go

പ്രളയം: മങ്കൊമ്പ് വൈഎംപിഎസി ഗ്രന്ഥശാലയ്ക്കു നഷ്ടമായത് 9,000 പുസ്തകങ്ങൾ‍

alappuzha-library
പ്രളയത്തിൽ തകർന്ന മങ്കൊമ്പ് വൈഎംപിഎസി ഗ്രന്ഥശാലയിൽ ഗ്രന്ഥശാലാ പ്രവർത്തകർ ശുചീകരണം നടത്തുന്നു.
SHARE

കുട്ടനാട് ∙ പ്രതീക്ഷകൾക്കുമേലെ പ്രളയജലം ഒഴുകിയപ്പോൾ മങ്കൊമ്പ് വൈഎംപിഎസി ഗ്രന്ഥശാലയ്ക്കു നഷ്ടമായത് 9,000 പുസ്തകങ്ങൾ‍. കുട്ടനാട് താലൂക്കിൽ എ ഗ്രേഡിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലയിൽ 16,880 പുസ്തകങ്ങളായിരുന്നു ഉണ്ടായിരുന്നത്. നഷ്ടം വിലയിരുത്താൻ രൂപീകരിച്ച സബ് കമ്മിറ്റി പുസ്തകങ്ങൾക്കു മാത്രം 10 ലക്ഷം രൂപയുടെ നഷ്‌ടമാണു കണ്ടെത്തിയത്. 

പുസ്തകങ്ങളും മറ്റ് ഉപകരണങ്ങളും ഉയർത്തിവയ്ക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഗ്രന്ഥശാല പ്രവർത്തകർ നടത്തിയെങ്കിലും വിജയിച്ചില്ല. മികച്ച രീതിയിൽ പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ഇ–വിജ്ഞാനകേന്ദ്രത്തിന്റെ കംപ്യൂട്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വെള്ളം വിഴുങ്ങി. 

ഗ്രന്ഥശാലയുടെ പ്രധാന കെട്ടിടത്തിന്റെ  ഭിത്തി പൊട്ടി ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലുമാണ്. മേശയും കസേരയും അലമാരയും അടക്കമുള്ള ഫർണിച്ചറും മൈക്ക് സെറ്റ്, ടിവി, ഫാൻ ഉൾപ്പെടെ തകർന്നതോടെ തുടർപ്രവർത്തനം പ്രതിസന്ധിയിലായി.  വേലിയേറ്റ സമയങ്ങളിൽ വായനശാല അങ്കണത്തിൽ വെള്ളം കയറുന്നതിനാൽ സമീപത്തെ സ്കൂളിൽ നിന്നു ഡെസ്കും ബെഞ്ചും കൊണ്ടുവന്ന് പുസ്തകങ്ങൾ ഉണക്കിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണു പ്രവർത്തകർ.

Read more : Kerala Floods

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama