go

കാടുമൂടിയെന്നേയുള്ളൂ....ഇതും പാലം തന്നെയാണ്

Alappuzha News
വയലാർ ചാത്തൻചിറ പാലം.
SHARE

ചേർത്തല ∙ ഇതൊരു പാലമാണോ എന്നു ചോദിക്കരുത്... ! അതെ ഇത് പാലം തന്നെയാണ്... ചേർത്തല – വയലാർ – എറണാകുളം റൂട്ടിലെ ചാത്തൻചിറ പാലം. ഇന്നലെ കണ്ട വയലാർ പാലത്തിനു മുൻപെയുള്ളതാണു ചാത്തൻചിറ പാലം. 1954ൽ നിർമിച്ചത്.

65 വർഷത്തോളമായിട്ടും ഒരു മാറ്റവുമില്ല...8 മീറ്ററോളം നീളവും 4 മീറ്ററോളം വീതിയുമാണ് ഇതിനുള്ളത്. ഇതിൽ പകുതിയും കാടു കീഴടക്കി. ഒരേസമയം രണ്ടു വാഹനം വന്നാൽ കുടുങ്ങും. 

കാലപ്പഴക്കം മൂലം ബലക്ഷയമുണ്ട്, പാലത്തിന്. കൈവരികൾ തകർന്നു. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനു കാൽനട – സൈക്കിൾ യാത്രികരും സ്വകാര്യ ബസുകൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളും ദിവസവും ഇതുവഴി കടന്നു പോകുന്നുണ്ട്. രാത്രിയിൽ വണ്ടി ഇടിച്ച് പാലത്തിന്റെ കൈവരികൾ തകർന്നിട്ടുണ്ട്. പാലത്തിന് ഇരുവശങ്ങളിലും ചിറയാണ്.

പുതിയ പാലത്തിനായി ആവശ്യം ഉയരുന്നുണ്ടെങ്കിലും കേട്ട മട്ടൊന്നും അധികൃതർക്കില്ല. പദ്ധതിയും നടപടികളുമുണ്ടാകുമെന്ന വാഗ്ദാനങ്ങൾ മാത്രമാണുള്ളത്. വയലാർ പാലവും ചാത്തൻചിറ പാലവും ഒരേ റൂട്ടിലുള്ളതാണ്. ഒരുമിച്ച് പുതുക്കി പണിതാൽ നിർമാണവുമായി ബന്ധപ്പെട്ട യാത്രാക്ലേശം ഒഴിവാക്കാനാകുമെന്നും യാത്രക്കാർ അഭിപ്രായപ്പെടുന്നു.

Alappuzha News

യാത്രകൾക്ക് സമാന്തര ക്രമീകരണം വരുത്തി ചാത്തൻചിറ പാലം വീതി കൂട്ടി പുനർ നിർമിക്കണം. ഗതാഗതക്കുരുക്കും അപകട സാധ്യതകളും ഒഴിവാക്കണം.

   ധനേഷ് കൊല്ലപ്പള്ളി 

(യാത്രക്കാരൻ)

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama