go

സുരക്ഷാ സംവിധാനങ്ങൾ അധികൃതർ മറന്നു; അനുഭവിക്കുന്നത് നാട്ടുകാർ

Alappuzha News
പാണ്ടനാട് –പരുമല റോഡിൽ എം.വി. ഗ്രന്ഥശാലയ്ക്കു കിഴക്ക് റോഡരികിലെ ഓട മൂടിയില്ലാത്ത നിലയിൽ.
SHARE

ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ –പാണ്ടനാട്– പരുമല റോഡിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം. ഓടയ്ക്കു മൂടിയില്ലാത്തതും തോടിനു തിട്ടയിടിയുന്നതും റോഡിന്റെ അരിക് ഉയർന്നു നിൽക്കുന്നതും റോഡിലെ കുഴികളും യാത്രക്കാരെ അപകടത്തിലേക്കു ക്ഷണിക്കുന്ന അവസ്ഥയാണ്. വീതി കുറഞ്ഞ മേജർ ഡിസ്ട്രിക്ട് റോഡായിരുന്നു മുൻപ്. 9 കോടി രൂപ ചെലവഴിച്ചു വീതി കൂട്ടി നവീകരിച്ചെങ്കിലും അതിന് അനുസൃതമായുള്ള സുരക്ഷ ഒരുക്കാൻ അധികൃതർ മറന്നു.

ആർകെവി ജംക്‌ഷനു പടിഞ്ഞാറ് റോഡിലെ കുഴിയിൽ യാത്രക്കാർ പെടാതിരിക്കാൻ നാട്ടുകാർ വാഴ നാട്ടിയിരിക്കുകയാണ്. ഇതിനു സമീപം കളിസ്ഥലത്തിനടുത്തു റോഡരിക് ഇടിഞ്ഞിട്ടുണ്ട്. കിളിയന്ത്ര ഭാഗത്തു തോടിനോടു ചേർന്നു റോഡരിക് ഇടിഞ്ഞതും അപകടത്തിനിടയാക്കുന്നു. അരിക് ചേർന്നെത്തുന്ന വാഹനങ്ങൾ തോട്ടിലേക്കു മറിഞ്ഞേക്കാം. ഒരു വീപ്പ വച്ച് അപകട മുന്നറിയിപ്പു നൽകുക മാത്രമാണ് അധികൃതർ ചെയ്യുന്നത്. ഓടയ്ക്കു മുകളിൽ സ്ലാബ് ഇല്ലാത്തതിനാൽ പലയിടത്തും അപകടം പതിവാണ്.

വായനശാലയ്ക്കു കിഴക്ക് കഴിഞ്ഞ ദിവസം രാത്രി ഓടയിൽ വീണു ബൈക്ക് യാത്രികനു പരുക്കേറ്റു. വളവ്‌ ആയതിനാൽ വലിയ വാഹനങ്ങൾക്കു സൈഡ് കൊടുക്കുമ്പോൾ അപകടസാധ്യതയേറും. വൈദ്യുതി തൂണും ഓടയോടു ചേർന്നു നിൽക്കുന്നുണ്ട്. റോഡിന്റെ പല ഭാഗത്തും ഇതേ സ്ഥിതിയാണ്. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി തൂണുകൾ കൃത്യമായി മാറ്റി സ്ഥാപിക്കത്തതാണു മറ്റൊരു പ്രശ്നം. റോഡ് നന്നായതോടെ വാഹനങ്ങൾ നല്ല വേഗത്തിലാണു കടന്നു പോകുന്നത്. എന്നാൽ ഇതിനൊപ്പം സുരക്ഷ ഒരുക്കാത്തതു വിനയാവുകയാണ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama