OBITUARY

നിര്യാതരായി - തൃശൂർ - 24/02/2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പഴയന്നൂർ:തെക്കേത്തറ ചക്കിങ്കൽ രാമദാസ് (61) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 9.30ന് പാമ്പാടി പൊതുശ്മശാനത്തിൽ. ഭാര്യ: സുലോചന. മക്കൾ: സരിത, പ്രശാന്ത്. മരുമക്കൾ: സന്തോഷ്, ശരണ്യ.

നോർത്ത് ചാലക്കുടി:ആദ്യകാല ഗായകൻ കനകപ്പിള്ളി വളപ്പിൽ പീറ്റർ റോഡ്രിഗ്സ് (73) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് ഹോളിഫാമിലി ലത്തീൻ പള്ളിയിൽ. ഭാര്യ: ഷേർളി. മക്കൾ: ഡാറിൽ, ഡാൽമി, ഡാനി. മരുമക്കൾ: ബ്രൈറ്റ്, അൽഫോൻസ.

കണ്ടശാംകടവ്:പൊറുത്തൂര് പള്ളിക്കുന്നത്ത് വിൻസെന്റ് ഭാര്യ ഫ്ളോമി (55) നിര്യാതയായി. സംസ്കാരം ഇന്നു നാലിനു കണ്ടശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. വാടാനപ്പള്ളി പുലിക്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഫെമി, ടീന, റിച്ചാർഡ്. മരുമക്കൾ: ജോസഫ് ആട്ടോക്കാരൻ, റോബിൻ പാറയിൽ ചിറ്റിലപ്പള്ളി.

ഗുരുവായൂർ:കർണംകോട്ട് ബസാർ പയ്യപ്പാട്ട് വീട്ടിൽ ദിനേശന്റെ ഭാര്യ അംബിക (56) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ. മക്കൾ: ദൃശ്യ, ശ്രുതി. മരുമക്കൾ: രവി, രോഹിത്ത്.

പെരിങ്ങോട്ടുകര:കിഴക്കുംമുറി കൊടപ്പുള്ളി കുമാരൻ (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: കുസുമം, ആനന്ദ്, വിനോദ്. മരുമക്കൾ: മോഹൻലാൽ, ജലജ, സീമ.

കയ്പമംഗലം:പെരിഞ്ഞനം പരേതനായ കാനത്ത് പറമ്പിൽ അബ്ദുല്ലയുടെ ഭാര്യ ഖദീജ (ഉമ്പു–78) നിര്യാതയായി. കബറടക്കം ഇന്ന് ഒൻപതിനു പെരിഞ്ഞനം തോട്ടുങ്ങൽ മുഹ്‍യുദ്ദീൻ ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ: നസീർ, സൈനാബി, റംല, സീനത്ത്, ഷാജിത, ഷംല. മരുമക്കൾ: സുമിന, അസീസ്, സലാം, പരേതനായ അബ്ദുൽ ഖാദർ.

എരുമപ്പെട്ടി:മങ്ങാട് പാക്കത്ത് വീട്ടിൽ ശേഖരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ്, സുനിൽ, സുജ. മരുമക്കൾ: ഉഷ, രമണി, രാജു.

കയ്പമംഗലം:പെരിഞ്ഞനം വെസ്റ്റ് രാമത്ത് ഭാസ്കരന്റെ മകൻ സന്തോഷ് (53) നിര്യാതനായി. സംസ്കാരം നടത്തി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ധീവരസഭ ജില്ലാ കമ്മിറ്റിയംഗം, അമൃതശ്രീ താലൂക്ക് കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഡോ. കല. മകൻ: അനന്തുകൃഷ്ണൻ.

കൊടകര:കോടാലി കണ്ണൂക്കാടൻ (മാവേലി കഴക്കൽ) ജോണി (60) നിര്യാതനായി. സംസ്കാരം ഇന്ന് 11നു മൂന്നുമുറി സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: സോണിയ, സ്റ്റെഫിൻ. മരുമകൻ: ജിന്റോ.

എരുമപ്പെട്ടി:അറേബ്യൻ ഡ്രസ് കളക‍്ഷൻസ്, അറേബ്യൻ റസ്റ്ററന്റ് സ്ഥാപനങ്ങളുടെ ഉടമ വട്ടപറമ്പിൽ ഹനീഫ (57) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: ഹസീന, സെഫീന (വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം), ഷിഹ്ന, അബ്ദുൽ ഖാദർ, യഹിയ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, അസീസ്.

ചെറുതുരുത്തി:കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ വെളിച്ചപ്പാട് നെടുമ്പുര വടക്കേ കൊടാങ്കിൽ കൃഷ്ണ വിജയൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഒൻപതിന്. ഭാര്യ: ഗിരിജ. മക്കൾ: ഷാജൻ, ഷിജു. മരുമക്കൾ: സുധ, രമ്യ.

ലാലൂർ:മത്തായിപുരം മണ്ണത്ത് കൊച്ചപ്പന്റെ ഭാര്യ കാർത്യായനി (87) നിര്യാതയായി. സംസ്കാരം ഇന്ന് 10ന്. മക്കൾ: ഈശ്വരി, വൽസല, പാഞ്ചാലി, അയ്യപ്പൻ, ലക്ഷ്മി, മല്ലിക. മരുമക്കൾ: വേലായുധൻ, കൃഷ്ണൻ, ഉഷ, ബാബു.

ചിറ്റിലപ്പിള്ളി:പണിക്കപറമ്പിൽ വിജയൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന്. ഭാര്യ: ചന്ദ്രിക. മക്കൾ: ഷാജി, ഷീബ, ശാലിനി, കവിത. മരുമക്കൾ: ഉഷ, വിശ്വനാഥൻ, രാജൻ, സജീവൻ.

കുരിയച്ചിറ:സെന്റ് മേരീസ് സ്ട്രീറ്റ് മേലേടത്ത് ദേവസിയുടെ ഭാര്യ മേരി (70) നിര്യാതയായി. സംസ്കാരം ഇന്ന് നാലിനു കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: മേഴ്സി, വിൽസൻ, ജാൻസി, ജെസി. മരുമക്കൾ: തോമസ്, മരിയ, ബാബു, ജോണി.

ചിയ്യാരം:സ്നേഹവീഥി ചെറുവത്തൂർ കുഞ്ഞുമോന്റെ മകൻ ഷിനോയ് (44) ബഹ്റൈനിൽ നിര്യാതനായി. മൃതദേഹം ഇന്ന് പത്തിനു വീട്ടിലെത്തിച്ചശേഷം സംസ്കാരം ഇന്ന് നാലിനു കുരിയച്ചിറ മാർ പൗലോസ് ശ്ലീഹാ പള്ളിയിൽ. ഭാര്യ: സന്ധ്യ. മകൻ: ഏനോക്ക്.

കൊരട്ടി:തമിഴ്നാട് ഹോമിയോ വിഭാഗം റിട്ട. മേധാവി ചിറങ്ങര ശ്രീഹരിയിൽ ഡോ. കെ.എൻ.രാധാകൃഷ്ണൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ജൈവകർഷക സമിതി ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: സുധ. മക്കൾ: ഹരികൃഷ്ണൻ (സൈപ്രസ്), ശ്രീകുമാർ (ചെന്നൈ) മരുമക്കൾ: മരിയ, സ്വപ്ന.

മാള:റിട്ട. എഎസ്ഐ പള്ളിപ്പുറം ഓളിപറമ്പിൽ മാധവൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണി. മകൾ: കൃഷ്ണപ്രിയ. മരുമകൻ: മനീഷ്.

പുത്തൻചിറ:വെതമറ്റിൽ മൊട്ടൻ ഔസേപ്പ് (90) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കൾ: മേഴ്‌സി, ഈനാശു, ഫാ. ജോസ് വെതമറ്റിൽ, റോസിലി, ആന്റു, അൽഫോൺസ, ലാലി. മരുമക്കൾ: മാത്യു, മറിയാമ്മ, ആന്റണി, കൊച്ചുറാണി, ഔസേപ്പുകുട്ടി, യോഹന്നാൻ.

മനക്കൊടി:പുതുക്കാടൻ പരേതനായ റപ്പായിയുടെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എൽസി, സിസിലി, ദേവസി, തോമസ്, ജോസ്. മരുമക്കൾ: ലൂവീസ്, അന്തോണി, സിസിലി, എൽസി, ലില്ലി.

കൊടുങ്ങല്ലൂർ:മലപ്പുറം മാറഞ്ചേരി കൊപ്പറമ്പിൽ അഡ്വ. സുകുമാരൻ നമ്പ്യാരുടെ ഭാര്യ മാറഞ്ചേരി കണ്ണേങ്കലത്ത് സതി നമ്പ്യാർ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പാർവതി, ഹരികൃഷ്ണൻ. മരുമക്കൾ: ശശികുമാർ സോപാനം (ധനലക്ഷ്മി ബാങ്ക്, തൃശൂർ), അഞ്ജലി.

കൊടുങ്ങല്ലൂ‍ർ:കൊച്ചി എസ്ആർഎം റോഡ് പുതുവീട്ടിൽ സലീമിന്റെ ഭാര്യ ഷമീന (39) നിര്യാതയായി. കബറടക്കം ഇന്ന് ഒൻപതിന് തോട്ടത്തുംപടി ജുമാ മസ്ജിദിൽ. മകൾ: ഷഹനാസ്.

പഴയന്നൂർ:ചേലക്കോട് തറക്കണ്ടത്തിൽ വർഗീസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വി. മർത്തമറിയം സിംഹാസന പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: തങ്കമ്മ, പരേതനായ മാത്യു. മരുമക്കൾ: ചിന്നമ്മ, തമ്പി.

മനക്കൊടി:ആശാരിമൂലയിൽ പാണ്ടിയാട്ട് അച്ചുതൻ നായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് പാറേമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: രാധ. മക്കൾ: ശബരിനാഥ്, സുചിത്ര. മരുമക്കൾ: സിജി, ഉജീഷ്.

ദേശമംഗലം:തലശേരി പുത്തൻപീടികയിൽ മുഹമ്മദ് (62) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: കദീജ. മക്കൾ: അയിഷ, ഖാലിദ്. മരുമക്കൾ: അബ്ദുൽ ഖാദർ, റഹീമ.

എരുമപ്പെട്ടി:വെള്ളറക്കാട് വില്ലേജ് പരിസരത്ത് പണിക്കവീട്ടിൽ അബൂബക്കർ (അബു–65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പാത്തുകുഞ്ഞി. മക്കൾ: ഷാജി, സലീം, ഷാഹിന. മരുമക്കൾ: നിഷാജ, സോഫി.

നെല്ലുവായ്:അറയ്ക്കൽ വർഗീസിന്റെ മകൾ സിസിലി (56) നിര്യാതയായി. സംസ്കാരം ഇന്ന് 10.30നു മങ്ങാട് ഈസ്റ്റ് സെന്റ് ജോർജസ് പള്ളിയിൽ.

മിണാലൂർ:ബൈപാസ് റോഡ് മാഞ്ചേരി ഗോപാലൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നളിനി. മക്കൾ: നിമേഷ്, നിധീഷ്. മരുമകൾ: അനുഷ.

പോട്ടോർ:ചെങ്കോട്ട ലൈൻ കുരിയക്കോട്ട് സുധാകരൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് 10.30നു പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: നളിനി. മക്കൾ: സുമി, സുനീഷ്. മരുമക്കൾ: ദിലീപ്, സ്നേഹ.