go

വള്ളികുന്നം സംഘർഷം: ആർഎസ്എസ് പ്രവർത്തകർ റിമാൻഡിൽ

SHARE

വള്ളികുന്നം ∙ പടയണിവെട്ടത്തു ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. വള്ളികുന്നം ആകാശ് ഭവനത്തിൽ ആകാശ് (സുമിത്ത്22), ബിജു ഭവനത്തിൽ ഉണ്ണികൃഷ്ണൻ (21), ഗോകുൽ ഭവനത്തിൽ ഗോകുൽ (20) എന്നിവരെയാണു കായംകുളം കോടതി റിമാൻഡ് ചെയ്തത്.

ഡിവൈഎഫ്ഐ പ്രവർത്തകരായ പടയണിവെട്ടം കാഞ്ഞിരവിളയിൽ ഉദിത് ശങ്കർ (26), ശ്രീരാഗത്തിൽ സ്വരാജ് (25), മണ്ണൂർപുത്തൻ വീട്ടിൽ ഹരികൃഷ്ണൻ (ഉണ്ണി–26) എന്നിവരെ ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വരാജിന്റെ വീടിനു നേരെയും ആക്രമണവും നടന്നിരുന്നു. സംഭവത്തിൽ പതിനഞ്ചോളം പേർ ഉൾപ്പെട്ടിട്ടുള്ളതായാണു പൊലീസ് നിഗമനം. ഇവർക്കായി അന്വേഷണം ഊജിതമാക്കിയതായി പൊലീസ് പറഞ്ഞു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama