go

യുവാവു സഞ്ചരിച്ച ബൈക്കിലിടിച്ച കാറും ട്രെയിലറും പിടികൂടി

Alappuzha News
ദേശീയപാത കാക്കാഴം റെയിൽവേ മേൽപാലത്തിലുണ്ടായ അപകടത്തെ തുടർ‌ന്നു പിടികൂടിയ ട്രെയിലർ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നു.
SHARE

അമ്പലപ്പുഴ∙ ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽപാലത്തിൽ യുവാവ് അപകടത്തിൽ മരിച്ച സംഭവത്തിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കിലിടിച്ച കാറും ട്രെയിലറും അമ്പലപ്പുഴ പൊലീസ് പിടികൂടി. ആലപ്പുഴ കൊറ്റംകുളങ്ങര മാലേപ്പറമ്പില്‍ വിശ്വനാഥന്റെ മകന്‍ വിജേഷാണു (33) സംഭവ സ്ഥലത്തു ദാരുണമായി മരിച്ചത്. പരുക്കേറ്റ ആലപ്പുഴ അവലൂക്കുന്ന് വലിയകുളങ്ങര വെളിയില്‍ സന്ദീപ് (23) പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 

ആലപ്പുഴയിലേക്കു പോയ ബൈക്ക് യാത്രികര്‍  തിരുവനന്തപുരം ഭാഗത്തേക്കു പോയ കാറിലിടിച്ച ശേഷം നിയന്ത്രണം വിട്ടു മറിഞ്ഞു കാറിന്റെ പിന്നാലെ വന്ന ട്രെയിലറിനടിയിലേക്കു വീഴുകയായിരുന്നുവെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു. ട്രെയിലറിനടിയില്‍ കുടുങ്ങിയ വിജേഷ് 300 മീറ്റര്‍ ദൂരേയ്ക്കു വലിച്ചിഴയ്ക്കപ്പെട്ടു. കാലുകള്‍ അറ്റതിനു പുറമെ ശരീരം പൂര്‍ണമായും ചതഞ്ഞരഞ്ഞു.കാര്‍ ഡ്രൈവര്‍ അപകടത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 

പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍‌ന്ന് കരുനാഗപ്പള്ളി പൊലീസ് ട്രെയിലര്‍ പിടികൂടി അമ്പലപ്പുഴ പൊലീസിനു കൈമാറി. ഫോറന്‍സിക് വിഭാഗവും മോട്ടോര്‍‌ വാഹന വകുപ്പും കാറും ട്രെയിലറും പരിശോധിച്ചു. കാര്‍ ഡ്രൈവർ കൊടുങ്ങല്ലൂര്‍ സ്വദേശി അജീവിനെ (48) അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍‌ വിട്ടു. പാലത്തില്‍ വാഹനങ്ങളുടെ അമിതവേഗത്തിലുളള ഓവര്‍ടേക്കിങ്ങാണ് അപകട കാരണമെന്നു പൊലീസ് പറയുന്നു. വിജേഷിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു. മാതാവ് രാധ. സഹോദരങ്ങള്‍: വിനീത, സുനി. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama