go

മൂന്നു ‘ചക്രത്തിന്റെ’ നടൻമാർ

youth-festival-18
രതീഷ്കുമാർ, ശ്യാം മോഹൻ.
SHARE

കായംകുളം ∙ കലോത്സവത്തിന്റെ ആരവത്തിലമർന്നു നാടക മത്സരം ഒന്നുകൂടി ആസ്വദിക്കാൻ രതീഷിന്റെ മനസ്സ് ചായം തേയ്ക്കുന്നുണ്ട്. ആലപ്പുഴയിൽ എത്താൻ വെമ്പുകയാണ് പത്തിയൂർ രതീഷ് ഭവനത്തിൽ രതീഷ് കുമാർ. എറണാകുളത്തു നടന്ന സംസ്ഥാന കലോത്സവത്തിൽ അഭിനയ മികവിന് എ ഗ്രേഡ് നേടിയ രതീഷ് ഇപ്പോ‍ൾ നാട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്. 1998 ൽ മാവേലിക്കരയിൽ നടന്ന ജില്ലാ കലോത്സവത്തിലെ മികച്ച നടനായിരുന്നു രതീഷ്. പത്തിയൂർ എസ്കെവി ഹൈസ്കൂളിൽ മൂന്നു വർഷം മികച്ച നടനായിരുന്നു.

സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടെങ്കിലും അന്നു നാടകം കണ്ട കവി ബാലചന്ദ്രൻ ചുള്ളിക്കാട് കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതു മറക്കാനാവാത്ത സംഭവമാണു രതീഷിന്. ക്ലബ്ബുകളിൽ നടനായി അഭിനയ ജീവിതം തുടർന്നു. നാട്ടുകാരനായ പത്തിയൂർ ശ്രീകുമാർ കെപിഎസിയിൽ കൊണ്ടു പോയത് പ്രഫഷനൽ നാടകത്തെപ്പറ്റി മനസ്സിലാക്കാൻ അവസരം ഒരുക്കി.

ജീവിത പ്രാരാബ്ധങ്ങൾ അഭിനയത്തിനു തടസ്സമായപ്പോൾ ഡ്രൈവറായി ഗൾഫിലേക്കു പോയി. തിരിച്ചെത്തി 4 കൊല്ലമായി ഭഗവതിപ്പടി ജംക്‌ഷനിലെ ഒട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യ വിജിയെയും മക്കൾ ദിയയെയും ദയയെയും കൂട്ടി ഓട്ടോറിക്ഷയിൽ കലോത്സവം കാണാൻ ആലപ്പുഴയിലെത്തുമെന്നു രതീഷ്.

ഹരിപ്പാട് ∙ മിമിക്രിയിലും ഹസ്യനടനായും കലോത്സവ വേദികളിൽ തിളങ്ങിയ ശേഷം ഉപജീവനത്തിനായി ഓട്ടോറിക്ഷാ ഡ്രൈവറാകുകയായിരുന്നു കുമാരപുരം കൊച്ചു കറുകത്തറ കിഴക്കതിൽ ശ്യംമോഹൻ (26). 2010 വരെ സ്കൂൾ തലത്തിൽ കലോത്സവ അരങ്ങിൽ നിറഞ്ഞു നിന്നു. ജീവിത ബദ്ധിമുട്ടുകൾ കാരണം പ്ലസ് വണ്ണിൽ പഠിത്തം ഉപേക്ഷിച്ചു.

കോമഡി ഷോയിൽ സപ്പോർട്ടിങ് ആർട്ടിറ്റായി. പിന്നീട് അടൂർ ഹാസ്യകല ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി രണ്ടു വർഷം. അമ്മ കാൻസർ രോഗത്തിന് ചികിത്സയിലായതോടെ നാട്ടിൽ തിരിച്ചെത്തി ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയാണ്. അപകട മുഖത്തു സൗജന്യ സേവന സന്നദ്ധരായ എമർജൻസി റസ്പോൺസ് ടീമിന്റെ യൂണിറ്റ് സെക്രട്ടറിയുമാണ്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama