go

‘വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ പാക്കേജ് വേണം’

SHARE

ആലപ്പുഴ ∙ പ്രളയം മൂലം കടക്കെണിയിലായതിനാൽ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുന്നതിനു സർക്കാർ പാക്കേജ് വേണമെന്നു എജ്യൂക്കേഷനൽ ലോണീസ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ തുക പൂർണമായും എഴുതിത്തള്ളണം.

സർക്കാർ നൽകിയ പ്രളയദുരിതാശ്വാസ ആനുകൂല്യങ്ങൾ ഇതിന്റെ പേരിൽ പിടിച്ചു വയ്ക്കുകയും ബാങ്കുകൾ ജപ്തി നടപടിയുടെ പേരിൽ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെതിരെ പ്രക്ഷോഭ പരിപാടികൾ‌ സംഘ‌ടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ 8നു 10നു നരസിംഹപുരം ഓഡിറ്റോറിയത്തിൽ ദക്ഷിണമേഖലാ യോഗം ചേരുമെന്നു സംസ്ഥാന പ്രസിഡന്റ് രാജൻ കെ.നായരും ജനറൽ സെക്രട്ടറി ജോർജ് മാത്യുവും അറിയിച്ചു. 9447041585  

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama