go

ഇനി കൊയ്ത്തുകാലം

SHARE

എടത്വ ∙കുട്ടനാട്ടിൽ നെൽച്ചെടികൾ ഈന്നു (കതിർ പൊട്ടി പുറത്തു വരുക) നിരന്നു കഴിഞ്ഞു. വിതച്ച് 60 ദിവസം ആകുമ്പോൾ കുടം ആകുന്ന നെൽച്ചെടി 70 ദിവസം പിന്നിടുമ്പോഴാണ് ഈന്നു നിരക്കുന്നത്. ഇതിനോടകം തന്നെ 3 വളപ്രയോഗവും കഴിയും. സാധാരണഗതിയിൽ ജില്ലയിൽ ആദ്യം കൊയ്ത്തു ആരംഭിക്കേണ്ടത് കുട്ടനാട്ടിലായിരുന്നു.

ഇക്കുറി പ്രളയശേഷം കർഷകർക്കുണ്ടായ നഷ്ടവും വിത്തു ലഭിക്കുന്നതിലുണ്ടായ കാലതാമസവും മൂലം കുട്ടനാട്ടിലെ കൃഷി ഒരു മാസത്തോളം  വൈകിയതാണ് വിളവെടുപ്പിൽ കാലതാമസം വന്നത്. പ്രളയത്തിനു ശേഷം വളക്കൂറുള്ള എക്കൽ നിറഞ്ഞ മണ്ണ് കയറിയതിനാൽ വിളവ് കൂടുതൽ ലഭിക്കാൻ ഇടയാക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.

ഈന്നു നിരന്നു കഴിഞ്ഞാൽ നെൽച്ചെടികൾക്ക് ധാരാളം വെള്ളം നൽകണം. എന്നാൽ ഇടത്തിക്കം കൂടുതലായതിനാൽ മുഞ്ഞയുടെ ആക്രമണം വരാൻ സാധ്യതയുള്ളതിനാൽ വെള്ളം വറ്റിച്ചിടുകയാണ് ചെയ്യുന്നത്. ഈന്നു നിരന്ന് 25 ദിവസം കഴിയുമ്പോൾ ചുണ്ടു പഴുക്കുകയും നെല്ല് ഉണങ്ങിത്തുടങ്ങുകയും ചെയ്യും. 120 ആകുമ്പോൾ കൊയ്യാറാവും. 

കഴിഞ്ഞ സീസണിൽ ഒരു ഏക്കറിന് 22 ക്വിന്റൽ മുതൽ 25 വിളവു വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇക്കുറി 25 മുതൽ 30 വിളവു വരെ ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കുട്ടനാട്ടിൽ ഇക്കുറി 51750 ഏക്കറാണ് കൃഷി ഇറക്കിയിട്ടുള്ളത്. മൊത്തം 750 പാടശേഖരങ്ങളാണ് ഉള്ളത്. ആദ്യം കൊയ്ത്തു വരുന്നത് തകഴി പഞ്ചായത്തിലാണ് ഫെബ്രുവരി ആദ്യ ആഴ്ച തന്നെ കൊയ്ത്തു നടക്കും. വാരിക്കാട്ടുകരി, മുക്കടകിഴക്ക് പാടങ്ങളാണ് ആദ്യം കൊയ്യുന്നത്.

കരുവാറ്റ ചാലുങ്കൽ പാടത്തിലെ കൊയ്ത്തുത്സവം ഇന്ന്

ഹരിപ്പാട് ∙ കരുവാറ്റ ചാലുങ്കൽ പാടശേഖരത്തിലെ കൊയ്ത്ത് ഉത്സവം ഇന്നു നടക്കും. രാവിലെ 10.30ന് കരുവാറ്റ പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം മോഹൻ കുമാർ അധ്യക്ഷത വഹിക്കും. ഓണാട്ടുകര വികസന സമിതി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള ആനുകൂല്യ വിതരണം നിർവഹിക്കും. പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ പി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama