വല നിറയെ ‘കിളി’ക്കൊഞ്ചൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

alappey-fish ബോട്ടുകൾക്കു കിട്ടിയ കിളിമീൻ.

അമ്പലപ്പുഴ ∙ മത്സ്യബന്ധന ബോട്ടുകൾക്കു പുറംകടലിൽ നിന്നു കിളിമീൻ കൂടുതലായി കിട്ടിത്തുടങ്ങി. തോട്ടപ്പള്ളി തുറമുഖത്തു ബോട്ടുകൾ നങ്കൂരമിടാൻ സാധിക്കാത്തതിനാൽ അഴീക്കലിൽ‌ നങ്കൂരമിടുന്ന ബോട്ടിൽ നിന്നു വാഹനങ്ങളിൽ ചരക്കു തോട്ടപ്പള്ളി ലേലഹാളിൽ എത്തിച്ചാണു വിൽപ്പന നടത്തുന്നത്. കിളിമീൻ കുട്ടക്ക് 3200 രൂപക്കു വിറ്റപ്പോൾ കരിക്കാടി ചെമ്മീൻ കിലോയ്ക്ക് 60 രൂപ മുതൽ 75 രൂപക്കു വരെ വിറ്റു. ഒരു ലക്ഷം രൂപ മുതൽ ഒന്നേ മുക്കാൽ ലക്ഷം രൂപ വരെ കിട്ടിയ ബോട്ടുകളുമുണ്ട്.

എന്നാൽ നാമമാത്രമായ ബോട്ടുകൾ തോട്ടപ്പള്ളി തുറമുഖത്തിന്റെ തീരക്കടലിൽ‌ നങ്കൂരമിട്ട ശേഷം കാരിയർ‌ വള്ളങ്ങളിൽ‌ ചരക്കു കരക്കെത്തിക്കുന്നതു ചുമട്ടു തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ആശ്വാസത്തിനു വക നൽകുന്നു.പുലിമുട്ടിന്റെ കവാടത്തിലെ ചെറിയ ചാലുകളിലൂടെയാണു ചെറിയ വള്ളം തുറമുഖത്തേക്കു കടക്കുന്നത്.

പുലിമുട്ടിന്റെ കവാടം അടയാതിരുന്നാൽ കുറച്ചു ദിവസമെങ്കിലും തുറമുഖത്തിന്റെ പ്രവർത്തനം സജീവമാകും. ജിഎസ്ടി നിലവിൽ വന്നതോടെ മത്സ്യബന്ധന ഉപകരണങ്ങൾക്കു കാര്യമായ വിലക്കയറ്റം ഉണ്ടായതു മത്സ്യത്തൊഴിലാളികളെയും ബോട്ടു ഉടമകളെയും കാര്യമായി ബാധിച്ചു.

വലയ്ക്കു 15 ശതമാനവും റോപ്പിനു 12 ശതമാനവും മീൻ കേടു കുടാതെ സൂക്ഷിക്കുന്ന ഐസിനു അ‍ഞ്ചു ശതമാനവും ചരക്കു സേവന നികുതി ഒടുക്കേണ്ടി വരുന്നതിനാൽ‌ വില വർധനയും ഉണ്ടായി. കയറ്റുമതി ഇനത്തിൽ‌ വിദേശ നാണ്യം രാജ്യത്തിനു നേടിത്തരുന്ന മത്സ്യബന്ധന മേഖലക്കു ചരക്കുസേവന നികുതിയിൽ ഇളവു നൽകണമെന്ന ആവശ്യം ശക്തമാണ്.

Read More: Alappuzha Local News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.