go

പണിമുടക്ക്: കുട്ടനാട്ടിൽ യാത്രാദുരിതം; കാർഷിക മേഖലയ്ക്ക് അവിചാരിത നേട്ടം

Alappuzha News
പണിമുടക്കിന്റെ രണ്ടാം ദിനം നെടുമുടി ബോട്ട് സ്‌റ്റേഷനിൽ ബോട്ടുകൾ കെട്ടിയിട്ടിരിക്കുന്നു.
SHARE

കുട്ടനാട് ∙ പണിമുടക്കിന്റെ രണ്ടാം ദിനത്തിലും പൊതുഗതാഗത സംവിധാനങ്ങൾ പൂർണമായി മുടങ്ങിയതു കുട്ടനാട്ടിലെ സാധാരണക്കാരെ ദുരിതത്തിലാക്കി. പ്രളയത്തിൽ ആഴ്ചകളോളം അധ്യായനം മുടങ്ങിയ കുട്ടനാട്ടിൽ തുടർച്ചയായുള്ള പണിമുടക്കും ഹർത്താലുകളും വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ആശങ്കയിലാക്കി. ‌പൊലീസ് സംരക്ഷണയിൽ പുളിങ്കുന്ന് ടെലിഫോൺ എക്സ്ചേഞ്ച് തുറന്നു പ്രവർത്തിച്ചെങ്കിലും ജീവനക്കാർ മാത്രമാണ് എത്തിയത്.

കടകമ്പോളങ്ങൾ തുറന്നു പ്രവർത്തിച്ചെങ്കിലും ആളുകൾ തീരെ കുറവായതിനാൽ പലതും നേരത്തെ അടച്ചു. ഹോട്ടലുകളും ചായക്കടകളും അടഞ്ഞുകിടന്നതുമൂലം ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ളവർ വലഞ്ഞു.

പണിമുടക്കുദിനത്തിൽ കൂടുതൽ തൊഴിലാളികളെ ലഭ്യമായതു കാർഷിക മേഖലയ്ക്ക് ഉണർവേകി. തൊഴിലുറപ്പു തൊഴിൽ മാറ്റിവച്ചതുമൂലം പറിച്ചു നടീലിനുൾപ്പെടെ ആളുകളെ ലഭ്യമായി. ‌‌കാർഷിക മേഖലയിലെ പ്രതിസന്ധി പരിഗണിച്ച സമരക്കാരും, തൊഴിലാളികളെ തടയാതിരുന്നത് കർഷകർക്കു സഹായമായി.

Alappuzha News

ഈ അധ്യയന വർഷം ഒട്ടേറെ പഠന ദിവസങ്ങളാണു കുട്ടനാട്ടിലെ വിദ്യാർഥികൾക്കു നഷ്ടമായത്. മികച്ച രീതിയിൽ പഠിക്കുന്ന കുട്ടികൾക്കുപോലും പരീക്ഷകളിൽ മാർക്ക് കുറയുന്നുണ്ട്.  

സുനി ജോസഫ്

 (രക്ഷകർത്താവ്).

Alappuzha News

തുടർച്ചയായുള്ള അവധികൾ പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. പത്താംക്ലാസ് പരീക്ഷയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണള്ളത്. ഇനിയുള്ള ദിവസങ്ങളിലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തരുത്.

സോണിയ സാബു (പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 10–ാംക്ലാസ് വിദ്യാർഥിനി.).

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama