go

അപ്പർ കുട്ടനാടൻ മേഖലയിൽ പുതിയ മൂന്നിനം നീർപക്ഷികൾ

Alappuzha News
അപ്പർ കുട്ടനാട്ടിൽ കണ്ട വ്യത്യസ്തയിനം നീർപക്ഷികൾ.
SHARE

മാന്നാർ ∙ അപ്പർകുട്ടനാടൻ മേഖലയിൽ നീർപക്ഷികളുടെ കണക്കെടുപ്പു നടപടികൾ പൂർത്തിയായി. പുതിയതായി മൂന്നിനം പക്ഷികളെ കണ്ടെത്തി. ഈ വർഷം പക്ഷികൾ എണ്ണത്തിൽ കുറവാണെന്നും കണ്ടെത്തി.  പ്രളയാനന്തരം അപ്പർകുട്ടനാടൻ കാർഷിക മേഖലയിൽ വിളവിറക്കാനുണ്ടായ കാലതാമസമാകാം പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ടായതെന്നാണ് സംഘത്തിന്റെ അനുമാനം. 

Alappuzha News
അപ്പർകുട്ടനാട്ടിൽ കണ്ടെത്തിയ രാജഹംസങ്ങൾ.

മാന്നാർ, ചെന്നിത്തല, പള്ളിപ്പാട്, വീയപുരം മൺകോട്ടച്ചിറ എന്നിവിടങ്ങളടക്കം 15 കേന്ദ്രങ്ങളിൽ കേരളത്തിന്റെ വിവിധ മേഖലയിൽ നിന്നുമെത്തിയ 75 പേരടങ്ങുന്ന സംഘമാണു കണക്കെടുപ്പു നടത്തിയത്. നീർത്തട ആവാസ വ്യവസ്ഥയിലെ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം, നീർപക്ഷികളുടെ എണ്ണം, ദേശാടനപക്ഷികളുടെ എണ്ണം, വൈവിധ്യം തുടങ്ങിയ വിവരങ്ങളാണു പഠനവിധേയമാക്കിയത്. 

Alappuzha News
നീലക്കവിളൻ വേലിത്തത്ത (ബ്ലൂ ചീക്കഡ് ബീഈറ്റർ)

ഈ വർഷം വലിയ രാജഹംസം(ഗേറ്റർ ഫ്ലമിങ്ഗോ), ചാരത്തലയൻ തിത്തിരി(ഗ്രേ ഹെഡഡ് ലാപ്പ് വിംങ്),  നീലക്കവിളൻ വേലിത്തത്ത (ബ്ലൂ ചീക്കഡ് ബീഈറ്റർ) എന്നിവയാണു പുതിയതായി കണ്ടെത്തിയ പക്ഷികൾ. ഡോ. ശ്രീകുമാർ, ഹരികുമാർ മാന്നാർ എന്നിവർ കണക്കെടുപ്പിനു നേതൃത്വം നൽകി. 

47 ഇനം പക്ഷികൾ

കേരള വനം വകുപ്പിന്റെ നേത‍ൃത്വത്തിൽ കോട്ടയം നേച്ചർ സൊസൈറ്റി, ആലപ്പുഴ നാച്ചുറൽ ഹിസ്റ്റി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തിയ കണക്കെടുപ്പിൽ 47 ഇനങ്ങളിലായി 16767 നീർപക്ഷികളെയാണ് കണ്ടെത്തിയത്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama