go

റെഡ് സിഗ്‌നൽ കണ്ടാൽ മതി, നടുറോഡിലും ആളെ ഇറക്കും

Alappuzha News
സിഗ്നലിന് മുന്നിൽ കിടക്കുന്ന ബസിൽ നിന്നു യാത്രക്കാരെ ഇറക്കിവിടുന്നതു മൂലമുണ്ടാകുന്ന ഗതാഗതതടസ്സം.
SHARE

ചാരുംമൂട്∙  ചാരുംമൂട് ജംക്‌ഷനിൽ സിഗ്നലിനു മുന്നിൽ നിർത്തുന്ന ബസുകളിൽ നിന്നു യാത്രക്കാരെ ഇറക്കിവിടുന്നത്അ പകടങ്ങൾക്കും ഗതാഗതതടസ്സത്തിനും കാരണമാകുന്നു. കഴിഞ്ഞ ദിവസം കൊല്ലം–തേനി റോ‍ഡിൽ സിഗ്നലിനു മുന്നിൽ നിർത്തിയ ബസിൽ നിന്നു യാത്രക്കാർ ഇറങ്ങിയപ്പോൾ മറുദിശയിൽനിന്നു വന്ന ഇരുചക്രവാഹനത്തിനു മുന്നിൽപ്പെട്ട കുട്ടി അത്ഭുതകരമായാണു രക്ഷപെട്ടത്.

വാതിലിലൂടെ യാത്രക്കാർ ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. കൊല്ലം–തേനി ദേശീയപാതയും കായംകുളം–പുനലൂർ റോഡും സംഗമിക്കുന്ന പ്രധാന ജംക്‌ഷനാണ് ചാരുംമൂട്.സിഗ്നലിനു മുന്നിൽ നിർത്തിയിടുന്ന ബസുകളിൽ നിന്നു യാത്രക്കാർ ഡോർ തുറന്ന് റോഡിലേക്കിറങ്ങുമ്പോൾ എതിർദിശയിലേക്കു പോകുന്ന കാറുകളും ഇരുചക്രവാഹനങ്ങളും വേഗതയിൽ വശങ്ങളിലൂടെ എത്തുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്.

ബസിൽ നിന്നിറങ്ങുന്ന യാത്രക്കാരെ ഇരുചക്രവാഹനങ്ങൾ ഇടിക്കുന്നതു നിത്യസംഭവമാണ്. സിഗ്നലിൽ നിർത്തുന്ന ബസുകളിൽ നിന്നു യാത്രക്കാരെ ഇറക്കരുതെന്നു പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കർശന നിർദേശം ഉണ്ടെങ്കിലും ഇതു പാലിക്കാറോ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാറോ ഇല്ല. യാത്രക്കാർ ഇറങ്ങാൻ താമസിച്ചാൽ സിഗ്നൽ തെളിഞ്ഞാലും ബസുകൾക്കു കടന്നുപോകാൻ കഴിയുന്നില്ല.  ഇതു മൂലം ജംക്‌ഷനിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു.  

കഴിഞ്ഞ ദിവസം സിഗ്നലിന് മുന്നിൽ നിർത്തിയ സ്വകാര്യബസിൽ നിന്നു യാത്രക്കാർ ഇറങ്ങുമ്പോൾ ബസ് മുന്നോട്ടെടുത്തതിനെ തുർന്ന് ഇറങ്ങുകയായിരുന്ന  യാത്രക്കാരൻ ബാഗിന്റെ ചരട് വാതിലിൽ കുരുങ്ങി വീണു പരുക്കേറ്റിരുന്നു. സിഗ്നലിനു മുന്നിൽ നിർത്തി യാത്രക്കാരെ ഇറക്കുന്ന സ്വകാര്യ–കെഎസ്ആർടിസി ബസുകളുടെ പേരിൽ നടപടി സ്വീകരിക്കാത്തതാണ് അപകടങ്ങൾ വർധിക്കുന്നതിന്റെ പ്രധാനകാരണം. അപകടങ്ങൾ ഒഴിവാക്കുവാനും ഗതാഗതക്കുരുക്കിനു പരിഹാരം കാണാനും മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും സേവനം ലഭ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama