go

വീണ്ടും കൊലക്കളമായി ദേശീയപാത; ഇക്കുറി നഷ്ടപ്പെട്ടത് സഹോദരങ്ങളെ

Alappuzha News
അജേഷ്, അനീഷ്.
SHARE

ചേർത്തല ∙ ദേശീയപാത വീണ്ടും കൊലക്കളമായി, ഇത്തവണ ജീവൻവെടിഞ്ഞത് സഹോദരങ്ങൾ. പട്ടണക്കാട് ബിഷപ്മൂർ സ്കൂളിനു സമീപമാണ് അജ്ഞാത വാഹനം ബൈക്കിനു പിന്നിലിടിച്ചതിനെത്തുടർന്ന് ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് തൈയ്ക്കൽ വെളിംപറമ്പിൽ ദാസന്റെ മക്കൾ അജേഷും (37) അനീഷും (35) മരിച്ചത്. 

ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു സംഭവം. അജേഷ് കൊച്ച‍‍‍ിയിലും അനീഷ് കോഴിക്കോട്ടും ഹോട്ടലിലെ ഷെഫ് ആണ്. കോഴിക്കോട് നിന്നു കൊച്ചിയിലെത്തിയ അനീഷിനെയും കൂട്ടി അജേഷ് ബൈക്കിൽ വീട്ടിലേക്കു യാത്ര ചെയ്യുന്നതിനിടയിലാണ് പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചത്. ഈ വാഹനത്തിന്റെ പിൻചക്രങ്ങൾ ഇരുവരുടെയും ദേഹത്തുകൂടി കയറിയിറങ്ങി. ഇടിച്ച വാഹനം നിർത്താതെപോയി. 

പിന്നാലെ വന്ന യാത്രക്കാരാണ് പൊലീസിനെ വിവരമറിയിക്കുകയും ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. അജേഷ് ആണ് ബൈക്ക് ഓടിച്ചിരുന്നത്. അനീഷ് സംഭവസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിലേക്കു പോകുന്നതിനിടയിൽ അജേഷും മരിച്ചു. ഇടിച്ച വാഹനം കണ്ടെത്താൻ റോഡിലെയും സ്ഥാപനങ്ങളുടെയും ക്യാമറകൾ പൊലീസ് പരിശോധിക്കുകയാണ്. ഇരുവരുടെയും സംസ്കാരം നടത്തി. അമ്മ: ശോഭന. സഹോദരൻ: അമേഷ്. അജേഷിന്റെ ഭാര്യ വിനിത. മകൾ ഗൗരിനന്ദ. അനീഷിന്റെ ഭാര്യ ലക്ഷ്മി. മക്കൾ: അഷിത, നിരജ്ഞൻ. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama