീലാമ്മ (ബെംഗളൂരു). മരുമക്കൾ: മറിയാമ്മ, എ.കെ.തര്യൻ, ഉമ്മൻ (ബെംഗളൂരു), പരേതരായ വൈ.ജോർജ്, ഈശോ വേലശേരിൽ.

പള്ളിമൺ:ഇളവൂർ പുത്തൻവിളവീട്ടിൽ (ശ്രീഹരി) കെ.മുരളീധരൻ (44) നിര്യാതനായി. ഭാര്യ: എം.അനില. മക്കൾ: അഞ്ജിമ, അഭിനന്ദ്. മരണാനന്തരകർമം നവംബർ അഞ്ചിന് എട്ടിന്.

ശൂരനാട് വടക്ക്:തെക്കേമുറി പ്രസന്നാലയത്തിൽ സുഭദ്രയമ്മ (73) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, പ്രസന്ന. മരുമക്കൾ: അനിജ, രാജേഷ്. സഞ്ചയനം വ്യാഴം എട്ടിന്.

ശാസ്താംകോട്ട:പെരുവേലിക്കര എൻഎസ് നിവാസിൽ വർഗീസ് (62) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന് ഇവൻജലിക്കൽ പള്ളിയിൽ. ഭാര്യ: സൂസൻ (ഗ്രാമപഞ്ചായത്തംഗം, ശാസ്താംകോട്ട). മക്കൾ: ഷിബി, ഷിജി. മരുമക്കൾ: ഷാജി, മനീഷ്.

കിളികൊല്ലൂർ:പ്രതീക്ഷ നഗർ – 69 കല്ലിംഗൽ വീട്ടിൽ ടി.കെ.ഷാജു (പൊടിമോൻ – 48) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എസ്.രശ്മി. മക്കൾ: കാർത്തിക, അനന്ത കൃഷ്ണൻ. സഞ്ചയനം തിങ്കൾ എട്ടിന്.

പൂതക്കുളം:മിനി സ്റ്റേഡിയം വിഎൽ സദനത്തിൽ പരേതനായ കെ.വാസുദേവൻ നായരുടെ ഭാര്യ ജെ.ലളിതാംബിക (70) നിര്യാതയായി. മക്കൾ: രാജീവ് (മസ്കത്ത്), രാജേന്ദ്രൻ (കേരള യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥൻ), പരേതനായ രാജേഷ്. മരുമക്കൾ: സുനിത, രഞ്ജിനി (കുസാറ്റ് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ). സഞ്ചയനം തിങ്കൾ ഒൻപതിന്.

നെടുങ്ങോലം:കുറുമണ്ടൽ പുക്കുളം ഗുരുപുഷ്പം വീട്ടിൽ കെ.പി.ഗോപകുമാർ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, സജീവ്. മരണാനന്തരകർമം ഞായർ 8.30ന്.

ഓച്ചിറ:ചെട്ടികുളങ്ങര ഈരേഴ വടക്ക് മണി മന്ദിരത്തിൽ ബാങ്ക് ഓഫ് ഇന്ത്യ ഓച്ചിറ ശാഖ റിട്ട. ജീവനക്കാരി കനകമ്മ (മണിയമ്മ – 69) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം തിങ്കൾ ഏഴിന്.

പാവുമ്പ തെക്ക്:വിളയിൽ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ നാണിക്കുട്ടിയമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമാദേവിക്കുഞ്ഞമ്മ, സുമക്കുഞ്ഞമ്മ, പരേതയായ ലീലക്കുഞ്ഞമ്മ. മരുമക്കൾ: മാധവൻ പിള്ള, ശശിധരൻ പിള്ള, കൃഷ്ണപിള്ള. സഞ്ചയനം വ്യാഴം എട്ടിന്.

കൊല്ലം:മാടൻനട പികെ നഗർ–221 പോപ്പി ഡെയിൽ ശശികുമാർ (49) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മല്ലികകുമാരി. മക്കൾ: ആര്യ നായർ, ആർച്ച നായർ.

കുണ്ടറ:പുനുക്കന്നൂർ പടിഞ്ഞാറെ കോടിയാട്ടു വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ മറിയം ബീവി (93) നിര്യാതയായി. കബറടക്കം ഇന്നു 11നു പുനുക്കന്നൂർ മുസ്‌ലിം ജമാഅത്തിൽ. മക്കൾ: എം.കോയാക്കുട്ടി (റിട്ട. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ), എം.തങ്ങൾകുഞ്ഞ് (റിട്ട. എൻജിനീയർ അബുദാബി), എം.ബദറുദീൻ (ബിസിനസ്), റംലത്ത് ബീവി, പരേതയായ ആരിഫാബീവി. മരുമക്കൾ: അഹമ്മദ് കുഞ്ഞ് (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ), എ.ജമീലാബീവി (റിട്ട. കെഎസ്ഇബി സൂപ്രണ്ട്), നാസി ബേബി, നദീറാബീവി.

പെരിനാട്:കുഴിയം മലയാറ്റ് അനിൽ നിവാസിൽ ശശിധരൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (70) നിര്യാതയായി. സംസ്കാരം ഇന്നു 10ന്. മക്കൾ: അനിൽ കുമാർ, ബിന്ദു, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ഗീതാകുമാരി, ബിന്ദു, ഷിബു. സഞ്ചയനം വ്യാഴം എട്ടിന്.

തട്ടാമല:ഒരുമ നഗർ പിണയ്ക്കൽ കുളങ്ങര വീട്ടിൽ രാമചന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന്.

രാമൻകുളങ്ങര:മേടയിൽ മുക്കിൽ കുഞ്ഞാറ്റയിൽ ജോണി വി.കണ്ടംപറമ്പിലിന്റെ ഭാര്യ കണ്ണൂർ കൊളച്ചേരി എയുപി സ്കൂൾ റിട്ട. അധ്യാപിക പി.ജെ.അന്നമ്മ (69) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മാ പള്ളിയിൽ. പാമ്പാക്കുട പാട്ടുപാളതടത്തിൽ കുടുംബാംഗമാണ്. മക്കൾ: സിസീന, സജീന. മരുമക്കൾ: രാജു സെബാസ്റ്റ്യൻ, സാംകുട്ടി ജോർജ്.

കൊല്ലം:കടപ്പാക്കട ഭാവന നഗർ–372ൽ എൻ.വിദ്യാധരൻ (62) നിര്യാതനായി. സംസ്കാരം ഇന്നു പോളയത്തോടു ശ്മശാനത്തിൽ. ഭാര്യ: ബേബി. മക്കൾ: വിനോദ്, ബിന്ദു, ബിനു, ബിജു. മരുമക്കൾ: ശാലിനി, ശ്രീജ, രജിത, അനിൽ കുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.