go

സിനുവിനും മക്കൾക്കും വീടൊരുക്കാൻ കൈകോർത്ത് കുന്നം സ്കൂളും നാട്ടുകാരും

SHARE

മാവേലിക്കര ∙ റിയാദിൽ വാഹന അപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിനു കൈത്താങ്ങേകാൻ സർക്കാർ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കൂട്ടായ്മ. തഴക്കര ഇറവങ്കര ഗുരുകൃപയിൽ വാടകയ്ക്കു താമസിക്കുന്ന സിനുവിനും കുടുംബത്തിനുമാണു  കുന്നം ഗവ.എച്ച്എസ്എസും നാട്ടുകാരും ചേർന്നു സഹായം നൽകുന്നത്. പഠനത്തിൽ സമർഥരായ 2 പെൺമക്കൾ കുന്നം സ്കൂളിലും മകൻ 7–ാം ക്ലാസിൽ ഇറവങ്കര ഗവ.യുപിഎസിലുമാണു പഠിക്കുന്നത്. 

സിനുവിന്റെ ഭർത്താവ് സജീവ് സൗദിയിൽ ജോലി ചെയ്യവേ കഴിഞ്ഞ ജൂൺ 18നു വാഹന അപകടത്തിൽ പെട്ടു. ചികിത്സയ്ക്കിടെ ഒക്ടോബർ 19നു സജീവ് മരിച്ചു. ഇതോടെ പട്ടിണിയിലായ കുടുംബത്തിനു നാട്ടുകാരാണു സഹായമായത്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാത്ത കുടുംബം നാട്ടുകാരുടെ ഇടപെടൽ മൂലമാണു വാടക വീട്ടിൽ കഴിയുന്നത്. ഇവർക്കു സ്ഥലം വാങ്ങി വീടു നിർമിച്ചു നൽകുകയാണു ലക്ഷ്യം. 

പിടിഎ പ്രസിഡന്റ് ജോർജ് തഴക്കര, പ്രിൻസിപ്പൽ എ.എം.ദാവൂദ്, പ്രഥമാധ്യാപിക ലീന കുമാരി, അധ്യാപകൻ ഡോ.മുകുന്ദൻനായർ,  നാട്ടുകാരുടെ പ്രതിനിധികളായ വൈ.രമേശ്, ജയപ്രകാശ്, ആർ.പ്രശാന്ത്, വിനയബാബു എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. സിനുവിന്റെ പേരിൽ ധനലക്ഷ്മി ബാങ്ക് പൈനുംമൂട് ശാഖയിൽ അക്കൗണ്ട് (നമ്പർ: 011100100145664, ഐഎഫ്എസ് കോഡ്: DLXB 0000111) ആരംഭിച്ചു. 9447355710 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama