go

ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിനു തുടക്കം

SHARE

ഹരിപ്പാട് ∙ ശ്രീനാരായണ ദിവ്യജ്യോതിസ് പ്രയാണ ഘോഷയാത്രയോടെ എസ്എൻഡിപി കാർത്തികപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ധ്യാനാചാര്യൻ സ്വാമി സച്ചിതാനന്ദയുടെ കാർമികത്വത്തിൽ 11 ഹോമകുണ്ഡങ്ങളിലായി നടന്ന മഹാശാന്തി ഹവനത്തിനു ശേഷമാണു ഘോഷയാത്ര ആരംഭിച്ചത്.

ധ്യാനവേദിയിൽ പതാക ഉയർത്തൽ, ദിവ്യജ്യോതിസ് പ്രതിഷ്ഠ, സമൂഹാരാധന, സമൂഹ പ്രാർഥന, കർപ്പൂരാഴി എന്നിവയും നടന്നു. സ്വാമി സച്ചിതാനന്ദ, യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ, സെക്രട്ടറി ആർ. രാജേഷ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന്(7) 12ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ധ്യാന സന്ദേശം നൽകും. 9ന് വൈകിട്ട് 5ന് യജ്ഞ പ്രസാദ വിതരണത്തോടെ സമാപിക്കും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama