കറ്റാനം(ആലപ്പുഴ) ∙ വയോധികനായ അയ്യപ്പ ഭക്തനെ കറ്റാനത്തു തടഞ്ഞു നിർത്തി അതിക്രമം കാട്ടിയ സംഭവത്തിൽ ഓട്ടോറിക്ഷ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. കറ്റാനം ഭരണിക്കാവ് മന്നത്ത് കെ.രാജുവിനെയാണു വള്ളികുന്നം എസ്ഐ ഡോ.ബി.അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇയാളെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു. സിഐടിയു അംഗമായ കറ്റാനം സ്റ്റാന്റിലെ ഓട്ടോ തൊഴിലാളിയാണെന്നു പൊലീസ് പറഞ്ഞു. ഭിക്ഷയെടുത്തു നടന്നു പോകും വഴി കറ്റാനം ജംക്ഷനു സമീപം തടഞ്ഞു നിർത്തി ആക്രമിച്ചതായാണു ദൃക്സാക്ഷികൾ പറയുന്നത്. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണു പൊലീസിൽ പരാതി നൽകിയത്.