go

കായംകുളത്ത് ഊർജമിത്ര സേവനകേന്ദ്രം നാളെ മുതൽ

SHARE

കായംകുളം ∙ പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അനെർട്ട് സഹായത്തോടെ ഊർജമിത്ര അക്ഷയ ഊർജ സേവന കേന്ദ്രം കായംകുളത്ത് ആരംഭിക്കുന്നു. സോളർ പ്ലാന്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, പുകയില്ലാത്ത അടുപ്പുകൾ, സൗരറാന്തലുകൾ, സോളാർ വാട്ടർ ഹീറ്ററുകൾ തുടങ്ങിയവ തിരഞ്ഞെടുക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള മാർഗ നിർദേശവും സാങ്കേതിക സഹായവുമടക്കം നൽകുകയാണു ലക്ഷ്യം.

മുഴുവൻ നിയോജകമണ്ഡലങ്ങളിലുമായി 140 കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. കായംകുളം മണ്ഡലത്തിൽ അനെർട്ട് മുഖേനയും അല്ലാതെയും സ്ഥാപിച്ച മുഴുവൻ ഊർജ ഉപകരണങ്ങളുടെയും വിവരശേഖരണം നടത്തി പരിപാലിക്കാനായി രണ്ടു മൊബൈൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരത്തിൽ റജിസ്റ്റർ ചെയ്യുന്ന ഉപകരണങ്ങൾ സേവനകേന്ദ്രത്തിലെ സാങ്കേതിക വിദഗ്‌ധർ പരിശോധിക്കും. വിവിധ കമ്പനികൾ സ്ഥാപിച്ച ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും സഹായം നൽകും.

കായംകുളം മണ്ഡലത്തിൽ പത്തിയൂർ പഞ്ചായത്തിൽ മാളിയേക്കൽ ജംക്‌ഷനിൽ ആദിത്യ ബിൽഡിങ്ങിൽ ആരംഭിക്കുന്ന സേവന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നാളെ 10.30നു യു.പ്രതിഭ എംഎൽഎ നിർവഹിക്കും. പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രഭാകരൻ അധ്യക്ഷത വഹിക്കും. ആദ്യ വിൽപന മുതുകുളം ബ്ലോക്ക് പഞ്ചയാത്ത്‌ പ്രസിഡന്റ് ബിപിൻ സി.ബാബു നിർവഹിക്കും. അനെർട്ട് വിതരണം ചെയ്തിട്ടുള്ള സൗരോർജ്ജ റാന്തലിന്റെ സർവീസ് ക്യാംപും അന്നു നടക്കും. 9447779057, 0479–2473636.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama