go

ഹരിപ്പാട്ട് ‘അക്രമം അഴിച്ചുവിട്ട്’ തെരുവുനായ്ക്കൂട്ടം

Alappuzha News
ഹരിപ്പാട് മുട്ടം കാഞ്ഞരം പറമ്പിൽ ജോൺ ചാക്കോയുടെ മുട്ടക്കോഴികളെ തെരുവ് നായ്ക്കൾ കൂട്ടിൽ കയറി കൊന്ന നിലയിൽ
SHARE

ഹരിപ്പാട് ∙ മേഖലയിൽ തെരുവുനായ് ശല്യം വർധിക്കുന്നു. വഴിയാത്രക്കാരെ ഉപദ്രവിക്കുകയും വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്നതു മൂലം ജനങ്ങൾ ഭീതിയിലാണ്. വഴിയിൽ മാലിന്യം തള്ളുന്നതു വ്യാപകമായതോടെയാണു തെരുവുനായ് ശല്യവും കൂടിയത്. തെരുവുനായ്ക്കൾ പലപ്പോഴും റോ‍ഡ് കയ്യടക്കിയതോടെ രാവിലെ നടക്കാൻ പോകുന്നവർക്കും സ്കൂൾ വിദ്യാർഥികൾക്കും ഭീഷണിയായി. 

കൂട്ടമായി നിൽക്കുന്ന തെരുവുനായ്ക്കൾ യാത്രക്കാരെ ഉപദ്രവിക്കാൻ ഓടിക്കുന്ന സംഭവങ്ങൾ വ്യാപകമാണ്. തെരുവു നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും കൂടി.  കൂട്ടമായെത്തി വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും പതിവായി.  കഴിഞ്ഞ ദിവസം രാത്രിയിൽ മുട്ടം കാഞ്ഞിരം പറമ്പിൽ ജോൺ ചാക്കോയുടെ അൻപതോളം മുട്ടക്കോഴികളെയാണു നായ്ക്കൾ കൊന്നൊടുക്കിയത്. 

കൂടിന്റെ വല തകർത്ത് അകത്തു കയറി മുഴുവൻ കോഴികളെയും കൊല്ലുകയായിരുന്നു.രാത്രികാലങ്ങളിൽ കൂട്ടമായെത്തി താറാവ് ആട്, കന്നുകാലികൾ എന്നിവയെ ആക്രമിക്കുകയും ചെയ്യും.  ബൈക്കിനു കുറുകെ നായ്ക്കൾ ചാടുന്നതോടെ വീണു പരുക്കു പറ്റുന്നവരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. തെരുവു നായ്ക്കളുടെ ശല്യം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.

മൂന്നുവർഷം; അടച്ചത് മൂന്നു ലക്ഷം, നടപടി മാത്രം പൂജ്യം

ഹരിപ്പാട് നഗരസഭ കഴിഞ്ഞ മൂന്നു വർഷമായി തെരുവു നായ്ക്കളെ പിടികൂടുന്നതിനു ജില്ലാ പഞ്ചായത്തിന് മൂന്നു ലക്ഷം രൂപ അടച്ചിട്ടുണ്ട്.  തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള പദ്ധതിയിൽ എല്ലാ നഗരസഭകളും പഞ്ചായത്തുകളും പണം അടയ്ക്കണമെന്നാണ് നിർദേശം .എന്നാൽ ഇതു വരെ ഹരിപ്പാട്ട് ഒരു തെരുവു നായെപ്പോലും പിടികൂടാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നു നഗരസഭാ ഉപാധ്യക്ഷൻ കെ.എം. രാജു പറഞ്ഞു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama