go

ആലപ്പുഴ നഗരത്തില്‍ അടുക്കള വാതിൽ തകർത്ത് 20 പവൻ കവർന്നു

    20 പവനും പണവും മോഷ്ടിക്കപ്പെട്ട ആലപ്പുഴ തുമ്പോളി കൈമാപ്പറമ്പിൽ പി.കെ.രാജമ്മയുടെ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു.			       ചിത്രം: മനോരമ
20 പവനും പണവും മോഷ്ടിക്കപ്പെട്ട ആലപ്പുഴ തുമ്പോളി കൈമാപ്പറമ്പിൽ പി.കെ.രാജമ്മയുടെ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു. ചിത്രം: മനോരമ
SHARE

ആലപ്പുഴ ∙ റെയിൽവേ ട്രാക്കിനോടു ചേർന്ന വീടിന്റെ അടുക്കളവാതിൽ തകർത്ത് 20 പവൻ സ്വർണാഭരണങ്ങളും 11,000 രൂപയും അപഹരിച്ചു. തുമ്പോളി റെയിൽവേ സ്റ്റേഷനു തെക്ക് കൈമാപറമ്പിൽ പി.കെ.രാജമ്മ (72) യുടെ വീട്ടിൽ ഇന്നലെ പുലർച്ചെ 2.45ന് ആണു മോഷണം. കഴുത്തിലുണ്ടായിരുന്ന രണ്ടു പവന്റെ സ്വർണമാല പൊട്ടിച്ചെടുക്കുന്നതറിഞ്ഞ് രാജമ്മയുടെ മൂത്ത മകൾ രജിത ഉണർന്നതോടെ മോഷ്ടാവ് അടുക്കളവാതിലിലൂടെ ഓടിയൊളിച്ചു.

രജിതയുടെ അഞ്ചുപവന്റെ താലിമാല, രജിതയുടെ മകൾ മാളവിക(2) യുടെ ഒരു പവന്റെ മാലയുൾപ്പെടെ ആറു ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. ഇളയ മകൾ രേഷ്മയുടെ ഒരുപവന്റെ ക്രിസ്റ്റൽമാല സ്വർണമല്ലെന്നു കരുതി അടുക്കളയ്ക്കു സമീപം ഉപേക്ഷിച്ചതായി കണ്ടെത്തി.

രാജമ്മയും ഇളയ മകൾ രേഷ്മയും ഒരു മുറിയിലും രജിതയും മകൾ മാളവികയും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയത്. മൂന്നു മുറികളിലായി സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കഴിഞ്ഞ ദിവസം വാങ്ങിയ അലമാരയിൽ സൂക്ഷിച്ചെങ്കിലും അതു പൂട്ടിയിരുന്നില്ല. രേഷ്മയുടെ ബാഗിലുണ്ടായിരുന്ന പണമാണു നഷ്ടപ്പെട്ടത്.

വീടിന്റെ അടുക്കളവാതിൽ തകർക്കാൻ ഉപയോഗിച്ച കമ്പിപ്പാര അടുക്കളയ്ക്കു സമീപം കണ്ടെത്തി. വീട്ടുകാർ ഉണർന്നു വാതിൽ തുറന്നാൽ തട്ടി വീഴാവുന്ന നിലയിൽ സ്റ്റാൻഡും സ്റ്റൂളും സിറ്റൗട്ടിൽ വച്ചിട്ടാണു മോഷ്ടാവ് കടന്നുകളഞ്ഞത്. വിവരം അറിഞ്ഞയുടൻ നോർത്ത് പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama