OBITUARY

നിര്യാതരായി - കോട്ടയം - 30/03/2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൂരോപ്പട:തറപ്പിൽ പരേതനായ ടി.ജെ.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (73) നിര്യാതയായി. സംസ്‌കാരം പിന്നീട്.

കോട്ടയം:കളത്തിപ്പടി ആനത്താനം പ്ലാവുങ്കൽ പി.ടി.ജോർജിന്റെ മകൻ പരേതനായ റെജി ജോർജിന്റെ ഭാര്യ ഹെലൻ സക്കറിയ (42) അമേരിക്കയിൽ ലാസ്​വേഗാസിൽ നിര്യാതയായി. മൃതദേഹം നാളെ രാവിലെ എറണാകുളം പാലാരിവട്ടം പവർ ഹൗസ് റോഡിൽ അഴിക്കത്തു വസതിയിൽ കൊണ്ടുവന്ന് ശുശ്രൂഷയ്ക്കുശേഷം 12–നു കോട്ടയം വടവാതൂർ സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ പള്ളിയിൽ എത്തിക്കും. സംസ്കാരം രണ്ടിന്. കോട്ടയം അഴിക്കകത്ത് വർഗീസ് സക്കറിയായുടെ മകളാണ്.

കൊല്ലാട്:കുന്നംപള്ളി മണവാളൻചേരിൽ പരേതനായ വാസുവിന്റെ ഭാര്യ ഗൗരി (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയൻ, സുജാത, കൊച്ചുമോൾ. മരുമക്കൾ: സജീവൻ, സുമ.

കോട്ടയം:സിഎംഎസ് എൽപി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ അയ്മനം പാറേപറമ്പിൽ പി.സി.ജോൺ (74) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് മാങ്ങാനം ചിലമ്പറക്കുന്ന് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: പയ്യപ്പാടി കൊച്ചുമറ്റം ഏലിയാമ്മ. മക്കൾ: റോഷ്ണി ആലീസ് ജോൺ (ഗവ. ഹൈസ്കൂൾ പുനലൂർ), രശ്മി ആലീസ് ജോൺ. മരുമക്കൾ: വിക്ടർ ജോൺ(പുനലൂർ), പാസ്റ്റർ ജയിംസ് ചാക്കോ (ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, വാകത്താനം.)

പിണ്ണാക്കനാട്:കീന്തനാനിക്കൽ ഗോപാലൻ ശങ്കരൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. ഭാര്യ: മരങ്ങാട്ടുപിള്ളി പൊൻപാറ പരേതയായ ഭവാനി. മക്കൾ: രവി, ശോഭന, ഷൈല. മരുമക്കൾ: മുരളി കീരിയാനിക്കൽ (ഇളംകാട്), പരേതരായ സാജു, ജയ.

ആർപ്പൂക്കര:ജില്ലാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ വില്ലൂന്നി കരിപ്പുകുറിയണ്ണൂർ കെ. കെ. കൃഷ്ണൻ നായർ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുമാരനല്ലൂർ അമരക്കാട്ട് സാവിത്രിയമ്മ. മക്കൾ: വിജയലക്ഷ്മി, ജയകുമാർ (എഎസ്ഐ, കോട്ടയം വെസ്റ്റ്), രാജലക്ഷ്മി, സേതുലക്ഷ്മി. മരുമക്കൾ: ബാലകുമാർ, രേഖ, സുനിൽകുമാർ, കണ്ണൻ മുല്ലശേരി.

ഏറ്റുമാനൂർ:ക്ലാമറ്റം കുറുപ്പന്തേട്ട് നിര്യാതനായ മാത്യു മാണിയുടെ (കുട്ടപ്പൻ– 79) സംസ്കാരം ഇന്നു മൂന്നിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം വെട്ടിമുകൾ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: കോതനല്ലൂർ പുല്ലൻ കണ്ണാപ്പള്ളിൽ ഏലിയാമ്മ.

പുലിക്കുട്ടിശേരി:നെല്ലിപ്പള്ളിയിൽ സോമൻ (മാനി – 64) നിര്യാതനായി. സംസ്കാരം ഇന്നു 10ന്. ഭാര്യ: കുഞ്ഞമ്മ. മക്കൾ: രാജേഷ്, രഞ്ജിത്ത് (ദുബായ്). മരുമക്കൾ: നീതു, രജിത.

താഴത്തങ്ങാടി:കരിവേലിൽ കെ.ഐ.തോമസ് (നല്ലകുഞ്ഞ് – 73) നിര്യാതനായി. സംസ്കാരം പിന്നീട്.

പാമ്പാടി–വെള്ളൂർ:കൊച്ചുവടക്കേക്കര നിര്യാതനായ ഏബ്രഹാം തോമസിന്റെ (അച്ചോയി– 75) സംസ്കാരം ഇന്നു മൂന്നിനു വെള്ളൂർ സെന്റ് സൈമൻസ് പള്ളിയിൽ. ഭാര്യ: കൂട്ടിക്കൽ ഓലിക്കൽ ഏലിയാമ്മ. മക്കൾ: ജോമോൻ തോമസ് (ദുബായ്), ജോബി തോമസ്. മരുമക്കൾ: റെൻസി, ലാലു പേരത്തൊട്ടിയി‍ൽ, വെള്ളൂർ (സെന്റ് മേരീസ് ബേക്കറി, അയർക്കുന്നം).

തെള്ളകം:വലിയ കാഞ്ഞിരത്തിങ്കൽ റൂബി ജേക്കബ് (52) നിര്യാതനായി. സംസ്കാരം ഇന്നു 10–നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം തെള്ളകം സെന്റ് ജോസഫ്സ് പുഷ്പഗിരി പള്ളിയിൽ. ഭാര്യ: മാന്നാനം എട്ടുകാട്ടിൽ മേഴ്സി. മക്കൾ: രേഷ്മ (നഴ്സ്, കാരിത്താസ് ഹോസ്പിറ്റൽ), ജാക്കു.

നീണ്ടൂർ:കൊച്ചുവരാക്കുടിലിൽ ഏബ്രഹാമിന്റെ മകൻ ഇറ്റലിയിൽ നിര്യാതനായ ജോജോ ഏബ്രഹാമിന്റെ (40) സംസ്കാരം ഇന്നു നാലിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: ഉഴവൂർ കുന്നുംപുറത്ത് സീനാമോൾ. മക്കൾ: ആദിത്യ, അദീന, അയോണ.

നെടുമാവ്:പുളിക്കൽ വർഗീസ് ഈപ്പന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്കാരം ഇന്നു 10.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. കുമരകം ചാവച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ്, സാലമ്മ. മരുമക്കൾ: പരേതയായ അനിത, മേഴ്സി, നെടുങ്ങാടപ്പള്ളി മങ്കുഴിയിൽ അച്ചൻകുഞ്ഞ്.

മാങ്ങാനം:ചെമ്പകശേരിൽ പരേതനായ സി.ഐ.നോഹയുടെ ഭാര്യ ശോശ (കുട്ടിയമ്മ – 87) നിര്യാതയായി. സംസ്കാരം ഇന്നു 11നു ചെമ്മരപ്പള്ളി അപ്പസ്തോലിക് സഭയുടെ ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ. മണർകാട് ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ലാലപ്പൻ, സാലി, സെലീന. മരുമക്കൾ: കുഞ്ഞുമോൾ, ഡെനി.

ന്യൂഡൽഹി:പ്രമുഖ അഭിഭാഷകനും നിയമജ്ഞനും ഭരണഘടനാ വിദഗ്ധനും മുൻ സൊളിസിറ്റർ ജനറലുമായ ടി.ആർ.അന്ത്യാർജുന (84) മുംബൈയിൽ നിര്യാതനായി. പ്രസിദ്ധമായ കേശവാനന്ദഭാരതി കേസിൽ അന്നത്തെ സീനിയർ അഭിഭാഷകൻ എച്ച്.എം.സീർവായിയയോടൊപ്പം അന്ത്യാർജുനയും കേരള സർക്കാരിനുവേണ്ടി സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. പിന്നീട് അതേക്കുറിച്ച് ‘ദ് കേശവാനന്ദ ഭാരതി കേസ്, ‘ദി അൺടോൾഡ് സ്റ്റോറി ഓഫ് സ്ട്രഗിൾ ഫോർ സുപ്രീമസി ബൈ സുപ്രീംകോർട്ട് ആൻഡ് പാർലമെന്റ് ’ എന്ന പേരിൽ പുസ്തകവും രചിച്ചു. 1958ൽ വിദേശകാര്യ സർവീസിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അതു വേണ്ടെന്നു നിശ്ചയിച്ചാണ് അഭിഭാഷക വൃത്തിയിലേക്കു തിരിഞ്ഞത്. ഭരണഘടനാ വിദഗ്ധനായിരുന്ന എച്ച്.എം.സീർവായിയയുടെ ജൂനിയറായാണ് തുടക്കം. 1993–95ൽ മഹാരാഷ്ട്രയിൽ അഡ്വക്കറ്റ് ജനറലായിരുന്നു. 1996 മുതൽ 98 വരെ സൊളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയും. ബാങ്കിങ് നിയമം സംബന്ധിച്ചു കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി ചെയർമാനായും സേവനമനുഷ്ഠിച്ചു. ജോലി സ്ഥലത്തു വനിതകളുടെ അവകാശം ഉറപ്പാക്കിയ വിശാഖാ കേസ്, പാർലമെന്റിലെ അവകാശ ലംഘനക്കേസ്, മുൻ പ്രധാനമന്ത്രി പി.വി.നരസിംഹറാവു ഉൾപ്പെട്ട ജാർഖണ്ഡ് മുക്തി മോർച്ച കേസ്, ദയാവധം സംബന്ധിച്ച അരുണാ ഷാൻബാഗ് കേസ്, ജയലളിതയുടെ കേസ് എന്നിങ്ങനെ ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഹർജിക്കാർക്കു വേണ്ടി വാദിച്ചു. പാഴ്സി സമുദായാംഗമാണ്. ഭാര്യ: സില്ലു അന്ത്യാർജ്ജുന. മക്കൾ: സിയാ, സാൽ.

മണർകാട്:കുമരകം തേറാമ്പിൽ കൊച്ചുപറമ്പിൽ പരേതനായ കെ.സി.ഏബ്രഹാമിന്റെ മകൻ അമേരിക്കയിൽ നിര്യാതനായ ഡോ. ജിമോൻ എബിയുടെ (റോണി–41) സംസ്കാരം ഇന്ന് നടത്തും. ഇന്നലെ നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ ആറിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ പള്ളിയിൽ. ഭാര്യ: കോഴഞ്ചേരി വെളിയത്തുമണ്ണിൽ ഡോ. അൻസു എബി (യുഎസ്). മകൾ: എലിസബത്ത് ആൻ എബി.

വല്യാട്:കൈതയ്ക്കാട്ടുപറമ്പിൽ പരേതനായ കെ.വി.മത്തായിയുടെ ഭാര്യ ലിസി (56) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് ഐക്കരച്ചിറ സെന്റ് ജോർജ് ദേവാലയത്തിൽ. ഏറ്റുമാനൂർ കാട്ടാത്തിയിൽ കുടുംബാംഗമാണ്. മകൾ: അനുമോൾ.

വെള്ളാവൂർ:വലിയവീട്ടിൽ വി.വി.കൃഷ്ണൻ ചെട്ടിയാർ (97) നിര്യാതനായി. സംസ്കാരം ഇന്നു 10.30ന്. ഭാര്യ: കൊടുങ്ങൂർ തിരണയ്ക്കൽ ചെല്ലമ്മാൾ. മക്കൾ: വി.കെ.വിക്രമൻ ചെട്ടിയാർ (കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ), വി.കെ.രവീന്ദ്രൻ ചെട്ടിയാർ, വി.കെ.രാജേന്ദ്രൻ, വി.കെ.പ്രസാദ്, സരസ്വതി, പൊന്നമ്മ, രാജമ്മ, ലക്ഷ്മിക്കുട്ടി. മരുമക്കൾ: സുധാമണി, രാധാമണി, ഗീതാരാജൻ, ഗീതാപ്രസാദ്, കുഞ്ഞുമോൻ ചെട്ടിയാർ, പരേതരായ രാമകൃഷ്ണൻ ചെട്ടിയാ‍ർ, ഗോപാലൻ ചെട്ടിയാർ, അയ്യപ്പൻകുട്ടി.

കുമരകം:തുണ്ടിപ്പറമ്പിൽ തോമസിന്റെ ഭാര്യ ശോശാമ്മ (കുഞ്ഞുവാവ – 94) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് മങ്കുഴി ശ്മശാനത്തിൽ. മക്കൾ: ജ്ഞാനമ്മ, സാറാമ്മ, സിസിലി, കുഞ്ഞുമോൻ, പരേതയായ തങ്കമ്മ. മരുമക്കൾ: ജോയ്, ജെസി, പരേതരായ സാം, യോഹന്നാൻ, ജോയ്.

പൊങ്ങന്താനം:കല്ലടയിൽ നിര്യാതനായ മത്തായി ചാക്കോയുടെ (കൊച്ച് – 99) സംസ്കാരം ഇന്നു രണ്ടിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മൂന്നിനു സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: അഞ്ചേരി കളത്തൂർ അച്ചാമ്മ. മക്കൾ: കെ.എം.ചാക്കോ, കെ.എം.തോമസ്, കെ.എം.ആൻഡ്രൂസ്, കെ.എം.വർഗീസ്, കെ.എം.മാത്യു (കുവൈത്ത്), കുഞ്ഞുമോ‍ൾ (ഡൽഹി), ലൈസാമ്മ (കുവൈത്ത്). മരുമക്കൾ: ഏലിയാമ്മ, സൂസമ്മ, അമ്മാളുകുട്ടി, തങ്കമ്മ, മോളി (കുവൈത്ത്), കെ.എസ്.തോമസ് (ലഫ്റ്റനന്റ് കേണൽ, ഡൽഹി), പാമ്പാടി മണലുംമാക്കൽ ജോർജുകുട്ടി (കുവൈത്ത്).

പരിയാരം:ചക്കൻചിറ വടക്കേക്കര വി.എൻ.ഗോപാലൻ (64) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന്. ഭാര്യ: കൊടുപറമ്പിൽ ശാന്തമ്മ. മക്കൾ: ഷൈജി, ഷിജു, ഷീജ. മരുമക്കൾ: അമ്പിളി, സുമിത, സാബു (തിരുവാർപ്പ്).

പെരിന്തൽമണ്ണ:മൗലാനാ ആശുപത്രി സ്‌ഥാപക ചെയർമാനും വിവിധ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായ മണ്ണാർക്കാട് കൊമ്പം വടശേരിപ്പുറം നാലകത്ത് ഷെയ്ഖ് അഹമ്മദ് ഹാജി (88) നിര്യാതനായി. മൗലാനാ ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്‌റ്റിറ്റ്യൂഷൻസ്, മൗലാനാ ചാരിറ്റബിൾ ട്രസ്‌റ്റ് എന്നിവയുടെയും സ്‌ഥാപക ചെയർമാനാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദലി, അബ്‌ദുൽ റഷീദ് (ഇരുവരും മൗലാനാ ആശുപത്രി മാനേജിങ് പാർട്ണർമാർ), ഫാത്തിമ, ജമീല, സൽമ. മരുമക്കൾ: ഖദീജ, വീരാൻകുട്ടി, ഫാത്തിമ, ചേക്കുണ്ണി, പരേതനായ എ.പി.ബഷീർ.

ഈരാറ്റുപേട്ട:തെക്കേക്കര പുത്തനറയ്‌ക്കൽ ഇബ്രാഹിംകുട്ടി (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പെരുവന്താനം തുമരംമുടിയിൽ റഹീമ. മക്കൾ: റജീന, സീന, ബീന. മരുമക്കൾ: ലത്തിഫ്, അബ്‌ദുള്ള.

കോരുത്തോട്:മടുക്ക കണ്ണങ്കുളം കെ.ജെ.ജോസഫ് (അപ്പി – 79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മുണ്ടക്കയം പുളിമൂട്ടിൽ അന്നമ്മ. മക്കൾ: ഷാജി, ഷാന്റി, അപ്പു. മരുമക്കൾ: ബിനി, ടോമി പൊടിമറ്റം (പൊൻകുന്നം), ലൂസി.

തിടനാട്:കാവുകുളം മറ്റത്തിൽ ശിവരാമപ്പണിക്കർ (97) നിര്യാതനായി. സംസ്കാരം ഇന്നു 11ന്. ഭാര്യ: കടപ്പാട്ടൂർ പുതിയവീട്ടിൽ പരേതയായ മീനാക്ഷി. മകൾ: ആശ. മരുമകൻ: സുധാകരൻ പുലിയള്ളുംപുറം (അമ്പാറനിരപ്പേൽ).

മറ്റക്കര:മണ്ണൂർ കവലയ്ക്കു സമീപം ഉള്ളാട്ടിൽ അപ്പച്ചൻ (ലൂക്കോസ് – 62) നിര്യാതനായി. സംസ്കാരം ഇന്നു 3.30–നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മണ്ണൂർ സെന്റ് ജോർജ് ക്നാനായ പള്ളിയിൽ. ചേർപ്പുങ്കൽ നടുവിലേക്കങ്ങഴക്കാട്ട് കുടുംബാംഗമാണ്. ഭാര്യ: മറ്റക്കര ഉള്ളാട്ടിൽ മേഴ്സി. മക്കൾ: അനീഷ് (എസ്ജെസിഇടി, പാലാ), അനില. മരുമക്കൾ: മിനി, ജോബി മുയൽക്കല്ലേൽ (മുട്ടം).

ഏറ്റുമാനൂർ:കുഴിപ്പറമ്പിൽ സ്വാതിയിൽ ധനേഷ് (53) കുവൈത്തിൽ നിര്യാതനായി. സംസ്കാരം ഇന്നു 2.30ന് ഏറ്റുമാനൂരിലെ വീട്ടുവളപ്പിൽ. കൊടുമൺ വെള്ളാക്കുന്നിൽ പരേതനായ വേലുക്കുട്ടൻ പിള്ളയുടെ മകനാണ്. ഭാര്യ: ജയ. മക്കൾ: ശിവാംഗി, നിരഞ്ജൻ.

ചങ്ങനാശേരി:ആലുംമൂട്ടിൽ പരേതനായ ജയിംസിന്റെ (എസ്.ബി.കോളജ് റിട്ട. സൂപ്രണ്ട്) ഭാര്യ റോസമ്മ (മോനിക്കാമ്മ–62) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിനു വട്ടപ്പള്ളി കിങ് സ്‌ട്രീറ്റ് ലൈനിലുള്ള വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മെത്രാപ്പോലീത്തൻ പള്ളിയിൽ. മുട്ടാർ മണലിൽ കുടുംബാംഗമാണ്. മകൾ: സിന്ധു റോസ് ജയിംസ് (ട്രാക്കോ കേബിൾസ് തിരുവല്ല). മരുമകൻ: പ്രഫ. വിൽസൻ അറയ്‌ക്കൽ (കാർമൽ പോളിടെക്‌നിക്, ആലപ്പുഴ).

വലവൂർ:രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ റിട്ട. അധ്യാപകൻ ഐക്കര (ചെല്ലിയിൽ) കെ.ഒ.ജോസഫ് (90) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: വയല നിരവത്ത് കുട്ടിയമ്മ. മക്കൾ: ട്രീസ ജോസഫ് (റിട്ട. അധ്യാപിക), ജോസുകുട്ടി, പ്രഫ. മേഴ്‌സി (ഗവ. കോളജ് കാസർകോട്), ഷിബു (ബിസിനസ്), മിനി (എ.ഒ., എൽഐസി ഏറ്റുമാനൂർ). മരുമക്കൾ: രാജൻ അലക്സ് വേണാറ്റുമറ്റത്തിൽ (പ്രവിത്താനം), പ്രഫ. ഫെഡ് മാത്യു മുണ്ടയ്‌ക്കൽ (പയസ് ടെൻത് കോളജ് രാജപുരം), മായാ ജോസഫ് (വനം വകുപ്പ്, കോട്ടയം), ജയിംസ്കുട്ടി മാത്യു പടിഞ്ഞാറേമുറിയിൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, ഏറ്റുമാനൂർ). --

മുട്ടപ്പള്ളി:വേങ്ങഴയിൽ തങ്കപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിനു പിആർഡിഎസ് ശ്‌മശാനത്തിൽ. ഭാര്യ: മന്നിക്കൽ ശാന്തമ്മ. മക്കൾ: ഷൈല, ഉഷ, ഷാജി. മരുമക്കൾ: രവി, രമണി.

എലിക്കുളം:വട്ടോടിയിൽ വി.എം.സ്കറിയായുടെ ഭാര്യ ഏലിക്കുട്ടി (74) നിര്യാതയായി. സംസ്കാരം ശനി 2.30നു കാരക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ. പൈക കൊരട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സജിമോൻ, സോണിയ, സോളി, സാലി. മരുമക്കൾ: ബിലു, റെജി അടപ്പൂർ (വെട്ടിറ്റം), ബിജു പാട്ടത്തിൽ (പഴയിടം), ജയ്മോൻ കളപ്പുരക്കുന്നേൽ (വാഴക്കുളം).

തിരുവനന്തപുരം:ആരോഗ്യ വിദ്യാഭ്യാസ രംഗത്തു സമഗ്ര മാറ്റങ്ങൾക്കു തുടക്കമിട്ട തിരുവനന്തപുരം മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. രാംദാസ് പിഷാരടി (62) നിര്യാതനായി. മൃതദേഹം ഇന്ന് 9.30നു മെഡിക്കൽ കോളജിൽ കൊണ്ടുവരും. തുടർന്നു പോങ്ങുംമൂട് ബാപ്പുജി നഗർ മൈക്രോവേവ് ലെയ്നിലെ വസതിയായ ഗീതത്തി‍ൽ (നമ്പർ 82) എത്തിക്കും. അവിടെ ചടങ്ങുകൾക്കു ശേഷം സംസ്‌കാരം ശാന്തികവാടത്തിൽ. സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ്) സാക്ഷാൽക്കരിച്ചതു ഡോ. രാംദാസ് പിഷാരടിയാണ്. രാജ്യത്തെ അറിയപ്പെടുന്ന വൃക്കരോഗ വിദഗ്ധനായ ഇദ്ദേഹം തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളജുകളിലും വിരമിച്ച ശേഷം തലസ്ഥാനത്തെ പല സ്വകാര്യ ആശുപത്രികളിലും കൺസൽറ്റന്റായും പ്രവർത്തിച്ചു. തൃശൂർ സ്വദേശിയാണ്. പ്രഫ. ഡോ. ജയശ്രീയാണ് (ആർസിസി) ഭാര്യ. മക്കൾ: വിനീത (വിഎസ്എസ്‍സി), ഡോ. സംഗീത. മരുമക്കൾ: ഡോ. പ്രവീൺ, ഡോ. അർജുൻ.

കോട്ടയം:തടത്തിൽ ജോർജ് മാണി (തങ്കച്ചൻ – 69) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മൂന്നിനു മാങ്ങാനം ജീസസ് വോയിസ് സെമിത്തേരിയിൽ. ഭാര്യ: കൊല്ലാട് കണിയാംപൊയ്കയിൽ ഏലിയാമ്മ. മക്കൾ: മാണി ജേക്കബ്, കൃപ. മരുമക്കൾ: ടീന തോമസ്, വർഗീസ് കോശി (തൃശൂ‍ർ).

മാഞ്ഞൂർ:മൂലേടം കണ്ണങ്കര പരേതനായ കരുണാകരൻ നായരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (96) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് മാഞ്ഞൂർ കണ്ണങ്കര ലക്ഷ്‌മിഭവൻ വീട്ടുവളപ്പിൽ. തിരുവഞ്ചൂർ അരിനാട്ട് കുടുംബാംഗമാണ്. മക്കൾ: രവീന്ദ്രൻ നായർ, സരോജിനിയമ്മ. മരുമക്കൾ: സരസമ്മ, പരേതനായ പ്രഭാകരൻ നായർ.

കാഞ്ഞിരത്താനം:കുന്നത്തുപറമ്പിൽ കെ.സി.ജോസഫ് (കണിവേലിൽ കൊച്ച് – 85) നിര്യാതനായി. സംസ്കാരം നാളെ 2.30നു സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: അടിച്ചിറ കാഞ്ഞിരംകാലായിൽ മേരി. മക്കൾ: റോസിലി, മിനി (സൗദി), അനി, ലാലി. മരുമക്കൾ: ബാബു മംഗലത്ത് (ആറുമാനൂർ), മാത്യു മണലിൽ കിഴക്കേക്കര പുനലൂർ (ദുബായ്), സിബി തെക്കുംപുറത്ത് കോഴ (പ്രിയദർശിനി, കോഓപ്പറേറ്റീവ് സ്പിന്നിങ് മിൽ, മീനടം).

ചങ്ങനാശേരി:പെരുന്ന പടിഞ്ഞാറ് ഊശയിൽ ചെല്ലമ്മ (80) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന്. മക്കൾ: സുശീല പണിക്കർ, ഉണ്ണിക്കൃഷ്ണൻ നായർ, പരേതനായ ജഗദീശൻ. മരുമക്കൾ: ശശിധരപ്പണിക്കർ, കമലാദേവി, സരസ്വതി.

കോരുത്തോട്:മൂഴിക്കൽ കുറുമ്പനയ്ക്കൽ സുധാകരന്റെ ഭാര്യ റെജിമോൾ (34) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന്. മക്കൾ: അനാമിക, അദ്വൈദ്.

കങ്ങഴ:അഞ്ചാനി കളരിക്കൽ എ.എ. കൃഷ്ണൻകുട്ടി (66) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന്. ഭാര്യ: തൂപ്പനാമലയിൽ കുഞ്ഞുമണി. മക്കൾ: ആശ, അനിൽകുമാർ. മരുമക്കൾ: ശശി, രാജി.

എരുമേലി:ചൂണ്ടശ്ശേരിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ചെല്ലമ്മാൾ (93) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന്. മക്കൾ: സുശീല, ലീലാമണി, ശിവൻപിള്ള, ശാന്തമ്മ, അനില, രജനി. മരുമക്കൾ: അപ്പുക്കുട്ടൻപിള്ള (മണിമല), ശാന്തമ്മ, ശിവൻപിള്ള (വിഴിക്കത്തോട്), സജീവ് (തൊടുപുഴ), പരേതരായ സോമൻപിള്ള (ചേത്തയ്‌ക്കൽ), പരമേശ്വരൻപിള്ള (തോപ്രാംകുടി).

ചങ്ങനാശേരി:സ്റ്റേഷനറി വ്യാപാരി കൂനന്താനം കല്ലുകളഞ്ഞിലായ മുട്ടത്ത് വർക്കി ജോർജ് (74) നിര്യാതനായി. സംസ്കാരം ഇന്നു 2.30–നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: വാഴപ്പള്ളി പടനിലം വൽസമ്മ. മക്കൾ: മിനി, ബെന്നി (ദുബായ്), സുനി, സിൻസി, ബീന, ജീന. മരുമക്കൾ: തോമാച്ചൻ പരിയാരംപറമ്പിൽ തോട്ടയ്ക്കാട് (വാകത്താനം സർവീസ് സഹകരണ ബാങ്ക്), ജോസിലി, സാജൻ കാഞ്ഞിരത്തുംമൂട്ടിൽ (തുരുത്തി), ജോളിച്ചൻ ചെത്തിപ്പുഴ (പെരുമ്പനച്ചി), ജോപ്പി പുതുവീട്ടിക്കളം (പുളിങ്കുന്ന്), ബെന്നിച്ചൻ നെൻമണിച്ചിറ (കായൽപ്പുറം).

ളാക്കാട്ടൂർ:കുന്നക്കാട്ട് ശിവൻ നായർ (54) നിര്യാതനായി. സംസ്കാരം ഇന്നു 11.30ന്. ഭാര്യ: തിരുവാതുക്കൽ കൊല്ലമാത്രയിൽ സുധർമ്മ. മക്കൾ: ദേവിക, ദീപക്.

ചാന്നാനിക്കാട്:പാറയിൽ (സൗപർണിക) പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പാർവതിയമ്മ (84) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന്. മക്കൾ: മധുസൂദനൻ നായർ, ലത. മരുമക്കൾ: ശ്യാമളകുമാരി, മന്മഥൻ നായർ (കെഎസ്ഇബി).

വടവാതൂർ:തെക്കേപ്പറമ്പിൽ പരേതനായ മോഹനന്റെ ഭാര്യ ശാന്തമ്മ (60) നിര്യാതയായി. സംസ്കാരം ഇന്നു 2.30ന്. വേളൂർ മാതപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മനു, ബിനു.