ചേർത്തല ∙ തൊഴിലാളികളുടെ ദീർഘകാല കരാർ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓൾ കേരള സിൽക്ക് എംപ്ലോയിസ് യൂണിയൻ(ഐഎൻടിയുസി) അറിയിച്ചു. ഇതു സംബന്ധിച്ച് കമ്പിനി മാനേജ്മെന്റും അംഗീകൃത തൊഴിലാളി യൂണിയനുകളും ലേബർ കമ്മീഷണർ മുമ്പാകെ ഒപ്പുവച്ചിരുന്നു.
2014 ഏപ്രിൽ മുതൽ നടപ്പാക്കേണ്ട കരാർ ഇനിയും പ്രാബല്യത്തിലായില്ലെന്നും പറഞ്ഞു. നഗരസഭാധ്യക്ഷൻ പി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ.ഷാജിമോഹൻ അധ്യക്ഷത വഹിച്ചു. എം.എ.ഷാജി, എം.ആർ.രഞ്ജിത്, ജി.പ്രകാശൻ, കെ.വി.അരുൺകുമാർ എന്നിവർ പ്രസംഗിച്ചു.