go

ദുരന്തങ്ങൾ അതിജീവിക്കാൻ നിർമാണ രീതികളുമായി സുരക്ഷിത കേരളം പ്രദർശനം

Alappuzha News
റീ ബിൽഡ് കേരള, ദുരന്തനിവാരണ അതോറിറ്റി, യുഎൻഡിപി എന്നിവർ മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സുരക്ഷിത കേരളം പ്രദർശനം ആലപ്പുഴയിൽ കലക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യുന്നു. രാജീവ് പള്ളുരുത്തി, പി.പി.ഉദയ സിംഹം, കെ.കെ .അശോകൻ, ആനി ജോർജ് എന്നിവർ സമീപം.
SHARE

ആലപ്പുഴ ∙ ദുരന്തങ്ങളെ അതിജീവിക്കുന്ന നിർമാണരീതികളുമായി ‘സുരക്ഷിത കേരളം’ പ്രദർശനത്തിനു തുടക്കം. സംസ്ഥാനമാകെ നടക്കുന്ന പ്രദർശനങ്ങൾക്കു തുടക്കമിട്ടാണ് ആലപ്പുഴയിലെ പ്രദർശനം. മലയാള മനോരമയുടെ സഹകരണത്തോടെ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി), ദുരന്ത നിവാരണ അതോറിറ്റി, റീബി‍ൽഡ് കേരള എന്നിവരാണു സംഘാടകർ. ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശനം ഇന്നു സമാപിക്കും.

കലക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. കുട്ടനാട്ടിലെ തകർന്ന വീടുകൾ 4 ലക്ഷം രൂപയ്ക്കു പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ‍ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ.അശോകൻ അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.പി.ഉദയസിംഹൻ, യുഎൻഡിപി സംസ്ഥാന കോഓർഡിനേറ്റർ ആനി ജോർജ്, ജില്ലാ കോഓർഡിനേറ്റർ ടി.ശരത്, തണൽ കൺവീനർ രാജീവ് പള്ളുരുത്തി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥ ചിന്തു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

നിർമാണത്തൊഴിലാളികൾക്കായി ക്ലാസ് നടത്തി. പ്രളയത്തെ അതിജീവിക്കാൻ ശേഷിയുള്ള സാങ്കേതികവിദ്യകളും പ്രദർശനത്തിലുണ്ട്. കുടുംബശ്രീ, യുഎൻഡിപി, ദുരന്ത നിവാരണ അതോറിറ്റി, ശുചിത്വ മിഷൻ തുടങ്ങിയവരുടെ സ്റ്റാളുകളുണ്ട്.  കൽപറ്റ, തൃശൂർ, കളമശ്ശേരി, ചെറുതോണി, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിലും പ്രദർശനം നടക്കും.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama