go

60 ടൺ ഗോതമ്പ് എത്തിയത് 10 മാസത്തിനു ശേഷം, നിറയെ എലിയും പുഴുക്കളും; കുടുങ്ങിയത് എവിടെ?

Alappuzha News
പഞ്ചാബിൽനിന്ന് 10 മാസം മുൻപ് അയച്ച ഗോതമ്പ് ആലപ്പുഴയിൽ എത്തിയപ്പോൾ.
SHARE

ആലപ്പുഴ ∙ പഞ്ചാബിൽ നിന്നു ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) ആലപ്പുഴ ഗോഡൗണിലേക്ക് അയച്ച 60 ടൺ ഗോതമ്പ് എത്തിയത് 10 മാസത്തിനു ശേഷം.ഇന്നലെ രാവിലെ വാഗൺ തുറന്നപ്പോൾ ചാക്കുകളിൽ നിറയെ എലിയും പുഴുക്കളും. ഇവ ഗുഡ്സ് ഷെഡ്ഡിൽനിന്ന് എഫ്സിഐ ഗോഡൗണിലേക്കു മാറ്റിയെങ്കിലും ഉള്ളിൽ കയറ്റിയിട്ടില്ല. വരാന്തയിലും മറ്റുമായി അട്ടിയിട്ടിരിക്കുകയാണ്.

Alappuzha News
ഗോതമ്പ് പുഴുവരിച്ച നിലയിൽ

എഫ്സിഐ ബുക്ക് ചെയ്ത 12 വാഗണുകളിൽ ഒരെണ്ണം ഉത്തരേന്ത്യയിലെ ഏതോ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 6 ലോഡ് ഗോതമ്പാണു വാഗണിലുള്ളത്. നേരത്തേ എത്തിയ വാഗണിലെ അരിയും ഗോതമ്പും റേഷൻ കടകളിലൂടെ വിതരണം ചെയ്തിരുന്നു. മു‍ൻകൂർ പണമടച്ചു ബുക്ക് ചെയ്ത വാഗൺ വൈകിയതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് എഫ്സിഐ അധികൃതർ പറഞ്ഞു. പരിശോധനയ്ക്കു ശേഷമേ മറ്റു നടപടികളുണ്ടാകൂ.

'വിതരണം ചെയ്യില്ല' - മന്ത്രി പി. തിലോത്തമൻ

ഭക്ഷ്യയോഗ്യമല്ലാത്ത ഒരു സാധനവും റേഷൻ കടകളിലൂടെ വിതരണം ചെയ്യില്ല. അതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫിസറോടു നിർദേശിക്കും. പരിശോധിച്ച് ഉറപ്പുള്ള സാധനങ്ങൾ മാത്രമേ വിതരണം ചെയ്യൂ. ഭക്ഷ്യയോഗ്യമല്ലാത്തവ നശിപ്പിച്ചുകളയണം.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama