go

ഹെൽമറ്റില്ലാതെ വനിതാ മതിൽ റാലി: 100 രൂപ പിഴയടച്ച് പ്രതിഭ എംഎൽഎ തടിയൂരി

വനിതാ മതിലിന്റെ പ്രചാരണാർഥം യു.പ്രതിഭ എംഎൽഎയുടെ നേതൃത്വത്തിൽ വനിതകൾ സ്കൂട്ടറുകളിൽ നടത്തിയ വിളംബര റാലി.
SHARE

ആലപ്പുഴ ∙ വനിതാമതിലിന്റെ പ്രചാരണാർഥം ഹെൽമറ്റില്ലാതെ ഇരുചക്ര റാലി നടത്തിയതിനു യു.പ്രതിഭ എംഎൽഎ പിഴയടച്ചു. ചൊവ്വാഴ്ച രാവിലെ ട്രാഫിക് സ്റ്റേഷനിൽ എത്തിയാണ് എംഎൽഎ 100 രൂപ പിഴ അടച്ചത്. വനിതാമതിലിന്റെ ഭാഗമായി പ്രതിഭ ഉൾപ്പെടെയുള്ളവർ ഹെൽമറ്റില്ലാതെ ഇരുചക്ര വാഹന റാലി നടത്തിയതിന്റെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.

കായംകുളത്തു ട്രാഫിക് ബോധവൽക്കരണത്തിനായി ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്ന പ്രതിഭ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രം വിമർശനങ്ങൾക്കു വഴിവച്ചു. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.സാധാരണ പ്രചാരണ റാലികളിൽ ഹെൽമറ്റ് ഉപയോഗിക്കാറില്ലെന്നു പ്രതിഭ വിശദീകരിച്ചു.

എന്നാൽ, അതൊരു വാദമായി എടുക്കുന്നില്ല. നിയമം എല്ലാവർക്കും ഒരുപോലെയാണ്. അതിനാലാണു രാവിലെതന്നെ അങ്ങോട്ടു പോയി പിഴ അടച്ചതെന്നും എംഎൽഎ പറഞ്ഞു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama