go

അക്ഷരലക്ഷം റാങ്ക് ജേതാവ് കാർത്യായനിയമ്മയ്ക്ക് ആദം

SHARE

ചെങ്ങന്നൂർ ∙ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാർത്യായനിയമ്മയെ നേരിൽ കണ്ടപ്പോൾ അങ്ങാടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ആശ്ചര്യം. ചിലർ കുശലം ചോദിച്ചു. എല്ലാറ്റിനും നിറഞ്ഞ ചിരിയോടെ മറുപടി നൽകി കാർത്യായനിയമ്മ കുട്ടികളുടെ മനസിൽ കയറിപ്പറ്റി. മലയാളത്തിളക്കം പദ്ധതി വിജയപ്രഖ്യാപനത്തിന്റെ ഭാഗമായി ആദരം ഏറ്റുവാങ്ങാനാണു കാർത്യായനിയമ്മ സ്കൂളിലെത്തിയത്.

ഡിഇഒ സുബിൻ പോൾ ആദരിച്ചു. എസ്എംസി ചെയർമാൻ ഷാജി മാത്യു അധ്യക്ഷത വഹിച്ചു. ഓമനക്കുട്ടൻ പദ്ധതിയുടെ വിജയപ്രഖ്യാപനം നടത്തി. നഗരസഭ സ്ഥിരംസമിതി ചെയർമാൻ പി.കെ.അനിൽകുമാർ, ഹെഡ്മാസ്റ്റർ എം.സുനിൽകുമാർ, സുമ ദേവി, ജെ.പ്രിയംവദ, കെ.എൻ.ഹരിദാസ്, പി.ഡി.സുനീഷ് കുമാർ, സജി എലിസബത്ത് മാമ്മൻ എന്നിവർ പ്രസംഗിച്ചു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama