go

ചിമ്മിനി തുരന്ന് അകത്തിറങ്ങി 12 പവനും പണവും കവർന്നു

Alappuzha-kattanam-gold-robberry
ഭരണിക്കാവിൽ വീടിന്റെ ചിമ്മിനിയുടെ ഭിത്തി തുരന്ന് ഇറങ്ങാനായി മോഷ്ടാവ് കയർ കെട്ടിയിട്ട നിലയിൽ.
SHARE

കറ്റാനം ∙ വീടിന്റെ ചിമ്മിനിയുടെ ഭിത്തി തുരന്ന് കയറിൽ തൂങ്ങി ഇറങ്ങിയ മോഷ്ടാവ് കിടപ്പുമുറികളിലെ അലമാരകൾ കുത്തിപ്പൊളിച്ച് 12 പവൻ സ്വർണാഭരണങ്ങളും പതിനയ്യായിരത്തോളം രൂപയും കവർന്നു. ഭരണിക്കാവ് ഇല്ലത്ത് ജംക്‌ഷനു സമീപം ഇല്ലത്ത് ബംഗ്ലാവിൽ വിശ്വനാഥന്റെ വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കവർച്ച. കഴിഞ്ഞ ദിവസം വൈകിട്ട് നാലിനും രാത്രി പത്തിനും ഇടയിലാണ് കവർച്ച നടന്നതെന്നു കരുതുന്നു. 

ഗേറ്റ് പൂട്ടി ബന്ധുവീട്ടിൽ പോയ വീട്ടുകാർ രാത്രി തിരികെ എത്തിയപ്പോഴാണു വിവരം അറിയുന്നത്. അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. മുറിക്കുള്ളിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിൽ ആയിരുന്നു. കുറത്തികാട് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാവ് ഉപയോഗിച്ച ടോർച്ച് ലൈറ്റ്, ഹാക്സോ ബ്ലേഡ് എന്നിവ മുറിക്കുള്ളിൽ നിന്ന് കണ്ടെടുത്തു. 

 രണ്ടാഴ്ചയ്ക്കുള്ളിൽ കറ്റാനത്തെ രണ്ടാമത്തെ മോഷണമാണിത്. ആളില്ലാത്ത വീടിന്റെ മുൻവാതിൽ പൊളിച്ച് 6 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്നിരുന്നു. 

MORE IN ALAPPUZHA LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama