go

അപകടത്തിൽ നട്ടെല്ലിനു ക്ഷതമേറ്റയാളുടെ ഭാര്യയ്ക്കു ജോലി നൽകാൻ ഉത്തരവ്

SHARE

ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതമുണ്ടായ ആളുടെ ഭാര്യയ്ക്കു നിലവിലെ മാനദണ്‌ഡപ്രകാരം പാർട് ടൈം ജോലി നൽകണമെന്നു  സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം പി.മോഹനദാസ് ഉത്തരവിട്ടു. മാവേലിക്കര എംപ്ലോയ്‌മെന്റ് ഓഫിസർക്കാണ് ഉത്തരവു നൽകിയത്.

മാവേലിക്കര കണ്ണമംഗലം കടവൂർ സദേശിനി സിന്ധുവിനു ജോലി നൽകാനാണ് ഉത്തരവ്. 2015 മാർച്ച് 24നു സിന്ധുവിന്റെ ഭർത്താവിന് അപകടം പറ്റിയിരുന്നു. 1992 ൽ സിന്ധു എംപ്ലോയ്‌മെന്റ്  എക്സ്‌ചേഞ്ചിൽ റജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഭർത്താവിന് എഴുന്നേൽക്കാൻ കഴിയാത്തതിനാൽ തനിക്കു കുടുംബം പുലർത്താൻ കഴിയുന്നില്ലെന്നു സിന്ധുവിന്റെ പരാതിയിൽ പറയുന്നു.

കമ്മിഷൻ മാവേലിക്കര എംപ്ലോയ്‌മെന്റ്  ഓഫിസറിൽ നിന്നു റിപ്പോർട്ട് വാങ്ങി. സിന്ധുവിനു പ്രായപരിധിയായ 46 വയസ്സു കഴിഞ്ഞതായി റിപ്പോർട്ടിലുണ്ട്. 2018 – 2020 കാലയളവിലെ ലിസ്റ്റിൽ സിന്ധു ഉൾപ്പെട്ടിട്ടില്ല. നിശ്ചിത ഒഴിവുകളിലേക്കു സിന്ധു ഉൾപ്പെടുന്ന സംവരണ വിഭാഗത്തിൽ നിന്ന് 1987– 89 വരെ സീനിയോറിറ്റിയുള്ളവരെ ജോലിക്കു നിർദേശിച്ചിട്ടുണ്ട്. ജില്ലാ കലക്‌ടറുടെ സേവന സ്‌പർശം പരിപാടിയിൽ സിന്ധു നൽകിയ അപേക്ഷ പരിഗണിച്ചു.  സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ സഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama