go

സംസ്കാരത്തിന്റെ ഊർജസ്രോതസ് ഗ്രന്ഥശാല : സ്പീക്കർ

Alappuzha-speaker
മാന്നാർ കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാല കെട്ടിടത്തിന്റെ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കുന്നു. എൽ.പി. സത്യപ്രകാശ്, കെ. രഘുപ്രസാദ്, പി. വിശ്വംഭരപണിക്കർ, പ്രമോദ് കണ്ണാടിശേരിൽ, സജി ചെറിയാൻ. എംഎൽഎ, മാന്നാർ അബ്ദുൽ ലത്തീഫ്, പി.ഡി. ശശിധരൻ, കെ.എം. അശോകൻ, സി. ജചന്ദ്രൻ, പി.എൻ. ശെൽവരാജൻ, തോട്ടത്തിലേത്ത് രാമചന്ദ്രൻ നായർ തുടങ്ങിയവർ സമീപം.
SHARE

മാന്നാർ ∙ അറിവിന്റെയും സംസ്കാരത്തിന്റെയും ഊർജ സ്രോതസ്സാണ് ഗ്രന്ഥശാലകളെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. മുൻ എംഎൽഎ. കെ.കെ.രാമചന്ദ്രൻ നായരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച മാന്നാർ കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാല കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്ന സ്പീക്കർ. 

ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പി. വിശ്വംഭരപണിക്കർ. കെ.കെ. രാമചന്ദ്രൻനായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. സജി ചെറിയാൻ. എംഎൽഎ അധ്യക്ഷത വഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ, ബ്ലോക്ക് പഞ്ചായത്തംഗം ജി. വിദ്യ പഞ്ചായത്തംഗങ്ങളായ പി.എൻ. ശെൽവരാജൻ, ബി.കെ. പ്രസാദ്, ഗ്രന്ഥശാല പ്രസിഡന്റ് എൽ.പി. സത്യപ്രകാശ്, പി.ഡി. ശശിധരൻ, മാന്നാർ അബ്ദുൽ ലത്തീഫ്, ജേക്കബ് തോമസ് അരികുപുറം, ജി. ഹരികുമാർ, അശ്വനി സുരേഷ്, ഡോ. കെ. ബാലകൃഷ്ണപിള്ള, കെ.എസ്. ഗോപി, കലാലയം ഗോപാലകൃഷ്ണൻ, തോട്ടത്തിലേത്ത് രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama