OBITUARY

നിര്യാതരായി - തിരുവനന്തപുരം - 27/03/2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേലാറ്റുമൂഴി:പൂവത്തൂർ വിഷ്ണുലേയത്തിൽ ദേവരാജന്റെ ഭാര്യ സുശീല (64) നിര്യാതയായി. മക്കൾ: മണിക്കുട്ടൻ, സിന്ധു. മരുമക്കൾ: ദീപ, സുധാകരൻ. സഞ്ചയനം ബുധൻ ഒൻപതിന്.

നെടുമങ്ങാട്:ആനാട് കരിചെല്ലി വീട്ടിൽ പരേതനായ ജനാർദനൻ നായരുടെ ഭാര്യ ഭവാനിയമ്മ (92) നിര്യാതയായി. മക്കൾ: ചന്ദ്രൻ നായർ, സരസ്വതിയമ്മ, കൃഷ്ണൻ നായർ, ലളിത. മരുമക്കൾ: അംബിക, ചന്ദ്രൻ, സുരേന്ദ്രൻ, ഇന്ദിരാമ്മ. മരണാനന്തരചടങ്ങ് വ്യാഴം ഒൻപതിന്.

പാറശാല:കരുമാനൂർ ഒറ്റവീട്ടുവിളയിൽ നേശമണിയുടെ മകൻ ജിജിഷ് (30) നിര്യാതനായി.

കല്ലിയൂർ:സ്മിതാ കോട്ടേജിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ മാധവി അമ്മ (85) നിര്യാതയായി. മക്കൾ: നളിനി രാജൻ, മീനാംബിക. മരുമക്കൾ: രാമരാജൻ, സദാശിവൻ നായർ (റിട്ട. കെഎസ്ആർടിസി). സഞ്ചയനം വെള്ളി എട്ടിന്.

നെയ്യാറ്റിൻകര:അരുവിപ്പുറം പ്രശാന്ത് ഭവനിൽ പരേതനായ വി.സദാനന്ദന്റെ ഭാര്യ സി.വസുമതി(86) നിര്യാതയായി. മക്കൾ: എസ്.ശശിധരൻ, എസ്.സാംബശിവൻ, വി.വൽസലകുമാരി, എസ്.വിശ്വനാഥൻ. സഞ്ചയനം വ്യാഴം ഒൻപതിന്.

വർക്കല:ചെറുകുന്നം പുതുവൽവിള പരേതനായ പി.എം.സാഹിറിന്റെ ഭാര്യ വർക്കല നഗരസഭ മുൻ ഉപാധ്യക്ഷ ജമീല(77) നിര്യാതയായി. ചിലക്കൂർ മുസ്‌ലിം എൽപിഎസ് റിട്ട. പ്രധാനാധ്യാപികയും ഡിസിസി അംഗവുമായിരുന്നു. മക്കൾ: വാസിർ, നഹർ(അധ്യാപിക, നടയറ ഗവ. എച്ച്എസ്). മരുമക്കൾ: മുഷിരിഫ, ബുഹാരി(ദുബായ്).

മാറനല്ലൂർ:ഊരുട്ടമ്പലം പിരിയാകോട് നീറോട്ട് വിളാകം കൃഷ്ണ ഭവനിൽ ശശികുമാറിന്റെ മകൻ അനീഷ്(ജിത്തു–21) നിര്യാതനായി.

ആറ്റിങ്ങൽ:അവനവൻചേരി കൈപ്പറ്റിമുക്ക് കുന്നത്തുവിളാകത്തു വീട്ടിൽ മുരളീധരൻനായർ (48) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന്. ഭാര്യ: മഞ്ജു. മക്കൾ: മിഥുൻ, മിഖിൽ.

കല്ലമ്പലം:നെല്ലിക്കോട് പുളിമൂട്ടിൽ വീട്ടിൽ ബാലകൃഷ്ണകുറുപ്പ്(83) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ഗീത, ഗിരിജ. മരുമക്കൾ: ശരത്, സേതുനാഥ്. സഞ്ചയനം വ്യാഴം 8.30ന്.

തിരുവനന്തപുരം:കാലടി കെആർഡബ്ല്യുഎ 164 ശ്രീരംഗത്തിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റിട്ട എ.എ: ആർ.ശകുന്തളാദേവി (79) നിര്യാതയായി. മക്കൾ: എസ്.രാധിക (ആര്യ സെൻട്രൽ സ്കൂൾ), ശാരദാദേവി (സിഐഎംആർ), ഗിരീഷ് (റെയിൽവേ). മരുമക്കൾ: കെ.ബി.ശശി (ഫുഡ് സേഫ്റ്റി റിട്ട. ഉദ്യോഗസ്ഥൻ), എസ്.ഗീതാകുമാരി. സഞ്ചയനം വെള്ളി എട്ടിന്.

തിരുമല:തമലം തുണ്ടുവിളാകത്തു മഠത്തിൽ ആർ.ഈശ്വരൻപോറ്റി (77) തിരുമല ടിബിആർഎ 92 ശരണ്യ നിവാസിൽ നിര്യാതനായി. ചെങ്കള്ളൂർ, ശംഖുമുഖം ക്ഷേത്രങ്ങളിലെ മുൻ മേൽശാന്തിയാണ്. ഭാര്യ: പാലാ പുലിയന്നൂർ മുണ്ടക്കുടി ഇല്ലത്ത് രുഗ്‌മിണി അന്തർജനം. മകൻ: രാമകൃഷ്ണൻ പോറ്റി (ദേവസ്വം ശാന്തി). സഞ്ചയനം നാളെ എട്ടിന്.

വർക്കല:മുട്ടപ്പലം മറവൂർ വീട്ടിൽ രവീന്ദ്രൻ നായർ(57) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: നിതിൻ, നീതു.

കള്ളിക്കാട്:വാവോട് മാളവികയിൽ പി.ചക്രപാണി പണിക്കർ (98) നിര്യാതനായി. ഭാര്യ: എസ്.സരോജിനി. മക്കൾ: എസ്.അംബിക, ശശികല, സി.രാജൻ, ശൈലജ, സുരേഷ്കുമാർ. മരുമക്കൾ: സുകുമാരൻ, സുലഭ, ജി.രവീന്ദ്രൻ (റിട്ട. മാതൃഭൂമി, തിരുവനന്തപുരം), യമുന, പരേതനായ സുലോചനൻ. സഞ്ചയനം ഞായർ ഒൻപതിന്.

നഗരൂർ:നെയ്ത്ത്ശാല വാറുവിള വീട്ടിൽ സഹദേവൻ(88) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സുധർമണി, സുഗന്ധി, സുരേഷ്, സുനിത.

തിരുവനന്തപുരം:കുന്നുകുഴി ആർസി സ്ട്രീറ്റിൽ സെന്റ് സെബാസ്റ്റ്യൻ നഗർ ടിസി 12/1545ൽ സി. അരുളപ്പൻ (79) നിര്യാതനായി. സംസ്കാരം ഇന്നു 10നു കുന്നുകുഴി സെന്റ് സെബാസ്റ്റ്യൻ ചാപ്പലിൽ ശുശ്രൂഷയ്ക്കുശേഷം പാറ്റൂർ സെന്റ് പീറ്റേഴ്സ് സെമിത്തേരിയിൽ. ഭാര്യ: ദാസമ്മ. മക്കൾ: ജോയി, ബാബു, ഷീല.

ആറ്റിങ്ങൽ:കടുവയിൽ വെള്ളൂർക്കോണം ശ്രീകുലത്തിൽ പരേതനായ ജനാർദനൻപിളളയുടെ ഭാര്യ ശാന്തകുമാരിപിള്ള (80) നിര്യാതയായി. മക്കൾ: ഉഷാപിള്ള(പ്രോവിഡന്റ് ഫണ്ട്), ശാലിനികുമാരിപിള്ള(ട്രാൻസ്മാറ്റിക് ലിമിറ്റഡ്), ശോഭനകുമാരിപിള്ള(ഡിഡി ഓഫിസ്), ശ്രീകുമാരൻപിള്ള(എഇ, എൽഎസ്‍ഡി). മരുമക്കൾ: മോഹൻകുമാർ (ഇആർഎൻഡിസി), അജയകുമാർ (എഫ്സിഐ), സുശീലാദേവി(ആർസിസി), പരേതനായ ബാലകൃഷ്ണപിള്ള. സഞ്ചയനം വെള്ളി 8.30ന്.

വെടിവെച്ചാൻകോവിൽ:പൊന്നുമംഗലം ഹൗസിൽ സ്വാതന്ത്ര്യസമരസേനാനി പി.കൃഷ്ണൻ (ചെല്ലപ്പൻ പണിക്കർ–91) നിര്യാതനായി. ഭാര്യ: ജെ. സുലോചന. മക്കൾ: ഗീത, ഷീല, ബിന്ദു, കൃഷ്ണകുമാർ. മരുമക്കൾ: സുധാകരൻ, സുനിൽകുമാർ, ശ്രീത, പരേതനായ സനൽകുമാർ. സഞ്ചയനം വ്യാഴം 8.30ന്.

മലയം:ചൂഴാറ്റുകോട്ട ആനാകുടി പൂപ്പുറത്ത് പുത്തൻവീട്ടിൽ ശ്രീകുമാറിന്റെ ഭാര്യ ശ്യാമള (62) നിര്യാതയായി. മക്കൾ: ശ്രീശാന്ത്, ശ്രീശരണ. മരുമക്കൾ: മിനി, എബി. സഞ്ചയനം വെള്ളി 8.30ന്.

ചിറയിൻകീഴ്:മുടപുരം കൈലാസം വിട്ടിൽ ഹാരിസ് (ചാന്തപ്പൻ –43) ദുബായിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന്. ഭാര്യ: അശ്വതി. മക്കൾ: ദേവാംശ്, ദേവകി.

വിതുര:പുളിച്ചാമല ഇരപ്പിൽ വീട്ടിൽ ഉണ്ണി പിള്ള(82) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ക്യഷ്ണൻകുട്ടി, അംബിക, പ്രകാശ്(കെഎസ്ആർടിസി), മരുമക്കൾ: ശ്യാമളയമ്മ, രത്നാകരൻ നായർ, മായ. സഞ്ചയനം വെള്ളിയാഴ്ച ഒൻപതിന്.

വിതുര:മരുതാമല കിഴക്കേമിടാലം വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പി.ശാന്തകുമാരി(60) നിര്യാതയായി. മക്കൾ: സിജിൽ കുമാർ, സിമി. മരുമക്കൾ: അർച്ചന, അനിലേഷ്. സഞ്ചയനം വെള്ളി ഒൻപതിന്.

പൂങ്കുളം:പുന്നവിള വടക്കരികത്ത് വീട്ടിൽ പരേതനായ ഭാസ്കരൻ നാടാരുടെ ഭാര്യ വിശാലാക്ഷി (84) നിര്യാതയായി. മക്കൾ: ശശി, ബാബു, വസന്ത, തുളസി, പരേതയായ ശാന്ത. മരുമക്കൾ: വസന്ത, ചന്ദ്രലേഖ, സുകുമാരൻ, അപ്പുക്കുട്ടൻ, സതീശൻ, സുരേന്ദ്രൻ. സഞ്ചയനം ചൊവ്വ 8.30ന്.

ഊക്കോട്:വാഴവിള ശ്രീരാജ് വീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ സി.ഓമന (72) നിര്യാതയായി. മക്കൾ: ഗിരിജ, വിജയൻ, ശിവരാജൻ, അനിൽകുമാർ, അനിത, സുനിൽ. മരുമക്കൾ: ഗോപി, വിലാസിനി, ശ്രീകുമാരി, പ്രീത, മധു, പ്രഭ. സഞ്ചയനം നാളെ എട്ടിന്.

തിരുപുറം:ഗോപികയിൽ കെഎസ്ഇബി റിട്ട. അസി. എൻജിനീയർ ഗോപിനാഥൻ നായർ (67) നിര്യാതനായി. സംസ്‌കാരം ഇന്നു 10ന്. തിരുപുറം എൻഎസ്എസ് കരയോഗം പ്രസിഡന്റായും തിരുപുറം മഹാദേവർ ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഒ.കെ.ഗീതാകുമാരി. മക്കൾ: അരുൺ ഗോപിനാഥ് (കുവൈത്ത്), കിരൺ ഗോപിനാഥ് (ടെക്‌നോപാർക്ക്). മരുമകൾ: ജി.എസ്.അനുശ്രീ. സഞ്ചയനം വെള്ളി ഒൻപതിന്.

വിഴിഞ്ഞം:ആഴാകുളം വാസുദേവ സദനത്തിൽ അപ്പുകുട്ടന്റെ മകൻ വിമൽ കുമാർ (52) നിര്യാതനായി. സഞ്ചയനം വ്യാഴം എട്ടിന്.

പാറശാല:കുറുങ്കൂട്ടി ദീപസദനത്തിൽ റിട്ട. ഹെഡ് സർവേയർ എൻ.സുകുമാരൻ നായർ (71) നിര്യാതനായി. ഭാര്യ: എസ്.വസന്തകുമാരി. മക്കൾ: വി.എസ്.ദീപ, ഷീബ, വി.എസ്.ദിലീപ്കുമാർ (സബ് എൻജിനീയർ കെഎസ്ഇബി കാട്ടാക്കട). മരുമക്കൾ: അനിൽകുമാർ (കെഎസ്ഇബി സബ് എൻജിനീയർ), ആർ.സുധീർചന്ദ്രൻ (അസി. മാനേജർ കെഎസ്എഫ്ഇ അമ്പൂരി), എ.ജി.ധനലക്ഷ്മി (കെഎസ്എഫ്ഇ പേരൂർക്കട). സഞ്ചയനം ഞായർ ഒൻപതിന്.

തിരുവനന്തപുരം:ജഗതി അൽസാ ഫ്ലാറ്റ് ഒന്ന് ജിയിൽ റിട്ട. അണ്ടർ സെക്രട്ടറി എസ്.ദയാനന്ദൻ (62) നിര്യാതനായി. ഭാര്യ: സുധ. മകൾ: ആരതി. സഞ്ചയനം വ്യാഴം 8.30ന്.

വിഴിഞ്ഞം:വെങ്ങാനൂർ അണ്ടൂർവിളാകം ഉത്രാടത്തിൽ കേരള സ്റ്റേറ്റ് ഹാന്റിക്രാഫ്റ്റ് സുരഭി ജീവനക്കാരൻ വി.എസ്.വിജയകുമാർ (54) നിര്യാതനായി. ഭാര്യ: ഒ.ഗിരിജകുമാരി. മക്കൾ: വൈശാഖ്, വിവേക് വിശ്വം. സഞ്ചയനം വെള്ളി എട്ടിന്.

നെടുമങ്ങാട്:പത്താംകല്ല് പേരുമല തടത്തരികത്ത് വീട്ടിൽ പരേതനായ ഹസ്സന്റെ ഭാര്യ ആഷിയാബീവി (88) നിര്യാതയായി. മക്കൾ: ഖദീജാബീവി, ഇബ്രഹിം, ദർബേഷ് മുഹമ്മദ്. മരുമക്കൾ: ജലാലുദീൻ (റിട്ട. അധ്യാപകൻ), റഹ്മത്ത്, റുസ്സിജ.

മുത്താന:മുത്താന സരസ്വതി വിലാസത്തിൽ പനയറ എസ്എൻവിഎച്ച്എസ് റിട്ട. അധ്യാപകൻ എസ്.വിശ്വംഭരൻ (80) നിര്യാതനായി. സംസ്കാരം ഇന്നു 10ന്. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: രാധാകൃഷ്ണൻ, ഉഷ, ഉണ്ണികൃഷ്ണൻ, ബാലകൃഷ്ണൻ. മരുമക്കൾ: അജിത, പ്രകാശ്, ശാരി, രശ്മി.

കാട്ടായിക്കോണം:കണ്ണേറ്റുവിള നന്ദനത്തിൽ കെ.ദിലീപ്കുമാർ (62) നിര്യാതനായി. ഭാര്യ: എസ്.ലതിക. മക്കൾ: അബ്സി, അപർണ. മരുമക്കൾ: എം.എസ്.സുധീഷ്, എ.ഒ.ഷിബിൻ. സഞ്ചയനം വ്യാഴം 8.30ന്.

തിരുവനന്തപുരം:ചെറുവയ്ക്കൽ ഇറുങ്ങുവിളവീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ ടി.രാധ (70) നിര്യാതയായി. മക്കൾ: അനിത, രാധാകൃഷ്ണൻ. മരുമക്കൾ: ജോയി, സുനിത. സഞ്ചയനം വ്യാഴം 8.30ന്.

തിരുവനന്തപുരം:കണ്ണേറ്റുമുക്ക് കരുക്കുവിളാകം ടിസി 16/1268ൽ ഗിരിജ (62) നിര്യാതയായി. മക്കൾ: രജനി, രതി, ഗിരീഷ്ചന്ദ്രൻ. മരുമക്കൾ: ശ്രീകുമാർ, അനി.

അരുവിപ്പുറം:പ്രശാന്ത്ഭവനിൽ പരേതനായ വി.സദാനന്ദന്റെ ഭാര്യ സി.വസുമതി(86) നിര്യാതയായി.മക്കൾ: എസ്.ശശിധരൻ, സാംബശിവൻ, വി.വത്സലകുമാരി, വിശ്വനാഥൻ. മരുമക്കൾ: എസ്.ഗിരിജ, ഡി.സി.ശാന്തകുമാരി, വി.രാജേന്ദ്രബാബു, വി.ജയകുമാരി, എൻ.ഷൈമ. സഞ്ചയനം വ്യാഴം ഒൻപതിന്.

നെല്ലിവിള:വെണ്ണിയൂർ പ്ലാവിള വീട്ടിൽ ആർ.ആൽബർട്ട് (അപ്പു–82) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന്. ഭാര്യ: സരോജാഭായി.മക്കൾ: എ.എസ്.സ്റ്റൂവർട്ട്(കെഎസ്ആർടിസി), വിൽമറ്റ്, വിൽഫ്രഡ്(പിഡബ്ല്യുഡി). മരുമക്കൾ: റോബർട്ട് ഫിലിപ്പ്(സെക്രട്ടേറിയറ്റ്), അനിത.

ചിറയിൻകീഴ്:അഴൂർ പണ്ടാരവിള വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ബേബി (67) നിര്യാതയായി. മക്കൾ: രാജീവ്, ബിജു, സിന്ധു, ബീന. മരുമക്കൾ: താര, മിനി, തുളസി, ദാസൻ. സഞ്ചയനം വ്യാഴം 8.30ന്.

ഒറ്റശേഖരമംഗലം:ഡാലുംമുഖം മൈലച്ചൽ ടിആർ ഭവനിൽ പാസ്റ്റർ സി.രാജയ്യൻ (71) നിര്യാതനായി. ഭാര്യ: സി.ഡെയ്സി. മക്കൾ: ആർ.ഷീജകുമാരി. ടി.ആർ.രജുകുമാർ, ഷെർളിരാജ്. മരുമക്കൾ: പി.ഡേവിഡ്, ബി.സുജ, വി.സൈലൻ.

കാട്ടാക്കട:കോട്ടപ്പുറം കൊല്ലോട് ചെറുമല അനഘാ ഭവനിൽ കുമാർ (52) നിര്യാതനായി. സംസ്കാരം ഇന്നു 10ന്. ഭാര്യ: സിന്ധു. മക്കൾ: അനഘ, ആകാശ്.

തിരുവനന്തപുരം:കുര്യാത്തി മണക്കാട് ശാന്തിനികേതനിൽ സഹജാനന്ദ് സോമിൽ ഉടമ ഹീരാലാൽ ജെ.പട്ടേലിന്റെ ഭാര്യ ശാന്താബെൻ എച്ച്.പട്ടേൽ (81) നിര്യാതയായി. സംസ്കാരം ഇന്ന് 10നു ശാന്തികവാടത്തിൽ. മക്കൾ: അരുൺ എച്ച്.പട്ടേൽ, ഭഗവാൻദാസ് എച്ച്.പട്ടേൽ, മുകേഷ് എച്ച്.പട്ടേൽ, ജിത്തു എച്ച്.പട്ടേൽ.

തിരുവനന്തപുരം:മാവേലിക്കര കൊല്ലകടവ് കൊച്ചുവീട്ടിൽ പരേതനായ കെ.എം.വർഗീസിന്റെ ഭാര്യ അച്ചാമ്മ (80) തിരുവനന്തപുരത്തു കവടിയാർ കൊച്ചുവീട്ടിൽ നിര്യാതയായി. സംസ്കാരം ഇന്നു നാലിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പാളയം സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. ഓമല്ലൂർ കുളത്തിന്റെ കിഴക്കേതിൽ കുടുംബാംഗമാണ്. മക്കൾ: റജി, ജിജി, ബിജി. മരുമക്കൾ: അനിത, മോഹൻ ഡാനിയൽ, റീന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.