go

താറാവിൻകു‍ഞ്ഞുങ്ങൾ ചാകുന്നത് പൂപ്പൽ വിഷബാധ മൂലം

Alappuzha News
SHARE

ഹരിപ്പാട് ∙ താറാവിൻകുഞ്ഞുങ്ങൾ കൂട്ടത്തോടെ ചാകാൻ കാരണം തീറ്റയിൽനിന്നുള്ള പൂപ്പൽ വിഷബാധയും അതുവഴിയുള്ള കരൾവീക്കവുമെന്നു ഡോക്ടർമാർ. തിരുവല്ല പക്ഷിരോഗ നിർണയ ലബോറട്ടറിയിലെ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.ചെറിയ പൂപ്പൽ വിഷബാധ പോലും താറാവിൻകുഞ്ഞുങ്ങൾക്കു മാരകമാകുമെന്നു ഡോക്ടർമാർ പറഞ്ഞു. എന്നാൽ, കോഴികൾക്കു കുറേക്കൂടി പ്രതിരോധശേഷിയുണ്ട്.

അതേസമയം, പക്ഷിരോഗ നിർ‍ണയ ലബോറട്ടറിയിൽനിന്നു നിർദേശിച്ച മരുന്നുകൾ നൽകിയിട്ടും താറാവിൻകുഞ്ഞുങ്ങൾ ചാകുന്നതു കർഷകർക്ക് അങ്കലാപ്പുണ്ടാക്കുന്നു. വലിയ താറാവുകൾക്ക് രോഗലക്ഷണങ്ങളില്ലാത്തതാണ് ആശ്വാസം.

മറ്റു സംസ്ഥാനങ്ങളിൽനിന്നാണു താറാവുകൾക്കുള്ള തീറ്റ എത്തുന്നത്. ഇതു പഴകിയതു കാരണമാകാം വിഷബാധയുണ്ടായത്. ചോളം, ഗോതമ്പ്, റാഗി, സോയാബീൻ തുടങ്ങിയവയിൽനിന്നാണു കോഴി, താറാവ് തീറ്റയുണ്ടാക്കുന്നത്.

പള്ളിപ്പാട്, കരുവാറ്റ വടക്ക്, മാന്നാർ മേഖലകളിലാണു താറാവിൻകുഞ്ഞുങ്ങൾ കൂട്ടത്തോടെ ചാവുന്നത്. പള്ളിപ്പാട് കുമ്പളത്ത് അജി വില്ലയിൽ അച്ചൻകുഞ്ഞിന്റെ താറാവിൻകുഞ്ഞുങ്ങൾ കഴിഞ്ഞ 4 ദിവസമായി ചത്തു വീഴുന്നു. ഇന്നലെ മാത്രം അഞ്ഞൂറോളം എണ്ണം ചത്തു. ഇതുവരെ 4,500 താറാവിൻകുഞ്ഞുങ്ങൾ ചത്തതായി അച്ചൻകുഞ്ഞ് പറഞ്ഞു.

കരുവാറ്റ വടക്ക് തോട്ടുകടവിൽ ചന്ദ്രന്റെ 9 ദിവസം പ്രായമായ 4,250 താറാവിൻകുഞ്ഞുങ്ങൾ ചത്തു. ആകെ 8,750 താറാവിൻ കുഞ്ഞുങ്ങളുണ്ടായിരുന്നു. ഇന്നലെ 100 എണ്ണം ചത്തെന്നു ചന്ദ്രൻ പറഞ്ഞു. മാന്നാർ പാവുക്കര തോമസിന്റെ 10 ദിവസം പ്രായമായ 500 താറാവിൻകുഞ്ഞുങ്ങളും ചത്തു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama