ആലപ്പുഴ തീരത്ത് കടൽജീവികൾ കൂട്ടത്തോടെ ചത്തടിയുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലപ്പുഴ കടൽത്തീരത്തു ചത്തടിഞ്ഞ സമുദ്രജീവികൾ. ആലപ്പുഴ കടൽത്തീരത്തു ചത്തടിഞ്ഞ സമുദ്രജീവികൾ.

ആലപ്പുഴ ∙ കടൽതീരത്തു സമുദ്രന്ത്രാര ജീവികൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ആലപ്പുഴ ബീച്ചിന്റെ വടക്കു ഭാഗം മുതൽ തെക്കോട്ടു വിജയ പാർക്കിനു സമീപത്താണു സമുദ്ര ജീവികൾ ചത്തു പൊങ്ങിയത്. ശനിയാഴ്ച ഉച്ചയോടെയാണു ജീവികൾ തീരത്ത് അടിയുന്നതായി കണ്ടെത്തിയത്. ഇന്നലെ വൈകിട്ടും കടൽ ജീവികൾ ചത്തു പൊങ്ങുന്നതു തുടരുകയാണ്.

ജെല്ലി ഫിഷ്, പുളിമോത, മാരകമായ വിഷം പുറന്തള്ളുന്ന പഫർ മത്സ്യം, ഫൈസേലിയ എന്നിവയും ഫോസിൽ ഷെൽ ഗണത്തിൽ പെടുന്ന ബലാനസും ,കട്ടൽബോൺ തുടങ്ങിയവയും തീരത്ത് അടിഞ്ഞതായി സംശയിക്കുന്നുണ്ട്. ഇതിൽ പഫർ മൽസ്യം ലോകത്ത് ഏറ്റവും വിഷമുള്ള രണ്ടാമത്തെ ജീവി എന്നാണ് അറിയപ്പെടുന്നത്. ഇവയിൽ കൂടുതലും ആഴക്കടലിൽ കാണുന്നവയാണ്.

ഫൈസേലിയയും വിഷം പുറന്തള്ളുന്ന കടൽ ജീവിയാണ്. ഇതു തീരത്തടിഞ്ഞാൽ വിഷം മണ്ണിൽ ഇറങ്ങുകയും ആഴ്ചകളോളം വിഷാംശം മണ്ണിൽ നിലനിൽക്കുകയും ചെയ്യുമെന്നും വിദ്ഗധർ പറയുന്നു. എന്തുകൊണ്ടാണ് ഇത്തരം ജീവികൾ ചത്തടിഞ്ഞതെന്നു വ്യക്തമല്ല. രണ്ടു വർഷം മുൻപു കടൽതീരത്തു ജൈവ പ്ലവകങ്ങൾ ദൃശ്യമായിരുന്നു. അതേ സമയം സമുദ്ര പഠന വിഭാഗം ഇക്കാര്യം അറിഞ്ഞ മട്ടില്ല.

ഡോ. കെ.കെ. രാമചന്ദ്രൻ ,പരിസ്ഥിതി വകുപ്പ്

"സാധാരണ ഗതിയിൽ മൺസൂണിനു ശേഷം ഇത്തരത്തിൽ കടൽ ജീവികൾ അടിഞ്ഞു കൂടാറുണ്ട്. ജെല്ലി ഫിഷ് വിഭാഗത്തിൽ പെടുന്നവയാണു കൂടുതലായി കാണുന്നത്. ഇവ വ്യാപിച്ചാൽ സമുദ്രതീരം മലിനപ്പെടും".

Read More: Alappuzha Local News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.