go

അപകടക്കുഴിയൊരുക്കി മഠത്തുംപടി ലവൽക്രോസ്

Alappuzha-Chengannur-level-cross
ചെങ്ങന്നൂർ പേരിശേരി മഠത്തുംപടി ലവൽക്രോസിലെ സ്ലാബുകൾ ഇളകിയ ഭാഗം. കുഴിയും കാണാം.
SHARE

ചെങ്ങന്നൂർ ∙ റോഡ് യാത്രക്കാരെ അപകടത്തിലേക്കു തള്ളിയിട്ടു പേരിശേരി മഠത്തുംപടി ലവൽക്രോസ്. പാളങ്ങൾക്കിടയിലെ സ്ലാബ് ഇളകിക്കിടക്കുന്നതും കുഴി രൂപപ്പെട്ടതുമാണു റോഡ് യാത്രക്കാർക്കു വിനയാകുന്നത്. ബുധൻ രാത്രി സ്കൂട്ടറിന്റെ ടയർ സ്ലാബിനിടയിൽ കുടുങ്ങിയതിനെ തുടർന്നു മറിഞ്ഞു വീണു യാത്രക്കാരിക്ക് പരുക്കേറ്റിരുന്നു. 

പാളത്തിനു സമീപം ചെറിയ കോൺക്രീറ്റ് സ്ലാബുകളും പാറക്കഷണങ്ങളും പാകിയതാണു ലവൽക്രോസ്. ഇളകിയ സ്ലാബുകൾക്കിടയിലെ വിടവിൽ ഇരുചക്ര വാഹനങ്ങളുടെ ടയറും യാത്രക്കാരുടെ കാലുകളും കുടുങ്ങുന്നത് പതിവാണ്. 

നേരത്തേ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇളക്കി മാറ്റിയ സ്ലാബുകൾ ശരിയായി പുനസ്ഥാപിക്കാത്തതാണ് അപകടത്തിന് ഇടയാക്കുന്നതെന്നാണു നാട്ടുകാർ പറയുന്നത്. 

ആലാ, പുലിയൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലെ ലവൽക്രോസ് കടന്നു നിത്യേന നൂറുകണക്കിനു വാഹനങ്ങളാണ് പോകുന്നത്. 

എന്നാൽ അറ്റകുറ്റപ്പണിക്കിടെ സ്ലാബുകൾ ഇളകിയതാണു പ്രശ്നത്തിനു കാരണമെന്നും വൈകാതെ നന്നാക്കുമെന്നുമാണു റെയിൽവേ അധികൃതർ പറയുന്നത്. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama