OBITUARY

നിര്യാതരായി - കോഴിക്കോട് - 19/02/2018

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാമനാട്ടുകര:മുൻ വ്യാപാരി കൊല്ലേരി ശ്രീധരന്റെ​ ​ഭാര്യ പി. രാധ (62) ​ഫാറൂഖ് കോളജ് റോ​ഡിൽ ​നാരായണി നിവാ​സിൽ ​നിര്യാതയായി.​ ​മക്കൾ: ശ്രീജിത്ത്, ഷിംജിത്ത്, റിജിത്ത്​.​ മരുമക്കൾ: ജിഷി, കെ. ജിംഷി, സി. ഷിബിന. സഞ്ചയനം വ്യാഴം.

ചെറുകുളത്തൂർ:ജനാധിപത്യ മഹിളാ അസോസിയേഷൻ പെരുവയൽ മേഖലാകമ്മിറ്റി അംഗം വലിയപറമ്പിൽ മീനാക്ഷി (77) നിര്യാതയായി. സംസ്ക്കാരം ഇന്ന് എട്ടിന് മാവൂർ റോഡ് ശ്മശാനത്തിൽ. നേത്രദാനം നടത്തി. പിതാവ് : പരേതനായ ഇമ്പിച്ചുണ്ണി. മാതാവ് : പരേതയായ ചിരുത. സഹോദരങ്ങൾ : ജാനു, ലക്ഷ്മി, കാർത്ത്യായനി, രാമദാസൻ. ,

കൊടുവള്ളി:നെല്ലാങ്കണ്ടി കൗങ്ങാംകുയ്യിൽ പരേതനായ ടി.പി. ആലിക്കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: ടി.പി.എ. മജീദ് (പ്രവാസി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്) ടി.പി.എ. നാസർ (കൊടുവള്ളി നഗരസഭ കൗൺസിലർ), ടി.പി.എ. ഗഫൂർ (റിയാദ്), ആയിഷ, സൈനബ, സുബൈദ, ജമീല, മൈമൂന, ലൈല. മരുമക്കൾ: പി. മുഹമ്മദ് നരിക്കുനി, മഹമൂദ് (ആരാമ്പ്രം), ഒ.കെ. ഹംസ (ഒടുങ്ങാക്കാട്), പി.പി. മൂസ (പന്നൂര്), ഉസ്സയിൻകുട്ടി (പരപ്പൻപൊയിൽ), പരേതനായ ഇമ്പിച്ചമ്മദ്, സുഹറ, സൈഫുന്നീസ.

അരക്കിണർ:ബായിന്റ മാളിയേക്കൽ അഹമ്മദ്‌കോയ (കുഞ്ഞി– 73) പിഎം ഹൗസിൽ നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പുതിയറ മാളിയേക്കൽ സഫിയ. മക്കൾ: അബ്ദുൾ നാസർ, മഷ്ഹൂദ്, ഷംസാദ്, ഖദീജ. മരുമക്കൾ: എസ്.വി. ബീരാൻ കോയ, കെ.പി. മൻഹർ, സെർബീന, റെജീന. സഹോദരങ്ങൾ: മൊയ്തീൻകോയ, ഇ.വി. അന്ത്രു, ഇ.വി. അസീസ്.

നാദാപുരം:പാറക്കടവ് വേവത്തെ കരിന്തറിയയിൽ പോക്കർ ഹാജിയുടെ ഭാര്യ നടുവിലക്കണ്ടി ഖദീജ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: സുബൈദ, സുഹറ, ആയിശ, ലുലു, സൽമ, മുഹമ്മദ്.

കണ്ണിപറമ്പ്:വളയന്നൂർ ജിഎൽപി സ്കൂൾ റിട്ട. അധ്യാപിക മുല്ലപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (68) നിര്യാതയായി. മക്കൾ: ജയനാരായണൻ, ശ്രീജ. മരുമക്കൾ: സ്വപ്ന, മധുഷ.

മേപ്പയൂർ:ബിഎസ്എൻഎൽ റിട്ട. ജീവനക്കാരൻ ഇ.എം. നാരായണൻനായരുടെ ഭാര്യ തേൻമാവുള്ളതിൽ പത്മാവതി അമ്മ (67) നിര്യാതയായി. മക്കൾ: ഇ.എം. രാജീവൻ (ബിഎസ്എൻഎൽ, മേപ്പയൂർ), ഇ.എം. സജീവൻ (ആർആർആർഎഫ് പാണ്ടിക്കാട്), പി.എൻ. ആശ. മരുമക്കൾ: നിഷ, ബിനിത, സുനിൽ (ബിഎസ്‍എൻഎൽ, കൂട്ടാലിട). സഞ്ചയനം ബുധൻ.

കണ്ണോത്ത്:പേവുംകണ്ടി പരേതനായ മൂത്തോറന്റെ ഭാര്യ കൊറ്റി (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗോപാലൻ, വേലായുധൻ, ഭാസ്കരൻ, ശ്രീമതി, കൃഷ്ണൻ (എക്സൈസ് ഓഫിസ്, ബാലുശ്ശേരി), മധുനൻ. മരുമക്കൾ: ശാന്ത, ശോഭന, മിനി, കൃഷ്ണൻകുട്ടി, ബീന, ഷാനിത.

എരഞ്ഞിപ്പാലം:എടക്കര കോച്ചാംവെള്ളി രാഘവൻ (80) ദ്വാരക വസതിയിൽ നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: കെ.എം. സുരേഷ് (ചാർട്ടേഡ് ആൻഡ് കോസ്റ്റ് എക്കൗണ്ടന്റ്, ദുബായ്), ശോഭന, ജയശ്രീ, ശ്രീജ. മരുമക്കൾ: രവീന്ദ്രൻ, രമേശൻ, ബാലൻ.സഞ്ചയനം ചൊവ്വ.

കോഴിക്കോട്:പരേതനായ മനോഹരൻ നാടാരുടെ ഭാര്യ എടക്കാട് പോസ്റ്റ്‌ ഓഫിസിന് സമീപം കെ. ജൻസി റാണി (72) നിര്യതയായി സംസ്കാരം ഇന്ന് രണ്ടിന് ചാലപ്പുറം സിഎസ്ഐ ക്രൈസ്റ്റ് ചർച്ചിലെ ശുശ്രുഷയ്ക്കുശേഷം വെസ്റ്റ്ഹിൽ സിഎസ്ഐ കത്തീഡ്രൽ സെമിത്തേരിയിൽ. ‌മക്കൾ: സോളമൻ (സിഎസ്ഐ. മലബാർ ഡയോസിസ് ഡയോസിസൻ കൗൺസിൽ അംഗം), രവീന്ദ്രൻ (ഗോൾഡൻ ഫുഡ്സ്), രാജ്‌കുമാർ (സോഫ്റ്റ്‌ വേൾഡ്), ആനന്ദ് (ലോജിടെക്, ചെന്നൈ), അരവിന്ദ് (കൊച്ചിൻ സർജിക്കൽ), വിജയ് (പ്രാർത്ഥന സ്വീറ്റ്സ്). മരുമക്കൾ: രൂപാവതി, ഗോൾഡൻ റോസ്‌ലിൻ, ജാസ്മിൻ, നിർമല, സുജാത, രഞ്ജുഷ.

നരിപ്പറ്റ:പരേതനായ കണാരന്റെ ഭാര്യ പുത്തൻപുരയിൽ പൊക്കി (80) നിര്യാതയായി. മക്കൾ :ശങ്കരൻ, ചന്ദ്രി, ലീല, അശോകൻ. മരുമക്കൾ: ശാന്ത, ചന്ദ്രൻ (കോതോട്), കുമാരൻ, സുജ. സഹോദരങ്ങൾ: കേളപ്പൻ, നാരായണി, കല്ല്യാണി, മാണി.

മലാപ്പറമ്പ്:പരേതനായ പി. ദിവാകരന്റെ (കെടിസി) ഭാര്യ മലാപ്പറമ്പ് ഹൗസിങ് കോളനിയിൽ ഉഷസ്സ് വസതിയിൽ താഴത്തെപൊയിലിൽ ലീലാവതി (77) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് മാവൂർ റോഡ് ശ്മശാനത്തിൽ. മക്കൾ: ടി.പി. ഉഷ (ചീഫ് മാനേജർ, കേരള ഗ്രാമീൺ ബാങ്ക്, എച്ച്ഒ മലപ്പുറം), മനോജ് ദിവാകർ (ജനറൽ മാനേജർ, ഫോക്കസ് മാൾ). മരുമക്കൾ: അഡ്വ. കെ.കെ. കൃഷ്ണകുമാർ (സ്തപതി), ജയ.

കോയാറോഡ്:പരേതനായ പാറക്കണ്ടി ബാലരാമന്റെ മകൻ ശിവദാസൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭാര്യ: ഉഷ. മക്കൾ: അഞ്ജു, അശ്വിൻ. മരുമക്കൾ: പ്രജിത് രാജ്, കീർത്തന. മാതാവ്: രാഗിണി. സഹോദരങ്ങൾ: ഷീല, ഗിരീഷ്, ദിലീപ്.

ചക്കുംകടവ്:തൈക്കണ്ടി പി. ദേവദാസൻ (53) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: ദേവിക, ആതിര, അർജുൻ. സഞ്ചയനം ചൊവ്വ.

പൂവാട്ടുപറമ്പ്:നീലഞ്ചേരി പൊറ്റമ്മൽ രാജൻ (62) നിര്യാതനായി. സഹോദരങ്ങൾ: സുമതി, ശിവദാസൻ, സത്യൻ.

പേരാമ്പ്ര:കോടേരിച്ചാലിലെ സി.കെ. അച്ചുതന്റെ ഭാര്യ കാരേപൊയിൽ ശാന്ത (52) നിര്യാതയായി. മക്കൾ: ആഷ, അഭിശാന്ത്, അഖിലേഷ്. മരുമക്കൾ: ദിനേശൻ (പാലക്കാട്), ചാന്ദ്നി.

കൊയിലാണ്ടി:പൊയിൽക്കാവ് വടക്കെ പാവറുക്കണ്ടി ചിറ്റയിൽ നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: ഭാരതി.മക്കൾ: സന്തോഷ്, സജിത്ത്, സ്മിത. മരുമക്കൾ: മണികണ്ഠൻ, രാധിക. സഞ്ചയനം: ശനി.

പേരാമ്പ്ര:ചേനോളിയിലെ തയ്യുള്ളപറമ്പിൽ ഗോവിന്ദൻ (ടെയ്‌ലർ– 62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഗ്രീഷ്‌മ, ജീഷ്‌മ. മരുമക്കൾ: കെ. വി സത്യൻ (പരസ്യവിഭാഗം മാനേജർ, ജനയുഗം, കോഴിക്കോട്), സുനിൽ കരിംപൂനത്ത് (മുണ്ടോത്ത്). സഹോദരങ്ങൾ: ദേവി, കാർത്ത്യായനി, രാജൻ, വൽസല, ജയകൃഷ്‌ണൻ. സഞ്ചയനം:വ്യാഴം.

ചാലിയം:കപ്പലങ്ങാടി ബൈത്താനി നഗർ പരേതനായ മുട്ടും പുറത്ത് മുഹമ്മദ് കോയയുടെ ഭാര്യ ബീപാത്തുമ്മ (74) നിര്യാതയായി. ജനാസ നമസ്ക്കാരം ഇന്ന് ഒമ്പതിന് ചാലിയം ജുമാ മസ്ജിദിൽ. മക്കൾ: അബൂബക്കർ, സുബൈർ, ഹനീഫ, ഹുസൈൻ, സലാം (എസ്‌വൈഎസ് കടലുണ്ടി സർക്കിൾ സെക്രട്ടറി), സഫിയ, മൈമൂന, ഖദീജ. മരുമക്കൾ: ശംസുദ്ദീൻ, അസീസ്, സക്കീന, സൈനബ, ശരീഫ, സഫിയ.

ചേന്ദമംഗല്ലൂർ:ഉമ്മംപുറത്ത് പമൂലക്കണ്ടി പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദു റസാഖ്, അബ്ദുസ്സലാം, അബ്ദുൽ ഗഫൂർ (കച്ചവടം). മരുമക്കൾ: കുഞ്ഞിബി, നർഗീസ്, സലീന,

പേരാമ്പ്ര:ചേനോളി പീടികക്കണ്ടി കുഞ്ഞിരയിരു (86) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: പ്രേമൻ, നിഷ, പ്രദീപൻ, ജിഷ, പ്രജിത്ത്. മരുമക്കൾ: തങ്കമണി, ശിവദാസൻ (അരക്കിണർ), ജിഷ, പ്രമോദ് (കക്കോടി), അഞ്ജു.

നന്തിബസാർ:കോടിക്കൽബീച്ചിലെ മന്നത്ത് ഹുസ്സൈൻ (63) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഷാദ് (ബഹ്‌റൈൻ), മർജാന. മരുമക്കൾ: ഷംസു (പള്ളിക്കര), ഷഹബിന. സഹോദരങ്ങൾ: ഉമ്മർ, സുബൈദ, അലി, കുഞ്ഞബ്ദുള്ള.

ചെറുവറ്റക്കടവ്​:പരേതനായ ചിറ്റിടക്കണ്ടിയിൽ മോഹനന്റെ ഭാര്യ സുശീല (59) നിര്യാതയായി. മക്കൾ: സുമേഷ്​ (കെഎസ്​ആർടിസി ​േകാഴിക്കോട്​), ശീഷ്​മ. മരുമക്കൾ: അതുൽ (യുകെ), ദൃശ്യ. സഹോദരങ്ങൾ: രാമചന്ദ്രൻ, നാരായണൻ, മുകുന്ദൻ, അനിൽകുമാർ, സുനിൽകുമാർ, ശാന്ത, ലീല, ശാലിനി. സഞ്ചയനം ചൊവ്വ.

കോഴിക്കോട്:4–ാം ഗേറ്റിനു സമീപം ജോസഫ് റോഡ് വസന്തത്തിൽ ധർമ്മരാജ് (78) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് മാവൂർ റോഡ് ശ്മശാനത്തിൽ. ഭാര്യ: വാസന്തി. മക്കൾ: ആനന്ദ്​രാജ്, വിനോദ്​രാജ്, മിനി. മരുമക്കൾ: ശ്രീജിത്ത്, പൂർണിമ, ഹീര. സഹോദരി: ശാന്ത.

അത്തോളി:കൊങ്ങന്നൂർ ചക്കംകുളത്തിൽ താഴെ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ജാനു (83) നിര്യാതയായി. മക്കൾ: സോമസുന്ദരൻ, ജയരാജൻ, പുഷ്പ, അനിത. മരുമക്കൾ: രവീന്ദ്രൻ, വസന്ത, ഗിരിജ, പരേതനായ ഭാർഗവൻ. സഞ്ചയനം വ്യാഴം.

കൊടുവള്ളി:കിഴക്കോത്ത് പുതിയോട്ടിൽ ചങ്ങരൻ (86) നിര്യാതനായി.ഭാര്യ: പരേതയായ അമ്മു.മക്കൾ: സുലോചന, ദേവദാസൻ, രാജൻ, ഷൈലജ, രമേശ്, ഷൈനി. മരുമക്കൾ: ശ്രീധരൻ, ഗോവിന്ദൻ, അറുമുഖൻ, പുഷ്പ, ഷിജി, ലിജി. സഞ്ചയനം ശനി.

നന്തിബസാർ:പുറക്കാട് കമ്മന കുഞ്ഞമ്മദ് ഹാജി (78) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സഹദ്, അഷ്റഫ് (ഇരുവരും ഖത്തർ), സീനത്ത്, നദീറ. മരുമക്കൾ: ഹാജറ, ഷബിന, അഷ്റഫ് മൂടാടി, മൻസൂർ കൊയിലാണ്ടി. സഹോദരൻ: അസൈനാർ.

കക്കട്ടിൽ:ആയിനിക്കുന്നുമ്മൽ പരേതനായ പൊക്കന്റെ ഭാര്യ മാണി (പൊക്കി-85) നിര്യാതയായി. മക്കൾ: കൃഷ്ണൻ, ശങ്കരൻ, രമേശൻ (ബഹ്റൈൻ), ശാന്ത, രാധ, ഗീത. മരുമക്കൾ: കുഞ്ഞിരാമൻ (കായക്കൊടി), ചന്ദ്രൻ (കോതോട്), നാണു വട്ടക്കാട്ട്, സുമതി, ബിന്ദു, നിഷ. സഞ്ചയനം വ്യാഴം.

അ​ര​ക്കി​ണ​ർ:കു​റ്റി​ച്ചി​റ പി​പി ഹൗ​സി​ൽ മ​മ്മ​ദ്​​കോ​യ​യു​ടെ മ​ക​ളും ഉ​ള്ളി​ശ്ശേ​രി​ക്കു​ന്നിലെ ഹ​ർ​ഷാ​ദ് അ​ലിയുടെ ഭാര്യയുമായ ജ​ഫ്‌​സി​ല (21) നി​ര്യാ​ത​യാ​യി. ജനാസ ന​മ​സ്​​കാ​രം ഇന്ന് എ​ട്ടിന്​ അ​ര​ക്കി​ണ​ർ സു​ന്നി​പ​ള്ളി​യി​ലും ഒ​ൻപതിന് ക​ണ്ണം​പ​റ​മ്പ്​ പ​ള്ളി​യി​ലും. മാ​താ​വ്​: സു​ബൈ​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഷാ​ദ് (സൗ​ദി), അ​ഫ്​​സ​ൽ, ഫ​ർ​ജാ​സ്, മു​ഫാ​ദി​ൽ (ദു​ബായ്).

ഒഞ്ചിയം:ചേരിയിൽ മഹമൂദ് ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷ മക്കൾ: ഫാത്തിമ, അൽത്താഫ് (ബാവിസ് ഇൻഡസ്ട്രീസ്, മുക്കാളി), ഹംസ (സൻസാർ ട്രേഡേഴ്സ് കൈനാട്ടി), മരുമക്കൾ: എ.കെ.അബ്ദുല്ല (അപെക്സ് പബ്ലിക് സ്കൂൾ, മുക്കം), മുംതാസ്, നുസ്റത്ത്

പുറമേരി:തെക്കയിൽ മുക്കിലെ ചെമ്മേരികണ്ടി ബാലൻ (75) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ :പ്രകാശൻ, രാജീവൻ, ദാസൻ, ശിവപ്രസാദ്, ബിന്ദു, മിനി, ഷാനി.

വടകര:ഹോമിയോ ഡോക്ടർ കെ.കെ. കുമാരൻ (76) സിദ്ധസമാജത്തിന് സമീപം കുഞ്ഞാംകുഴിയിൽ നിര്യാതനായി. ഭാര്യ: രോഹിണി (റിട്ട. അധ്യാപിക കരുവഞ്ചേരി യുപിഎസ്). മക്കൾ: ബിന്ദു (ജിഎച്ച്എസ്എസ് ചോറോട്), ബിജു (ജിവിഎച്ച്എസ്എസ് പയ്യോളി). മരുമക്കൾ: സഹദേവൻ (എസ്എൻഎം എച്ച്എസ്എസ് പരപ്പനങ്ങാടി), ജഷിദ (സികെജി എച്ച്എസ്എസ് ചിങ്ങപുരം).

താഴെ തിരുവമ്പാടി:പരേതനായ കൂളിപ്പൊയിൽ കണ്ണനാരി സൈദലവിയുടെ ഭാര്യ ഉമ്മാദിയ ഹജ്ജുമ്മ (83) നിര്യാതയായി. ജനാസ നമസ്കാരം ഇന്ന് ഒൻപതിന് തിരുവമ്പാടി തിയ്യര തട്ടക്കാട്ട് ജുമാ മസ്ജിദിൽ. മക്കൾ: ഹാജി മൂസ (റിട്ട. എച്ച്എം), മുഹമ്മദ് (റിട്ട. കെഎസ്ആർടിസി), അബ്ദുറഹ്മാൻ (റിട്ട. ജെഎസ് പിഡബ്ല്യുഡി), റസാഖ്, ബശീർ (ഖത്തർ), സക്കീന, സൽമത്ത്. മരുമക്കൾ: അഷ്റഫ് ചുള്ളിയിൽ, അബ്ബാസ് കൂടരഞ്ഞി, ഉമ്മുസൽമ (അധ്യാപിക), സുഹറ, ആമിന, റാബിയ, സുനൈന.

പന്തീരാങ്കാവ്:കെഎസ്ഇബി റിട്ട. ജീവനക്കാരൻ പറമ്പത്ത് വേലായുധൻ നായർ (കുട്ടി നായർ 75) നിര്യാതനായി. ഭാര്യ: തങ്കം. 'മക്കൾ: ഹരിഗോവിന്ദൻ, മീരാഭായ്, ജീജാഭായ്, ഝാൻസി ഭായ്, താരാഭായ്. മരുമക്കൾ: വേണുഗോപാലൻ (വിമുക്ത ഭടൻ), അരുൺകുമാർ, ലിനീഷ് (കരസേന). സഞ്ചയനം വ്യാഴം.

മുക്കം:മുണ്ടുപാറ നങ്ങാച്ചിക്കുന്നുമ്മൽ അമ്മത് (88) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മൂസ (സൗദി), മുഹമ്മദ്, അസീസ്, സിദ്ദീഖ്, സുഹറ, സൽമത്ത്, സൗദ. മരുമക്കൾ: എ.കെ മുഹമ്മദ് മുസല്യാർ, റഫീഖ് (നടമ്മൻപൊയിൽ), മജീദ് (മാനിപുരം), റുഖിയ്യ, പാത്തുമ്മ, സീനത്ത്, റൈഹാനത്ത്.

പറമ്പിൽ ബസാർ:എരേച്ചൻ കാട്ടിൽ ഇ.പി. പാത്തുമ്മ (80) നിര്യാതയായി. ജനാസ നമസ്‌കാരം ഇന്ന് 10.30ന് പറമ്പിൽ ബസാർ ജുമാ മസ്ജിദിൽ. കബറടക്കം പറമ്പിൽ പള്ളി ജുമാ മസ്ജിദിൽ. മക്കൾ: കുഞ്ഞിബി, പരേതയായ ഖദീജ, നഫീസ, അബൂബക്കർ, സഫിയ. മരുമക്കൾ: ഇബ്രാഹിം, സനീറ, അബ്ദുറഹ്മാൻ, പരേതരായ യൂസഫ്, മുസ്തഫ.

മേപ്പയൂർ:തുറയൂർ പരേതനായ മണാട്ട് മൊയ്തീന്റെ ഭാര്യ മറിയം (80) നിര്യാതയായി. മക്കൾ: അബ്ദുള്ള (ദുബായ്), അമ്മത് (തുറയൂർ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ആയിശ, ഫാത്തിമ, നഫീസ. മരുമക്കൾ: അബ്ദുള്ള (തുറയൂർ), ഹസ്സൻ (നടുവണ്ണൂർ), മുഹമ്മദ് (മൂരാട്), റസിയ, റഹീമ.

പാവങ്ങാട്:റിട്ട. എഎസ്ഐ നെല്ലിയോട്ട് സുകുമാരൻ (71) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഷിംന, ഷിജിന, ഷിഞ്ചു, മഞ്ചു, മരുമക്കൾ: രാജേഷ്, ബിജീഷ്, സുനിൽകുമാർ, ഷൈലേഷ്. സഹോദരി: ചന്ദ്രമതി. സഞ്ചയനം വ്യാഴം.

ഒളവണ്ണ:ചെറയക്കാട്ട് അബ്ദുൽ ഖാദർ (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സലീന, ഹസീന, റുബീന, യൂനിസ് സലീം, അൻവർ റിയാസ്. മരുമക്കൾ: മുഹമ്മദ്കുട്ടി നല്ലളം, റസീഫ് മുക്കം, സുക്കാർ കൊണ്ടോട്ടി, ലുബ്ന, തെഫസി.

തൊട്ടിൽപാലം:ആശ്വാസിയിലെ കോയിറ്റിക്കണ്ടി കേളപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന്. ഭാര്യ: നാരായണി. മക്കൾ: ശശീന്ദ്രൻ (കെഡിസി ബാങ്ക് മൊകേരി), മോഹനൻ (കാവിലുപാറ ഗവ. ഹൈസ്കൂൾ), സുരേഷ് (എംയുപി സ്കൂൾ, പേരാമ്പ്ര). മരുമക്കൾ: റീജ, പ്രസീത (തിരുമന യുപി സ്കൂൾ വില്യാപ്പള്ളി), ബീന.

വടകര:മാക്കൂൽപീടിക വട്ടക്കണ്ടിയിൽ കുന്നിയുള്ളതിൽ കണ്ണൻ (66) നിര്യാതനായി. ഭാര്യ: മല്ലിക. മകൾ: അപർണ. മരുമകൻ: രമീഷ് (മുടപ്പിലാവിൽ)

കോഴിക്കോട്:എടക്കാട് ഇത്തനംകണ്ടി രാജൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന്. ഭാര്യ: പുഷ്പജ. മക്കൾ: റിജുലാൽ (ഖത്തർ), റഷിൻ ലാൽ (എ. പ്രദീപ് കുമാർ എംഎൽഎയു‍‍ടെ പഴ്സനൽ സ്റ്റാഫ്), റെജുല റാണി, മരുമക്കൾ: ശശി പട്ടേയിൽ, രശ്മി, ദീപ്തി. സഹോദരങ്ങൾ: പുഷ്പ, നാണി.

കുറ്റ്യാടി:അരമ്പോൽ മഹല്ല് മുൻ വൈസ്‌പ്രസിഡന്റ് വേളത്തെ ചെറിയ പെരുമ്പാട്ട് കുഞ്ഞമ്മദ്‌കുട്ടി (73) നിര്യാതനായി. ഭാര്യമാർ: മറിയം, പാത്തു. മക്കൾ: അബ്‌ദുൽകരീം, റാബിയ, ഷംസീറ. മരുമക്കൾ: മുഹമ്മദ് പിലാറത്ത് (എടവരാട്), മുഹമ്മദലി തേക്കുള്ളതിൽ (ചെമ്പോട്), സമീദ. സഹോദരങ്ങൾ: അമ്മദ്, കുഞ്ഞാലി, കുഞ്ഞയിശ, ബീവി, മറിയം.

തിരുവമ്പാടി:തോമസ് കരിങ്ങട (83) നിര്യാതനായി. സംസ്കാരം ഇന്ന് 4.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: ദേവസ്യ, പ്രഭ, ഉഷ, ഷൈനി, മരുമക്കൾ: മോളി, ജോസ് കൂടത്തിൽ,മാത്യു തൈപറമ്പിൽ, ബാബു ആലങ്ങാട്ട്.

കോഴിക്കോട്:വെള്ളയിൽ പരേതനായ കെ.പി ഹംസക്കോയയുടെ ഭാര്യ നൈനാക്കന്റകത്ത് ബീവി മൻസിലിൽ ആയിഷബി (66) മക്കയിൽ നിര്യാതയായി. ജനാസ നമസ്‌കാരം ഇന്ന് രാത്രി 10ന് വെള്ളയിൽ തൊടിയിൽ ജുമുഅത്ത് പള്ളിയിൽ. മക്കൾ; ബിച്ചു, ഷെഹർബാനു, ഹാഷിം, അൻവർ സാദത്ത്, റസീന. മരുമക്കൾ; ഇസ്ഹാക്ക് താമരശ്ശേരി, മുഹമ്മദ് റാഫി (പോർട്ടർ), മാരിയത്ത്, ഫാസിലത്ത്.

പുതുക്കോട്:മഠത്തിൽ പാണ്ടിക്കാടൻ കുരുണിയംതൊടി അപ്പുണ്ണി (70) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കുടുംബ ശ്മശാനത്തിൽ. ഭാര്യ: അനിത. മക്കൾ: ഹർഷ, അനുഷ. മരുമകൻ: ലിനീഷ് (രാമനാട്ടുകര). സഹോദരങ്ങൾ: ഷൺമുഖൻ, ബാലകൃഷ്ണൻ, വാസുദേവൻ, പത്മിനി, പ്രേമ, നിർമല, പ്രസന്ന.

കക്കോടി:കൂടത്തുംപൊയിൽ വെളുത്തോടൻകണ്ടി ചോയിയുടെ ഭാര്യ ഭാരതി (80) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മാവൂർ റോഡ് ശ്മശാനത്തിൽ. മക്കൾ: പ്രസന്ന, പ്രകാശിനി, ഉഷ, റീജ, അജിത്ത്, ബിന്ദു, പരേതനായ മനോജ്. മരുമക്കൾ: മോഹനൻ, ആനന്ദൻ, ശ്യാമള, രജില.