go

പെട്രോൾ ബോംബേറ്: പ്രതികളെ കണ്ടെത്തിയില്ല

SHARE

ചെട്ടികുളങ്ങര ∙ വീടിനു മുന്നിൽ പെട്രോൾ ബോംബ് എറിഞ്ഞതും റോഡരുകിൽ പെട്രോൾ ബോംബു കണ്ടെത്തിയതുമായ സംഭവങ്ങളിൽ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. രാഷ്ട്രീയ നേതൃത്വം അറിയാതെയുള്ള ആക്രമണം ആണെന്നു കരുതുന്ന പൊലീസ് മുൻപു ഗുണ്ടാപ്രവർത്തനം നടത്തിയിരുന്ന പലരുടെയും മൊബൈൽ നമ്പർ ശേഖരിച്ചു. .

ഈരേഴയിൽ വീട്ടിലെ കുളിമുറിയുടെ മേൽക്കൂരയിൽ വെച്ചിരുന്ന ബാഗിൽ ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്നാണു പൊലീസ് പറഞ്ഞു. പകൽ പൊലീസ് പരിശോധന നടത്തി വെറും കൈയ്യോടെ മടങ്ങിയ സ്ഥലത്തു ഒരു മണിക്കൂറിനു ശേഷം ആയുധം വന്നത് ഏറെ ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama