go

കോയിൽമുക്ക്– കട്ടച്ചിറ റോഡ് പുനരുദ്ധാരണം: 2 കോടി അനുവദിച്ചു

SHARE

കായംകുളം ∙ അസംബ്ലി മണ്ഡലത്തിലെ ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കോയിക്കൽമുക്ക് - കട്ടച്ചിറ റോഡിന്റെ പുനരുദ്ധാരണത്തിനു പൊതുമരാമത്ത് വകുപ്പിൽനിന്നു 2 കോടി രൂപ അനുവദിച്ചതായി യു.പ്രതിഭ എംഎൽഎ അറിയിച്ചു. 2.8 കി.മീ റോഡ് അഞ്ചര മീറ്റർ വീതിയിൽ രണ്ടു വരി പാതയായി ഡിജിബിഎം ആൻഡ് ബിസി മാതൃകയിലാണു നിർമിക്കുന്നത്. പ്രധാന ജംക്‌ഷനുകളിൽ ഇന്റർലോക്ക് പാകൽ, ദിശാസൂചക അടയാളങ്ങൾ, വശങ്ങളിൽ ഐറിഷ് കോൺക്രീറ്റ്, റിഫ്ലക്ടീവ് സ്റ്റഡുകൾ എന്നിവ സ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പിനാനു നിർമാണ ചുമതല.  

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama