go

കുട്ടംപേരൂർ ആറ്റുതീരത്ത് മാലിന്യംതള്ളൽ പതിവ്; വലയുന്നത് സ്കൂൾ കുട്ടികളും

SHARE

മാന്നാർ ∙ എണ്ണയ്ക്കാട് പാലത്തിനു സമീപം കുട്ടംപേരൂർ ആറ്റുതീരത്തു മാലിന്യം തള്ളൽ പതിവായതോടെ സമീപത്തെ കുട്ടംപേരൂർ എസ്കെവി സ്കൂളടക്കം ദുർഗന്ധത്തിന്റെ പിടിയിൽ. ഇറച്ചി മാലിന്യം അടക്കമാണു തള്ളുന്നതെന്നാണു പരാതി. ഇന്നലെ രാവിലെ പ്രഭാത സവാരിക്കാരാണു ചാക്കിൽ കെട്ടിയിട്ട മാലിന്യങ്ങൾ റോഡരികിലും കുറ്റിക്കാട്ടിലുമായി കിടക്കുന്നതു കണ്ടത്. ദുർഗന്ധം നാടാകെ പരന്നതോടെ പരിസരവാസികളിൽ ചിലർ ചാക്കുകെട്ടഴിച്ചപ്പോൾ കോഴിയുടെ അവശിഷ്ടങ്ങളാണെന്നു കണ്ടെത്തി.

ചിലതിൽ ഭക്ഷണാവശിഷ്ടങ്ങളും കണ്ടു. എന്നാൽ ഇതു നീക്കം ചെയ്യാൻ ആരും തയ്യാറായില്ല. ഒൻപതു മണിയോടെ കുട്ടംപേരൂർ എസ്കെവി ഹൈസ്ക്കൂളിൽ കുട്ടികളും അധ്യാപകരുമെത്തിയതോടെ മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം കൊണ്ടു ക്ലാസുകളിൽ പോലുമിരിക്കാൻ കഴിഞ്ഞില്ല.

പിന്നീട് സ്കൂളിലെ നല്ലപാഠം യൂണിറ്റിലെ കുട്ടികളും കോ–ഓർഡിനേറ്റൽ റോയി സാമുവലും ചേർന്ന് ഏറെ നേരം പണിപ്പെട്ടാണു മാലിന്യം കുഴിച്ചു മൂടിയത്. കുട്ടംപേരൂർ ആറിന്റെ വിവിധ ഭാഗങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യങ്ങൾ തള്ളുന്നതു തുടരുകയാണെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama