go

ഗോതമ്പ് വാഗൺ 10 മാസം കുടുങ്ങിയത് എവിടെ എന്നറിയാതെ അധികൃതർ

alappey-wheat
SHARE

ആലപ്പുഴ ∙ പഞ്ചാബിൽനിന്നു ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലേക്ക് (എഫ്‌സിഐ) അയച്ച 60 ടൺ ഗോതമ്പ്  മൃഗങ്ങൾക്കു പോലും നൽകാനാവാത്ത സ്ഥിതി. 10 മാസം വൈകിയെത്തിയ ഗോതമ്പിൽ എലിയും പുഴുക്കളും നിറ‍ഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. 10 മാസമായി ഗോതമ്പ് വാഗൺ കുടുങ്ങിയത് എവിടെയാണെന്നത് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ചു റിപ്പോർട്ട് നേരത്തെ നൽകിയെന്ന് എഫ്സിഐ പറയുമ്പോഴും അന്വേഷണം നടക്കാതിരുന്നതും സംശയത്തിനിട നൽകുന്നു.

സാധാരണ 20 – 22 വാഗണുകളാണ് ഭക്ഷ്യധാന്യങ്ങളുമായി ആലപ്പുഴ എഫ്സിഐയിൽ എത്താറുളളത്. ഇടയ്ക്കു തൊഴിലാളികളുടെ സമരം മൂലം വാഗൺ എഫ്സിഐയുടെ അങ്കമാലി, കോട്ടയം, മാവേലിക്കര ഗോഡൗണുകളിലേക്കു മാറ്റിയിരുന്നു. സാധാരണ വാഗൺ എത്തിയാൽ 2 ദിവസത്തിനുള്ളിൽ എഫ്സിഐ ഗോഡൗണിലേക്കു മാറ്റും. തൊഴിലാളികൾ കുറഞ്ഞതിനാൽ ഭക്ഷ്യധാന്യം ഇറക്കാൻ കൂടുതൽ ദിവസം വേണ്ടി വന്നിരുന്നു. ഇതോടെ എഫ്സിഐയിൽ നിന്നു റെയിൽവേയ്ക്കു വൻതുക ഡെമറേജ് ഇനത്തിൽ നൽകേണ്ട സാഹചര്യത്തെ തുടർന്നാണ് വാഗണുകൾ മറ്റു കേന്ദ്രങ്ങളിലേയ്ക്ക് അയച്ചത്.

പലതവണയായി ബുക്ക് ചെയ്ത 126 വാഗണുകളിൽ ഒരെണ്ണമാണു വഴിയിൽ കുടുങ്ങിയത്. 6 ലോഡ് ഗോതമ്പ് ഉള്ളതിനാൽ കുറഞ്ഞത് 1,200 ചാക്ക് വരും. ഈ ഗോതമ്പ്, റേഷൻ കടകളിലേക്ക് അയയ്ക്കാൻ കഴിയാത്ത വിധം ഉപയോഗശൂന്യമാണ്. പക്ഷേ, ചില ചാക്കുകൾ ഉപയോഗ യോഗ്യമായി തോന്നിയാൽ അതു വേറെ ചാക്കിലാക്കി വിതരണം ചെയ്യുമോ എന്ന ആശങ്ക റേഷൻ വ്യാപാരികൾക്കുണ്ട്.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama