go

ചോരയിറ്റ് ദേശീയപാത; എന്താണ് നടപടി ?

Alappuzha News
ദേശീയപാതയിലെ കരുവാറ്റ കടുവൻകുളങ്ങര ജംക്‌ഷൻ
SHARE

ആലപ്പുഴ ∙ രണ്ടു ദിവസത്തിൽ ഒരു ജീവൻ. മരണത്തിന്റെ നെടുമ്പാതയായി ജില്ലയിലെ ദേശീയപാത. പേരിനുപോലും പ്രതിരോധ നടപടികളെടുക്കാതെ അധികൃതർ. അരൂർ മുതൽ കൃഷ്ണപുരം വരെ ജില്ലയിലെ 110 കിലോമീറ്റർ ദേശീയപാതയിലെ അപകടക്കണക്ക് കണ്ടാലെങ്കിലും കണ്ണു തുറക്കുമോ നിങ്ങൾ?

അപകട കാരണങ്ങൾ

Alappuzha News
ദേശീയപാതയിലെ ഡാണാപ്പടി ജംക്‌ഷൻ

ചില പ്രധാന ജംക്‌ഷനുകളിലൊഴികെ വഴിവിളക്കുകൾ ഇല്ല. എതിർദിശയിലെത്തുന്ന വാഹനങ്ങൾ ഹെഡ്‍ലൈറ്റിന്റെ തീവ്രത കുറയ്ക്കാത്തതു കൂടിയാകുമ്പോൾ പലപ്പോഴും ഡ്രൈവർമാർക്കു തൊട്ടുമുന്നിലെ കാഴ്ചപോലും ലഭിക്കില്ല.ചിലയിടങ്ങളിൽ കൊടും വളവും വേഗനിയന്ത്രണ സംവിധാനങ്ങളില്ലാത്തതും അപകട കാരണമാകുന്നു.

Alappuzha News
കരീലക്കുളങ്ങര ഇടശ്ശേരി ജംക്‌ഷനും കൊറ്റുകുളങ്ങരക്കും ഇടയിലുള്ള ഭാഗം.

ഒരു തടസ്സവുമില്ലാതെ ദേശീയപാതയിലേക്കു തുറക്കുന്ന ഇടറോഡുകളാണ് മറ്റൊരു അപകട കാരണം. പ്രധാന റോഡുകളിൽപ്പോലും ദിശാ സൂചകങ്ങളോ അപകടമുന്നറി‍യിപ്പു സൂചനകളോ ഇല്ല. സിസിടിവ‍ി ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്.

ദേശീയപാതയിലെ അപകടമേഖലകൾ (പൊലീസ് കണ്ടെത്തിയത്)

Alappuzha News
ദേശീയപാതയിലെ ആർകെ ജംക്‌ഷൻ

അരൂർ ബൈപാസ് മുതൽ അമ്പലം വരെ, തുറവൂർ, കുത്തിയതോട്, പാട്ടുകുളങ്ങര, പട്ടണക്കാട്, വയലാർ കവല, കണിച്ചുകുളങ്ങര ജംക്‌ഷൻ, മായിത്തറ, 11–ാം മൈൽ, പൊന്നാംവെളി, പുത്തൻചന്ത, തിരുവിഴ, കഞ്ഞിക്കുഴി, വളവനാട് കോൾഗേറ്റ് ജംക്‌ഷൻ, കലവൂർ, മതിലകം, കളിത്തട്ട്, പാതിരപ്പള്ളി, പുന്നപ്ര, പുറക്കാട്, തോട്ടപ്പള്ളി, അമ്പലപ്പുഴ, നീർക്കുന്നം, വണ്ടാനം, കുറവന്തോട്, കാക്കാഴം, കപ്പക്കട, കരൂർ, വളഞ്ഞവഴി, അറവുകാട്, പറവൂർ ബ്ലോക്ക് ജംക്ഷൻ, കരുവാറ്റ വഴിയമ്പലം, കരീലക്കുളങ്ങര, മുക്കട, ആർകെ ജംക്‌ഷൻ, താമല്ലാക്കൽ, മാധവാ ജംക്‌ഷൻ, രാമപുരം, ചേപ്പാട്, കെപിഎസി ജംക്‌ഷൻ, ഒഎൻകെ ജംക്‌ഷൻ, കായംകുളം കെഎസ്ആർടിസി, അജന്ത ജംക്‌ഷൻ, കാഞ്ഞൂർ, ടെക്സ്മോ ജംക്‌ഷൻ

Alappuzha News
ചേർത്തല റെയിൽവെ സ്റ്റേഷൻ ബൈപ്പാസ് റോഡിലേക്കു കയറുന്ന ഭാഗത്ത് ദിശാ സൂചനകളില്ലാത്ത നിലയിൽ

‌‌കെ.സി.വേണുഗോപാൽ എംപി

"ദേശീയപാതയിൽ വഴിവിളക്കുകൾ സ്ഥാപിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. പലപ്പോഴായി തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിച്ച്, വഴിവിളക്കുകൾ സ്ഥിരമായി തെളിക്കണമെന്നു നിർദേശം നൽകിയിട്ടും ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയാണ്.ദേശീയപാതയിലെ അപകട സൂചനകളും  ദിശാസൂചകങ്ങളും മറ്റ് അടയാളങ്ങളും സ്ഥാപിക്കാൻ കോടിക്കണക്കിനു രൂപയുടെ റോഡ് സുരക്ഷാ ഫണ്ട് സംസ്ഥാനത്തുണ്ട്. ഇവയെല്ലാം കൃത്യമാണോയെന്നു പരിശോധിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ദേശീയ തലത്തിൽ തന്നെ ഏറ്റവുംകൂടുതൽ അപകട മരണമുണ്ടാകുന്നതു ദേശീയപാതകളിലാണ്. അപകടങ്ങൾ കുറയ്ക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു ചേർത്തു കർശന നിർദേശം നൽകാൻ കലക്ടറോട് നിർദേശിക്കും."  

മന്ത്രി ജി.സുധാകരൻ

"ദേശീയപാതയിലും മറ്റു റോഡുകളിലും വൈദ്യുതി വിളക്കു തെളിക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്. അത് അവർ സ്വമേധയാ ചെയ്യണം. റോഡിലെ വരകളും മറ്റു സിഗ്നലുകളും കൃത്യമായി സ്ഥാപിക്കേണ്ടത് മോട്ടർ വാഹന വകുപ്പ്‌ ആണ്. അവർ അതിൽ ഗുരുതരമായ അലംഭാവം കാട്ടുന്നു. റോഡ് സുരക്ഷയ്ക്കായി ബജറ്റിൽ അനുവദിക്കുന്ന തുക മറ്റ് ആവശ്യങ്ങൾക്കു വകമാറ്റുകയാണ്.ട്രാഫിക് പൊലീസുമായി ചേർന്നാണ് മോട്ടർ വാഹന വകുപ്പ് ഇക്കാര്യങ്ങൾ ചെയ്യേണ്ടത്. കലക്ടറാണ് ജില്ലയിൽ ഇക്കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കേണ്ടത്. റോഡ് സുരക്ഷ കേരളം ഇപ്പോഴും ഗൗരവമുള്ള വിഷയമായി കാണുന്നില്ല എന്നത് നിരാശയുണ്ടാക്കുന്നു."

2018 ൽ ജില്ലയിലെ വിവിധ അപകടങ്ങൾ

2018 ൽ ജില്ലയിലെ വിവിധ റോഡുകളിലുണ്ടായ അപകടങ്ങൾ,  മരണം, ഗുരുതര പരുക്കേറ്റവർ, നിസാര പരുക്കേറ്റവർ ക്രമത്തിൽ

ദേശീയപാത: 1366   190   1084   525

സംസ്ഥാനപാത: 512   53   416   227

മറ്റു റോഡുകൾ: 1609   130   1405   435

ആകെ: 3487  373   2905  1187

ദേശീയപാതയിലെ മരണം

ആകെ – 190

പുരുഷൻ– 161

സ്ത്രീ – 29

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama