go

ജീവനെടുക്കുമോ ഈ ഡിവൈഡർ?

Alappuzha-Chengannur-killer-Divider
ചെങ്ങന്നൂർ മുണ്ടൻകാവിൽ എം സി റോഡിലെ ഡിവൈഡർ വാഹനങ്ങൾ ഇടിച്ചു തകർന്ന നിലയിൽ. ഈ ഭാഗത്ത് റിഫ്ലക്ടർ ഇല്ലാത്തതിനാൽ രാത്രി അപകട സാധ്യത ഇരട്ടിയാണ്. ഇന്നലെ രാത്രി പകർത്തിയ ചിത്രം
SHARE

ചെങ്ങന്നൂർ ∙ കെഎസ്ടിപി റോഡ് നവീകരണത്തിനു ശേഷം മുണ്ടൻകാവിൽ സ്ഥാപിച്ച ഡിവൈഡർ അപകടക്കെണിയാകുന്നു. വെള്ളി രാത്രി ‍ഡിവൈഡറിൽ ഇടിക്കേണ്ടിയിരുന്ന ലോറി, ഡ്രൈവർ പെട്ടെന്നു വെട്ടിച്ചു മാറ്റിയതിനാലാണ് അപകടത്തിൽ നിന്ന് ഒഴിവായത്. 

പല വാഹനങ്ങളും ഇതിനു മുൻപ് ഡിവൈഡറിൽ ഇടിച്ചു കയറിയിട്ടുണ്ട്. റിഫ്ലക്ടർ സ്ഥാപിച്ചിരിക്കുന്ന ഭാഗം വാഹനങ്ങൾ ഇടിച്ചു തകർന്ന നിലയിലാണ്. കല്ലിശേരിയിൽ നിന്നു ചെങ്ങന്നൂരിലേക്കുള്ള ഭാഗത്തു ഡിവൈഡറിൽ വലിയ റിഫ്ലക്ടറുമില്ല. 

വശങ്ങളിൽ ചെറിയ റിഫ്ലക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. 

എംസി റോഡിൽ കെഎസ്ടിപി നടത്തിയ രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായാണു മുണ്ടൻകാവിൽ ഡിവൈഡർ സ്ഥാപിച്ചത്. ഇത് അശാസ്ത്രീയമാണെന്നും അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും മുൻപേ തന്നെ അഭിപ്രായമുയർന്നിരുന്നു. എൻജിനീയറിങ് കോളജ് കവലയിലെ ഡിവൈഡറും അപകടക്കെണിയാണ്.  

തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണു ഡിവൈഡർ വളവു തിരിഞ്ഞെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടൂ.  

വാഹനങ്ങൾ ഇടിച്ചു കയറുന്നതു പതിവാണ് ഇവിടെ. കാറുകൾ ഇടിച്ചു കയറിയാൽ മറിഞ്ഞ് അപകടമുണ്ടാകാനും സാധ്യതയുണ്ട്. 

ഇവിടുത്തെയും കോടതി റോഡിൽ നിന്ന് എംസി റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെയും ഡിവൈഡറുകൾ നീക്കം ചെയ്യണമെന്നു റോഡപകടങ്ങൾ കുറയ്ക്കുന്നതു സംബന്ധിച്ചു സന്ദർശനം നടത്തിയ ജസ്റ്റിസ് ടി.കെ.ചന്ദ്രശേഖര ദാസ് കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നതാണ്.

 ഇതേ തുടർന്നു കോടതി  റോഡിൽ നിന്നുള്ള ഡിവൈഡർ നീക്കിയെങ്കിലും എംസി റോഡിലെ ഡിവൈഡർ ഇനിയും നീക്കിയിട്ടില്ല.

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama