go

സ്കൂളിൽ കുട്ടികൾക്ക് കൈ കഴുകാൻ സോപ്പ് നൽകാൻ ഉത്തരവ്

Representative Image
SHARE

ആലപ്പുഴ ∙ സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലും ഉച്ചഭക്ഷണത്തിനു മുൻപു കുട്ടികൾക്കു കൈ കഴുകുന്നതിനു സോപ്പോ ലിക്യുഡ് സോപ്പോ ലഭ്യമാക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കാണു നിർദേശം നൽകിയത്. സർക്കാർ തീരുമാനം പ്രാവർത്തികമാകുന്നതുവരെ സ്കൂൾ അധികൃതരും പിടിഎയും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. കമ്മിഷൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടറിൽ നിന്നു റിപ്പോർട്ട് വാങ്ങിയിരുന്നു.

ഉച്ചഭക്ഷണത്തിനു മുൻപും ശേഷവും കൈകഴുകുന്നതിനു സോപ്പു നൽകുന്ന സംവിധാനം നിലവിലില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. അടുത്ത വർഷം ഫണ്ട് ലഭിക്കുന്ന മുറയ്‌ക്കു സ്കൂളുകളിൽ സോപ്പ് വാങ്ങാൻ തുക അനുവദിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഉച്ചഭക്ഷണം നന്നായി നടത്തുന്ന അധികൃതർ ശുചിത്വബോധം വളർത്താൻ സോപ്പ് വാങ്ങുന്നതിനു ഫണ്ട് അനുവദിക്കാത്തതു ശരിയായ നടപടിയല്ലെന്നു കമ്മിഷൻ നിരീക്ഷിച്ചു.

തുക ലഭിക്കുന്ന മുറയ്ക്കു സ്കൂളുകൾക്കു സോപ്പ് വാങ്ങി നൽകാമെന്ന വിദ്യാഭ്യാസ ഡയറക്‌ടറുടെ ഉറപ്പ് അശാസ്യമല്ലെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. സ്‌മിത മനോജ് നൽകിയ പരാതിയിലാണു കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസിന്റെ ഉത്തരവ്.  

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama