go

ഇ–മെയിൽ ലൈഫ് പദ്ധതിയിലും ഇടമില്ല; വീട് സ്വപ്നത്തിലൊതുക്കി വയോധികനും കുടുംബവും

SHARE

വള്ളികുന്നം ∙ വയോധികരായ നിർധന കുടുംബത്തിനെ പഞ്ചായത്ത് അധികൃതരും കൈയൊഴിഞ്ഞതോടെ ലൈഫ് പദ്ധതിയിലും ഇടം നേടാനായില്ല. തകർന്നു വീഴാറായ വീട്ടിലാണു കൊച്ചു കുട്ടികൾ ഉൾപ്പെടെ താമസം. വള്ളികുന്നം ഇലിപ്പക്കുളം പണയിൽ വടക്കതിൽ രാജേന്ദ്രനും(73) കുടുംബത്തിനുമാണു ദുർഗതി.

വീടിന്റെ അടിത്തറ ഇളകി ഭിത്തിക്കു വിള്ളൽ വീണു. ഓടിട്ട മേൽക്കൂര തകർന്ന നിലയിലാണ്. ചോർച്ച തടയാൻ ടാർപ്പോളിൻ കെട്ടിയും ഭിത്തി ഇളകി വീഴാതിരിക്കാൻ താങ്ങിയും നിർത്തിയിരിക്കുകയാണ്. ഒരുവർഷമായി വീട് തകർച്ചയിലാണ്. പ്രളയത്തോടെ ഏതു നേരവും വീഴാവുന്ന സ്ഥിതിയിലേക്കു മാറി. വീടിന് അടിസ്ഥാന സൗകര്യം പോലുമില്ലാതിരുന്നിട്ടും അർഹതയില്ലെന്നു പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകുകയായിരുന്നു.

എസ്‌സി വിഭാഗക്കാരനായ രാജേന്ദ്രൻ കുടികിടപ്പ് അവകാശമായി കിട്ടിയ 5 സെന്റ് വസ്തുവിൽ 50 വർഷമായി താമസക്കാരനാണ്. 62 വയസുള്ള പത്മാക്ഷിയാണു ഭാര്യ. ഇരുവർക്കും അസുഖമായതിനാൽ തൊഴിൽ ചെയ്യാൻ കഴിയുന്നില്ല. കൊച്ചുകുട്ടികളടങ്ങുന്ന കൂലിപണിക്കാരനായ മകന്റെ കുടുംബവും ഇവരോടൊപ്പമാണു താമസിക്കുന്നത്. സ്വന്തമായി വീടു വയ്ക്കുവാൻ നിർവാഹമില്ലാത്തതിനാൽ അധികൃതർ കനിയണമെന്നാണു വീട്ടുകാർ പറയുന്നത്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama