OBITUARY

നിര്യാതരായി - പാലക്കാട് - 17/12/2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചുനങ്ങാട്:വാണിവിലാസിനി വീട്ടിക്കാട്ടുതൊടി ജാനകി അമ്മ (79) നിര്യാതയായി. മക്കൾ: വത്സല, ഉഷാദേവി, രവീന്ദ്രൻ, പ്രഭാകരൻ, ശോഭന, പുഷ്പലത. മരുമക്കൾ: സുകുമാരൻ, അശോകൻ, മണികണ്ഠൻ, ശാന്ത, സുനിത, പരേതനായ രാമചന്ദ്രൻ.

കൊല്ലങ്കോട്:ആനമാറിയിൽ പരേതനായ കിട്ടുവിന്റെ ഭാര്യ കല്യാണി (83) നിര്യാതയായി. സംസ്കാരം ഇന്ന് എട്ടിന്. മക്കൾ: തങ്കമണി, ചന്ദ്രൻ, സുധാകരൻ, ഭാസ്കരൻ, ചെന്താമര.

പുലാപ്പറ്റ:റിട്ട.എസ്ഐ നരിക്കുണ്ടിൽ ബാലകൃഷ്ണൻ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഒൻപതിന് ഐവർമഠത്തിൽ. എസ്എൻഡിപി യോഗം പുലാപ്പറ്റ ശാഖ പ്രസിഡന്റും പുലാപ്പറ്റ മോക്ഷം ക്ഷേത്രം കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. ഭാര്യ: സ്വർണലത. മക്കൾ: അനൂജ്, അഞ്ജു. മരുമക്കൾ: സുതാര്യ, ബാലസുബ്രഹ്മണ്യൻ.

പുലാപ്പറ്റ:കുറുവൻകുന്നത്ത് ഭാരതി (84) നിര്യാതയായി. പരേതനായ കുഞ്ഞന്റെ ഭാര്യയാണ്. മക്കൾ: രവി, രമണി, രാമൻകുട്ടി, അപ്പു, രാധാകൃഷ്ണൻ, പരേതരായ മുകുന്ദൻ, ഗജാനന്ദൻ. മരുമക്കൾ: ഇന്ദിര, കോമളം, ജയശ്രീ, കോമളം, ബേബി, വസന്ത.

ചെർപ്പുളശ്ശേരി:എലപ്പുള്ളി മാണിക്കത്ത് ബാലഗംഗാധര മേനോന്റെ ഭാര്യ വല്ലപ്പുഴ കുറുവട്ടൂർ പുളിയക്കോട് പാറുക്കുട്ടി അമ്മ (86) നിര്യാതയായി. മകൾ: പത്മിനി. മരുമകൻ: ഗോപിനാഥൻ.

കൽപാത്തി:ശങ്കുവാർമേട്ടിൽ പരേതനായ വേലായുധന്റെ മകൾ സത്യഭാമ (38) നിര്യാതയായി. സംസ്കാരം ഇന്നു 10ന് ജൈനിമേട് ഹിന്ദു ശ്മശാനത്തിൽ.

കരിമ്പ:പള്ളിപ്പടി പടിഞ്ഞാക്കര വീട്ടിൽ രാമചന്ദ്രൻ (ഓമന–55) നിര്യാതനായി. ഭാര്യ: കോമളം.

പാലക്കാട്:മേട്ടുപ്പാളയം തെരുവിൽ പരേതനായ ഹബീബ് മുഹമ്മദിന്റെ ഭാര്യ കെ.എം.മരിയ ബീഗം (83) യാക്കര നിവേദ അപ്പാർട്ട്മെന്റിൽ നിര്യാതയായി. കബറടക്കം ഇന്നു 10ന് മേട്ടുപ്പാളയം ജുമാ മസ്ജിദിൽ. മക്കൾ: മുഹമ്മദ് അലി, ഷറീന, ഷമീന. മരുമകൻ: ഫിറോസുദ്ദീൻ.

പല്ലാവൂർ:വാണിയത്തറയിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ മകൻ പരമേശ്വരൻ (57) നിര്യാതനായി. ഭാര്യ: രുഗ്‍മിണി. മകൻ: വിനോദ്. സഞ്ചയനം 27ന്.

കൊടുവായൂർ:കാക്കയൂർ അരിയക്കത്ത് പരേതനായ ചന്ദ്രമോഹനന്റെ മകൻ രാജേഷ് (39) പിട്ടുപ്പീടികയിൽ നിര്യാതനായി.

തിരുപ്പൂർ:റിട്ട.പൊലീസ് ഇൻസ്പെക്ടർ (തിരുപ്പൂർ) വി.പി.ബാലകൃഷ്ണന്റെ ഭാര്യ പറളി തേനൂർ വടക്കേവീട്ടിൽ കെ.ആർ.ശോഭന (57) കെ.ചെട്ടിപാളയം ടീച്ചേർസ് കോളനിയിലെ വീട്ടിൽ നിര്യാതയായി. മക്കൾ: ബി.സജേഷ്, ബി.ജിനേഷ്, ബി.സുനിത. മരുമക്കൾ: സി.കെ.കൃഷ്ണകുമാരി, എൻ.വന്ദന, പി.സി.കൃഷ്ണപ്രകാശ്.

കേരളശ്ശേരി:രാജീവത്തിൽ പുളിയാശ്ശേരി സത്യഭാമ അമ്മ (84) നിര്യാതയായി. സംസ്കാരം ഇന്നു 10ന് കൊടുന്തിരപ്പുള്ളി പുളിയാശ്ശേരി തറവാട്ട് വളപ്പിൽ. കേരളശ്ശേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പരേതനായ ചിറക്കിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: പി.രവീന്ദ്രനാഥ് (മർച്ചന്റ് നേവി), പി.രമേഷ് (സിപിഎം കേരളശ്ശേരി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), പി.ജയകുമാർ (ബിസിനസ്). മരുമക്കൾ: പ്രവീണ, രാജി, ജയശ്രീ.

ആലത്തൂർ:വെങ്ങന്നൂർ പറക്കുന്നം കുന്നങ്കാട് വീട്ടിൽ പഴണു (75) നിര്യാതനായി. ഭാര്യ: കണ്ണാമണി. മക്കൾ: പ്രസന്ന, സുമതി, മണികണ്ഠൻ. മരുമക്കൾ: രമേശ്, ഉണ്ണിക്കൃഷ്ണൻ.

പട്ടാമ്പി:വല്ലപ്പുഴ കറുവട്ടൂരിൽ ഇരപുരത്ത് കുഞ്ചു നായർ (84) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: പുഷ്പരാജൻ, സേതുമാധവൻ, സരസ്വതി, പ്രേമദാസൻ, നന്ദകുമാർ. മരുമക്കൾ: അനിത, ഗീത, സേതുമാധവൻ, ദീപ.

കിണാശ്ശേരി:പിരായിരി തരവത്തെ ടി.പി.സേതുമാധവൻ നായർ (88) കിണാശ്ശേരി പതിയിൽ വീട്ടിൽ (അർച്ചന) നിര്യാതനായി. സംസ്കാരം ഇന്നു 11ന് ഐവർമഠം പൊതുശ്മശാനത്തിൽ. പാലക്കാട് ജയഭാരത് പ്രിന്റേഴ്സ് ഉടമയായിരുന്നു. ഭാര്യ: കിണാശ്ശേരി പതിയിൽ ശകുന്തള അമ്മ. മക്കൾ: ഉണ്ണിശങ്കർ (െബംഗളൂരു), സുപ്രിയ (മാതൃഭൂമി, പാലക്കാട്). മരുമക്കൾ: വി.എം.അരവിന്ദാക്ഷൻ (െചന്നൈ), വിദ്യ.

കുലുക്കല്ലൂർ:ചരക്കുമലിൽ പരേതനായ ദാമോദരന്റെ ഭാര്യ രുഗ്‌മിണി (90) നിര്യാതയായി. സംസ്കാരം ഇന്നു 10ന് ഷൊർണൂർ ശാന്തിതീരത്ത്. മക്കൾ: ശശീന്ദ്രൻ, സദാനന്ദൻ, അഡ്വ.മോഹൻദാസ്, ഭാരതി, പരേതരായ രാധാകൃഷ്ണൻ, രവീന്ദ്രൻ. മരുമക്കൾ: ജനാർദ്ദനൻ, കൃഷ്ണകുമാരി, ലീന, സുമ, അജിത, ലീന.

നല്ലേപ്പിള്ളി:ചെട്ടികുളം കൃഷ്ണ നിവാസിൽ വി.കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: രുഗ്‌മിണി. മക്കൾ: ഗംഗാധരൻ, സജീവൻ.

കൊഴിഞ്ഞാമ്പാറ:സൗണ്ടമ്മൻ കോവിൽ വീഥിയിൽ മയിലാത്താൾ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന്. മക്കൾ: കണ്ണമ്മാൾ, മഹാലിംഗം, വിജയലക്ഷ്മി, ചിന്നദുരൈ (ദുരൈ സലൂൺ).

മേലേപട്ടാമ്പി:കോളജ് സ്ട്രീറ്റിൽ കൊടലൂർ മച്ചിങ്ങൽ ഹരിനാരായണൻ (56) നിര്യാതനായി. പട്ടാമ്പി എസ്എൻജിഎസ് കോളജ് വനിത ഹോസ്റ്റൽ പാചകക്കാരനായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: കാർത്തിക, ഹരിത.

മുണ്ടൂർ:പാലക്കീഴ് കോടൂർ വീട്ടിൽ പരേതനായ കോരന്റെ ഭാര്യ തായു (89) നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന്. മക്കൾ: തങ്ക, ജാനകി, കാർത്യായനി. മരുമക്കൾ: ശങ്കരൻ, ചന്ദ്രൻ, മണി.

വടക്കഞ്ചേരി:കാരയങ്കാട് പാറക്കുണ്ട് പരേതനായ കബീറിന്റ ഭാര്യ പാത്തുമ്മവി (80) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുസ്തഫ, അലി, സുലൈമാൻ, സലീന, ആമിന. മരുമക്കൾ: ജമാൽ, അബ്ദുൽ റഹ്മാൻ, റാഫിയ, ഷമീന, നസീറ.

വടക്കഞ്ചേരി:റിട്ട.പോസ്റ്റ്മാൻ പഴയ ചന്തപ്പുര ഇസ്മായിൽ മൻസിലിൽ അബൂബക്കർ (87) നിര്യാതനായി. കബറടക്കം ഇന്നു മൂന്നിന് ഷാഫി ജുമ അത്ത് പള്ളിയിൽ. ഭാര്യ: പരേതയായ ഉമ്മലു ഹസനത്ത്. മക്കൾ: നസീർ, ഇക്ബാൽ, അഷ്കർ, അസ്മ, സുമിയത്ത്. മരുമക്കൾ: അബ്ദു റഹിം (മസ്കത്ത്), നസീർ (സൗദി അറേബ്യ), സുബൈദ, ബനസീർ, ഷെറീന.

ആനക്കര:നയ്യൂർ വരട്ടിപ്പള്ളിയാൽ പുല്ലാരപ്പറമ്പിൽ ഏന്തീൻകുട്ടി (കുഞ്ഞുട്ടി–54) നിര്യാതനായി. വരട്ടിപ്പള്ളിയാൽ സിഐടിയു യൂണിറ്റ് മുൻ അംഗമാണ്. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ബഷീർ, ഹസീന, ഷെമീറ. മരുമക്കൾ: റാഫി, അക്ബർ.

എലവഞ്ചേരി:പാതപ്പള്ള വീട്ടിൽ പി.സി.കുട്ടിക്കൃഷ്ണൻ (78) നിര്യാതനായി. സംസ്കാരം ഇന്നു 10ന് തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ. മക്കൾ: മണികണ്ഠൻ, കുമാരൻ (ഇരുവരും കെഎസ്ഇബി), രമേഷ് (വനം വകുപ്പ്), ലത. മരുമകൻ: ശിവദാസൻ.

പത്തിരിപ്പാല:പേരൂർ കുളത്തൂർ വീട്ടിൽ വാസുദേവൻ നായരുടെ ഭാര്യ നാരായണിക്കുട്ടി അമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് 8.30ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. മക്കൾ: പ്രസന്ന, ശോഭന. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശങ്കരനുണ്ണി.

കയറാടി:കുന്നുപറമ്പ് ചാമി (74) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ല. മക്കൾ: ദൈവാനി, രുഗ്‍മിണി, കമലം, ശിവദാസൻ. മരുമക്കൾ: മാണിക്യൻ, ബാബു, ഭാസ്കരൻ.

നെന്മാറ:കളരിയ്ക്കൽ വീട്ടിൽ പരേതനായ ഭാസ്കര പണിക്കരുടെ ഭാര്യ ജാനകി പണിക്കത്യാർ (74) നിര്യാതയായി. മക്കൾ: തങ്കം, മാധവി, രമ, രമേശൻ, സതീശൻ (മനോരമ ഏജന്റ്, മരുതഞ്ചേരി), പരേതരായ മോഹനൻ, ജയപ്രകാശൻ. മരുമക്കൾ: ലീല, മോഹനൻ, മണികണ്ഠൻ, മോഹൻലാൽ, ശോഭ, പത്മാവതി, സുനിത.

പട്ടാമ്പി:അങ്ങാടിപ്പുറം മങ്ങാട്ട് ഉദയ് ശങ്കർ (49) നിര്യാതനായി. പരേതനായ ബാല കുറുപ്പിന്റെ മകനാണ്. ഭാര്യ: അഞ്ജലി. മക്കൾ: നിവേദിത, സൗപർണിക.

മുടപ്ലല്ലൂർ:പരേതനായ നെന്മാറ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ മുടപ്പല്ലൂർ തെക്കേപ്പാട്ടെ വീട്ടിൽ സീതാലക്ഷ്മി (69) നിര്യാതയായി. മക്കൾ: ബീന, ബിന്ദു. മരുമക്കൾ: വാസുദേവൻ, ബിനു സോമൻ.

ചിറ്റൂർ:തത്തമംഗലം മേട്ടുപാളയം മീനക്കോട് കണ്ടച്ചാമിയുടെ മകൻ ശ്രീജു (32) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി.

ഷൊർണൂർ:മഞ്ഞക്കാട് പള്ളിത്തൊടി നായർ വീട്ടിൽ സുരേന്ദ്രൻ (60) നിര്യാതനായി. സംസ്കാരം ഇന്നു പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: രത്നകുമാരി. മക്കൾ: സന്തോഷ്, സൂര്യ.

മങ്കര:കണ്ണമ്പരിയാരം ചോഴിയതൊടി പരേതനായ രാജകുമാരന്റെ ഭാര്യ പ്രേമകുമാരി (56) നിര്യാതയായി. സംസ്‌കാരം ഇന്നു 12ന് കാളികാവ് പൊതുശ്മശാനത്തിൽ. മക്കൾ: പ്രവീൺകുമാർ, പ്രവിത. മരുമക്കൾ: ഷാജി, മഞ്ജു.

വടക്കഞ്ചേരി:പന്നിയങ്കര തണ്ണിക്കോട് പരേതനായ ചാക്കപ്പന്റെ ഭാര്യ മറിയാമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് തേനിടുക്ക് മാർ ഗ്രിഗോറിയോസ് പള്ളിയിൽ. മക്കൾ: ബേബി, സാനി. മരുമകൾ: ഓമന.

പൂടൂർ:ശങ്കർ നിവാസിൽ അകലൂർ ഉക്കാരത്ത് യു.മുരളീധരൻ നായർ (അപ്പു–63) ലണ്ടനിൽ നിര്യാതനായി. ഭാര്യ: പാഞ്ചാലിക്കുട്ടി. മക്കൾ: പ്രശാന്ത്, ദീപ.