go

എൻഎസ്എസ് യൂണിയൻ നിർമിച്ച വീട് കൈമാറും

SHARE

ചേർത്തല ∙ താലൂക്ക് എൻഎസ്എസ് യൂണിയന്റെ ജീവകാരുണ്യ നിധിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടിന്റെ താക്കോൽ കൈമാറൽ 9ന് ഉളവയ്പ് കരയാംവട്ടത്തുചിറയിൽ നടത്തും. വാസയോഗ്യമല്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ദേഹത്തുവീണ് മരിച്ച ഉളവയ്പ് എൻഎസ്എസ് കരയോഗാംഗമായ കരയാംവട്ടത്തു ചിറയിൽ ശശികുമാറിന്റെ കുടുംബത്തിനാണ് താലൂക്ക് യൂണിയൻ വീട് നിർമിച്ചു നൽകുന്നത്.

5 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചതെന്ന് യൂണിയൻ പ്രസിഡന്റ് പ്രഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണൻ, സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായർ എന്നിവർ പറഞ്ഞു. രാവിലെ 11ന് എൻഎസ്എസ് പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ വീടിന്റെ താക്കോൽദാനം നിർവഹിക്കും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama